കല്ലപ്പള്ളിയില്‍ മണ്ണിടിച്ചല്‍, റോഡിലേക്ക് മണ്ണ് വീണ് ഗതാഗതം സ്തംഭിച്ചു

പാണത്തൂര്‍: കല്ലപ്പള്ളി സുള്ള്യ റോഡില്‍ മണ്ണിടിച്ചല്‍. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് ബാട്ടോളി ഭാഗത്ത് കുന്നിടിഞ്ഞ് കല്ലും മണ്ണും റോഡില്‍ വീണത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.
ഈ പ്രദേശത്തോട് അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ലയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയില്‍ എല്ലാവര്‍ഷവും മണ്ണിടിച്ചിലുണ്ടാവാറുണ്ട്. രണ്ടുവര്‍ഷം മുമ്പ് കല്ലപ്പള്ളി പ്രദേശത്ത് ഒരുകിലോമീറ്ററില്‍ ഭൂമി പിളര്‍ന്നിരുന്നു. ജിയോളജി വകുപ്പ് പരിശോധിച്ചെങ്കിലും അമിതമഴയാണ് കാരണമെന്നാണ് കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; പരിശോധന ഇപ്പോഴും തുടരുന്നു, മയക്കുമരുന്ന് ഇടപാടിന് പിന്നിൽ വൻ സ്രാവുകൾ, ജില്ലാ പൊലീസ് മേധാവിയുടെ വാർത്താസമ്മേളനം നാളെ

You cannot copy content of this page