സ്ഥിരമായി കേരളത്തിലേക്ക് വരാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി. കൊല്ലത്തെ കുടുംബ വീട്ടിലെത്തി പിതാവിനെ കാണാമെന്നും 15 ദിവസം കൂടുമ്പോള്‍ കൊല്ലം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണ്ണാടക പോലീസിന് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ അനുമതി.പിതാവിനെ കാണാനായി കേരളത്തിലേക്ക് പോകാന്‍ നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും ആരോഗ്യ പ്രശനം കാരണം ആശുപത്രിയിലായതിനാല്‍ കാണാന്‍ കഴിയാതെ മദനി മടങ്ങിയിരുന്നു. തുടര്‍ന്നാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കേരളത്തിലേക്ക് സ്ഥിരമായി പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തന്റെ സുരക്ഷാ മേല്‍നോട്ടം കേരള പൊലീസിനെ ഏല്‍പിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി ആവശ്യപ്പെട്ടിരുന്നു.മദനി പ്രതിയായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് കോടതി വിലയിരുത്തി. ഇത് കൂടി കടക്കിലെടുത്താണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.