Category: Local News

ഇ.പി ജയരാജിന്റെ ഭാര്യയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ഒരേ ചിത്രത്തില്‍; മോര്‍ഫ് ചെയ്ത ചിത്രമെന്ന് പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂര്‍: ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജിന്റെ ഭാര്യ പി.കെ ഇന്ദിരയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്നതായി കാണിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.

ലോക് സഭാ തെരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് ബിജെപിക്കുള്ളില്‍ ചേരിപ്പോര്; കുഞ്ചത്തൂര്‍ ഡിവിഷന്‍ ശില്‍പശാല തടസപ്പെട്ടു

കാസര്‍കോട്: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണം സജീവമായിക്കൊണ്ടിരിക്കെ ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ മഞ്ചേശ്വരത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പര മല്‍സരത്തിന് ചൂട് പിടിച്ചു. മണ്ഡലത്തിലെ ത്രികോണ മല്‍സര പ്രതീതിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍

പറമ്പിലെ ചവർ ജീവനെടുത്തു; തീയിടുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കാസര്‍കോട്: വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയില്‍ നൈറ്റിയിലേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വൊര്‍ക്കാടി, തവിട്ഗോളി, സുന്നങ്കള സ്വദേശി പരേതനായ സേവ്യറുടെ ഭാര്യ ആഗ്നസ് മൊന്തേരോ(66) ആണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. മാര്‍ച്ച്

രണ്ടുമാസത്തിനകം കാസര്‍കോട് ജില്ലയിലടക്കം ഒഴുകിയെത്തിയത് 264 കോടി രൂപയുടെ ഹവാല

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലേക്ക് രണ്ടുമാസത്തിനിടയില്‍ 264 കോടിയോളം രൂപയുടെ ഹവാല പണം ഒഴുകിയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തലപ്പാടിയില്‍ കര്‍ണ്ണാടക പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന ആരംഭിച്ചു.

ഉത്സവപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് കുത്തേറ്റു; 3 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഉത്സവപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് കുത്തേറ്റു. വിഷ്ണു എന്നയാള്‍ക്കാണ് കുത്തേറ്റത്. അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തലക്കോണം സ്വദേശിയാണ് കുത്തേറ്റ വിഷ്ണു. ബൈക്കില്‍ കയറുന്നതിനിടയില്‍ അഞ്ചംഗസംഘം

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കന്നിവോട്ട് പയ്യന്നൂരില്‍; വോട്ടർമാർ കുറവ് കാസർകോട് മണ്ഡലത്തിൽ

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കന്നി വോട്ടുകള്‍ പയ്യന്നൂരില്‍. പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 3482 കന്നിവോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1893 പേര്‍ പുരുഷന്മാരും 1589 പേര്‍ സ്ത്രീകളുമാണ്.മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍,

പൈവളിഗെയില്‍ ഇടതു-വലതു ഭരണത്തിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം; ചര്‍ച്ച തിങ്കളാഴ്ച; പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനു മുന്നണികള്‍ പോരാടുമ്പോള്‍ വലതുമുന്നണി നിലപാട് നിര്‍ണായകം

കാസര്‍കോട്: ലോക് സഭാ തെരഞ്ഞെടുപ്പിന് ഇടത് -വലത്- എന്‍ഡിഎ മുന്നണികള്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കെ പൈവളിഗെയില്‍ ഇടതു പഞ്ചായത്ത് ഭരണത്തെ താങ്ങിനിര്‍ത്താന്‍ വലതുമുന്നണി ഊന്നുവടിയായേക്കുമെന്ന് സംസാരമുയര്‍ന്നു. പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ബി.ജെ.പി നല്‍കിയ അവിശ്വാസ പ്രമേയം

റിയാസ് മൗലവി വധക്കേസ്; വിധി നാളെ

കാസര്‍കോട്: കാസര്‍കോട് ചൂരിയില്‍ മദ്രസാ അധ്യാപകനായ കര്‍ണ്ണാടക കുടക് സ്വദേശി റിയാസ് മൗലവി (27) യെ കൊലപ്പെടുത്തിയ കേസില്‍ നാളെ വിധി പറയും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസില്‍

റെയില്‍വേ സ്റ്റേഷനുകളില്‍ വോട്ടഭ്യര്‍ഥിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി; കേരളത്തിലെ റെയില്‍വേ വികസനം ശരിയായ ട്രാക്കിലെന്ന് എംഎല്‍ അശ്വിനി

പയ്യന്നൂര്‍: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എംഎല്‍ അശ്വിനി റെയില്‍വേ സ്റ്റേഷനുകളില്‍ എത്തി വോട്ടഭ്യര്‍ഥിച്ചു. മഞ്ചേശ്വരം മുതല്‍ പയ്യന്നൂര്‍ വരെയാണ് സന്ദര്‍ശനം നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ

ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ലുതെറിച്ച് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തിരുവന്തപുരം മുക്കോല സ്വദേശി അനന്തു(21) ആണ് മരിച്ചത്. സിംസ് കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാവിലെയാണ്

You cannot copy content of this page