പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു

0
124


കാസര്‍കോട്‌: പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സൈന്യത്തില്‍ ചേരുന്നതിന്‌ മുന്നോടിയായുള്ള സൗജന്യ പരിശീലന പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
കാസര്‍കോട്‌ ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സൈനിക റിക്രൂട്ട്‌മെന്റിന്‌ മുന്നോടിയായുള്ള പരിശീലനത്തിനു ജില്ലാ കലക്‌ടറാണ്‌ സൗജന്യ പരിശീലന പദ്ധതി വിഭാവനം ചെയ്‌തത്‌.
നവംബറില്‍ നടക്കാനിരിക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഈ പദ്ധതിപ്രകാരം കാസര്‍കോട്‌ സിവില്‍ സ്റ്റേഷനിലെ ധന്വന്തരി ഓഫീസില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യണം. പേര്‌ രജിസ്റ്റര്‍ ചെയ്യാന്‍ വരുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഫോട്ടോ എന്നിവ ഹാജരാക്കണം. പാന്‍കാര്‍ഡ്‌ നിര്‍ബന്ധം. ലഭിക്കാത്തവര്‍ പാന്‍കാര്‍ഡിനായുള്ള അപേക്ഷ നല്‍കണം.
രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥിയുടെ യോഗ്യത, താല്‍പ്പര്യം, ശാരീരിക യോഗ്യത എന്നിവയെ അടിസ്ഥാനമാക്കി ഡാറ്റാബാങ്ക്‌ തയ്യാറാക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ പരിശീലനത്തിനായി നിയോഗിക്കപ്പെടുന്നതുമായിരിക്കും.
യോഗ്യത എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, ഡിഗ്രി എന്നീ യോഗ്യതയുള്ളവരെ ആര്‍മി ജിഡി, ടെക്‌നിക്കല്‍, സ്റ്റോര്‍ക്കീപ്പര്‍, ക്ലര്‍ക്ക്‌ എന്നീ തസ്‌തികകളിലേക്കാണ്‌ പരിശീലനം ലഭിക്കുക. ഉയര്‍ന്ന പ്രായപരിധി 23 വയസ്സ്‌.
സൈനിക വിഭാഗത്തിലേക്ക്‌ ഉയരം കുറഞ്ഞത്‌ 165 സെ.മിയായി തരം തിരിച്ചിട്ടുണ്ട്‌. നെഞ്ചളവ്‌ 77 സെമിയും 5 സെമി വികസനവും ആവശ്യമാണ്‌. ഉയരം കുഞ്ഞവര്‍ക്ക്‌ നേവി, എയര്‍ഫോഴ്‌സ്‌ വിഭാഗത്തിലേക്ക്‌ അപേക്ഷിക്കാം.
പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവരെ കായിക, ശാരീരിക യോഗ്യതക്ക്‌ വിധേമാക്കുന്നതും പരിശീലനത്തിന്‌ കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയിലുള്ള എക്‌സാറ്റ്‌ ട്രയിനിംഗ്‌ സെന്ററില്‍ നിയോഗിക്കപ്പെടുന്നതുമായിരിക്കും.
പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ 60 ദിവസത്തെ താമസത്തിന്‌ തയ്യാറായി കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയിലുള്ള എക്‌സാറ്റ്‌ ട്രയിനിംഗ്‌ സെന്ററില്‍ ആഗസ്റ്റ്‌ 14ന്‌ ഹാജരാകണം.

NO COMMENTS

LEAVE A REPLY