Category: Local News

പാനൂര്‍ ബോംബ് സ്‌ഫോടനം; ബോംബ് നിര്‍മാണത്തിന് സഹായം നല്‍കിയ മൂന്ന് പേര്‍ അറസ്റ്റില്‍

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടിയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ്

പാലൂട്ടിയതിന് പിന്നാലെ കൊല; ബിന്ദു സ്വന്തം പിഞ്ചോമനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് എന്തിന്? ഉത്തരം കിട്ടാതെ നാട്ടുകാര്‍

കാസര്‍കോട്: നാലു മാസം പ്രായമുള്ള പൊന്നോമനയെ മുലയൂട്ടിയതിന് പിന്നാലെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മുറ്റത്തെ മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത് എന്തിന്? ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ കണ്ണീരൊഴുക്കുകയാണ് കുടുംബവും നാട്ടുകാരും. വെളളിയാഴ്ച ഉച്ച കഴിഞ്ഞാണ്

ബി.ജെ.പി 44-ാം സ്ഥാപകദിനം; സ്ഥാനാര്‍ഥി എം.എല്‍ അശ്വനി സ്വന്തം ബൂത്തില്‍ പര്യടനം നടത്തി

കാസര്‍കോട്: ബി.ജെ.പി 44-ാം സ്ഥാപകദിനം ദേശവ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷിച്ചു. ആഘോഷ ഭാഗമായി എന്‍.ഡി.എ കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം.എല്‍ അശ്വനി സ്വന്തം ബൂത്ത് ആയ മഞ്ചേശ്വരം കൊടലമുഗര്‍ ബൂത്തില്‍ ബി.ജെ.പി പതാക

ഡോ.രത്‌നാകര മല്ലമൂലയും കെ കരുണാകരന്‍ നമ്പ്യാരും കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗങ്ങളായി കാസര്‍കോട് ഗവ.കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ.എം രത്‌നാകര മല്ലമൂലയെയും അഡ്വ.കെ കരുണാകരന്‍ നമ്പ്യാരെയും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയോഗിച്ചു. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലാണ്

കാറിന് സൈഡ് കൊടുക്കാത്ത പ്രശ്നം; ഡ്രൈവറെ ആക്രമിച്ച് ബസിന്റെ ചില്ലു തകര്‍ത്ത പ്രതി അറസ്റ്റില്‍

കാസര്‍കോട്: സൈഡ് കൊടുത്തില്ലെന്നു ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് ഇടിച്ച് ചില്ല് തകര്‍ത്തതായും പരാതി. കാര്‍ ഓടിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയും ഹൊസങ്കടിയില്‍ കുടുംബ സമേതം

ചെങ്കളയിലെ കാര്‍ സര്‍വ്വീസ് സെന്ററിലെ കവര്‍ച്ച; രണ്ടു കാറുകള്‍ ആക്രിവിലയ്ക്ക് വിറ്റത് കോയമ്പത്തൂരില്‍; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: സര്‍വ്വീസ് സെന്ററില്‍ നിന്ന് രണ്ട് കാറുകള്‍ മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ, എടത്വ, തെക്കേ തലപ്പവാടി വില്ലേജിലെ പുത്തന്‍ പറമ്പില്‍ ഹൗസില്‍ വിനോദ് എന്ന വിനോദ് മാത്യു എന്ന

പവന് ഒരൊറ്റ ദിവസം 960 രൂപ കൂടി; സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കാസര്‍കോട്: ഒരു പവന് ഒരൊറ്റ ദിവസം 960 രൂപ കൂടി സ്വര്‍ണ്ണം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. വെള്ളിയാഴ്ച പവന് 51320 രൂപയായിരുന്നു. 960 രൂപ വര്‍ധിച്ചതോടെ ഇന്ന് പവന്‍ വില 52280 രൂപയായി. വെള്ളിയാഴ്ച ഒരു

സൂക്ഷ്മ പരിശോധനയിൽ രണ്ട് പത്രിക തള്ളി; കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട് : കാസർകോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി.13 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്. അതില്‍ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ മതിയായ രേഖകള്‍ ഹാജരാക്കത്തതിനാല്‍ തള്ളി. ബാലകൃഷ്ണന്‍ ചേമഞ്ചേരി (സ്വതന്ത്രന്‍)

നാലുമാസം പ്രായമുള്ള കുഞ്ഞുമകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവ് തൂങ്ങിമരിച്ചു; സംഭവം കാസര്‍കോട് ആദൂരില്‍!

കാസര്‍കോട്: ആദൂരില്‍ നാലുമാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചു. ആദൂര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു(28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബിന്ദുവും മക്കളും ഇടുക്കിയിലുള്ള

കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും കടവില്‍ മുങ്ങി മരിച്ചു

മൂവാറ്റുപുഴ രണ്ടാര്‍ കരയില്‍ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു. കിഴക്കേ കുടിയില്‍ ആമിന, ഇവരുടെ പേരക്കുട്ടി ഫര്‍ഹാ ഫാത്തിമ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച 11 മണിയോടെ രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്.

You cannot copy content of this page