കേരളത്തില്‍ കനത്ത ജാഗ്രത; കടലാക്രമണം രൂക്ഷം

0
28


കൊച്ചി/ഗാന്ധിനഗര്‍/കാസര്‍കോട്‌: അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ്‌ ഗുജറാത്തിലേയ്‌ക്ക്‌. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ്‌ നാളെ പുലര്‍ച്ചെയോടെ പോര്‍ബന്തറില്‍ ആഞ്ഞടിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത്‌ കച്ച്‌ ജില്ലയില്‍ നിന്നു മാത്രം പതിനായിരങ്ങളെ മാറ്റിപാര്‍പ്പിച്ചു. കര-നാവിക-തീര സംരക്ഷണ സേനകളെ തീരങ്ങളില്‍ വിന്യസിച്ചു. വ്യോമസേനയും ജാഗ്രതയിലാണ്‌.
`വായു’ വിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രതയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട്‌ ഉള്‍പ്പെടെ ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. മത്സ്യ തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നു നിര്‍ദ്ദേശമുണ്ട്‌.
ജില്ലയില്‍ വ്യാപകമായി കടലാക്രമണം തുടരുകയാണ്‌. കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലും കടലാക്രമണം ശക്തമാണ്‌. കൊച്ചിയില്‍ നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു.
`വായു’ കേരളത്തില്‍ കൂടി കടന്നുപോകുന്നില്ലെങ്കിലും കനത്ത മഴയ്‌ക്കു സാധ്യത ഉണ്ടെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. 12 സെന്റീമീറ്റര്‍ വരെ മഴ പെയ്യാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY