ജന. ആശുപത്രി സൂപ്രണ്ട്‌ ഓഫീസ്‌ കെട്ടിടം അപകട ഭീഷണിയില്‍

0
7

കാസര്‍കോട്‌: രണ്ടുമാസം മുമ്പു ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിനു മുകളിലേക്കു മറിഞ്ഞ മരം അപകടനിലയില്‍ തുടരുന്നു. മറിഞ്ഞു കെട്ടിടത്തില്‍ തങ്ങി നില്‍ക്കുന്ന മരം ഇപ്പോള്‍ ഉണങ്ങിയിട്ടുണ്ട്‌.
ഏതുനിമിഷവും അത്‌ അടര്‍ന്നു കെട്ടിടത്തിനു മുകളില്‍ പതിക്കുമെന്ന്‌ ആളുകള്‍ ആശങ്കപ്പെടുന്നു. മരം വീണാല്‍ കെട്ടിടത്തിനു വലിയ നാശമുണ്ടാകുമെന്നും ആശങ്കയുണ്ട്‌.

NO COMMENTS

LEAVE A REPLY