Category: Latest

കേരളത്തിലെ സാഹചര്യം ഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായ കേരളത്തിലെ സ്ഥിതി അതീവഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നു യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

കാസര്‍കോട്ട് താമസിക്കുന്ന യുവാവിന്റെ 2.36 കോടി രൂപ തട്ടി; പിന്നില്‍ ടെലഗ്രാം വഴി ബന്ധപ്പെട്ട ആള്‍

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോട്ട് താമസക്കാരനായ തമിഴ്നാട് സ്വദേശിയുടെ 2.23 കോടി രൂപ തട്ടിയെടുത്തു. തമിഴ്നാട്, വെല്ലൂര്‍ സ്വദേശിയും കാസര്‍കോട്, ബീരന്ത് വയലില്‍ താമസക്കാരനുമായ എസ്. സുരേഷ് ബാബു(41)വിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ്

ചന്തക്കു സമീപത്ത് യുവതിയെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ നിലയില്‍

യുവതിയെ തലക്ക് കല്ലിട്ടു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബെല്ലാരി, പട്ടാജെയിലെ നളിനി (28)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പട്ടാജെയിലെ ചന്തക്ക് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന നിലയിലായിരുന്നു മൃതദേഹം.

ഡ്രൈവിംഗ് സ്‌കൂള്‍ വിഷയം; മന്ത്രി ഗണേശ് കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു

തിരുവനന്തപുരം: ഗതാഗതമന്ത്രി കെബി ഗണേശ്കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു. ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേര്‍സ് യൂണിയന്‍ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സിഐടിയു സംസ്ഥാന പ്രസിഡണ്ട് കെ.കെ

പ്രവാസ മണ്ണിലും വിജയാരവം; ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി

ദുബൈ: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയവും ഇന്ത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റത്തെയും ദുബൈ കെഎംസിസി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ആഘോഷിച്ചു. അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന കണ്‍വെന്‍ഷനില്‍ നിരവധി പേര്‍ സംബന്ധിച്ചു.

പിറകോട്ട് എടുക്കുന്നതിനിടെ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി; സംഭവം ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍!

കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ പിറകോട്ട് എടുക്കുന്നതിനിടെ സ്വകാര്യ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു. കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(52)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് സ്റ്റാന്റിലൂടെ നടന്ന്

വനമഹോത്സവം-ആവര്‍ത്തിക്കുന്ന പാഴ്‌വേല!

നാരായണന്‍ പേരിയ ജൂണ്‍ അഞ്ചാം തീയ്യതി-വനമഹോത്സവം-തലേന്ന് തന്നെ സ്‌കൂള്‍ കുട്ടികള്‍-നഴ്‌സറിക്കുഞ്ഞുങ്ങള്‍ അടക്കം-വൃക്ഷത്തൈകള്‍ കണ്ടെത്തി. സ്വന്തം വീട്ടു വളപ്പില്‍ നിന്ന്, അല്ലെങ്കില്‍ പരിസരത്ത് നിന്ന്. പിറ്റേന്ന് രാവിലെ വിദ്യാലയങ്ങളിലെത്തിയ ഉടനെ അധ്യാപകര്‍ക്ക് കൈമാറി. അവര്‍ നിര്‍ദ്ദേശിച്ചു,

സമൂഹമാധ്യമം വഴി പരിചയപ്പട്ട് ഒരുമിച്ച് ജീവിതം; ഗര്‍ഭിണിയായപ്പോഴാണ് പങ്കാളിക്ക് രണ്ടുഭാര്യമാരുണ്ടെന്നറിഞ്ഞത്; വീണ്ടും വിവാഹം കഴിച്ച യുവാവിനെതിരെ പീഡന പരാതി

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുള്ള മകനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കസ്റ്റഡിയിലായ യുവതി പീഡന പരാതിയുമായി രംഗത്ത്. കുട്ടിയുടെ പിതാവിനെതിരെ പീഡനത്തിനു പൊലീസില്‍ പരാതി നല്‍കി. കുട്ടംപേരൂര്‍ സ്വദേശിനിയാണ് കുട്ടിയുടെ പിതാവായ തിരുവനന്തപുരം പാങ്ങോട് മറിയം

കിന്‍ഫ്രാ പാര്‍ക്കിലെ വന്‍ കവര്‍ച്ച: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കവര്‍ച്ചാ സംഘത്തെ നാട്ടുകാര്‍ വലയില്‍ വീഴ്ത്തി; കുമ്പളയിലെ സഹോദരങ്ങള്‍ വീണ്ടും സൂപ്പര്‍ പൊലീസായി

കാസര്‍കോട്: സീതാംഗോളിയിലെ കിന്‍ഫ്രാപാര്‍ക്കില്‍ നിന്നു പത്തുലക്ഷം രൂപ വില വരുന്ന ചെരുപ്പുകള്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ നാലു പേര്‍ നാടകീയമായി നാട്ടുകാരുടെ പിടിയിലായി. മൂന്നാഴ്ചയോളമായി മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ്

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു.സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുംതല കുറ്റിച്ചിയിലെ പി.വി.ഹൗസില്‍ ഉമറുല്‍ ഫാറൂഖ്(27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെ മരിച്ചത്. ഏതാനും ദിവസം മുമ്പ് വിഷം കഴിച്ച ഉമറുല്‍ ഫാറൂഖിനെ

You cannot copy content of this page