കാസര്‍കോട്‌ വികസന പാക്കേജില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

0
226


കാസര്‍കോട്‌: ജില്ലയില്‍ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാകലക്‌ടര്‍ക്ക്‌ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ ജില്ലയില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ വിലയിരുത്തിയതും, മുന്‍വര്‍ഷങ്ങളിലെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടികൈക്കൊള്ളാന്‍ കലക്‌ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതും. കാസര്‍കോട്‌, കുട്ടനാട്‌, ഇടുക്കി, വയനാട്‌ ജില്ലകളിലെ വികസന പാക്കേജുകളുടെ പ്രവര്‍ത്തനമാണ്‌ അവലോകന യോഗം വിലയിരുത്തിയത്‌. 2014മുതല്‍ 2017വരെയുള്ള കാലയളവില്‍ കാസര്‍കോട്‌ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിശ്ചയിച്ച ചില പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ അവ പ്രത്യേകം അവലോകനം ചെയ്‌ത്‌ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തിയത്‌.

NO COMMENTS

LEAVE A REPLY