Category: Latest

അറബിയും കണ്ണൂര്‍ സ്വദേശികളും ചേര്‍ന്ന് വസ്ത്രവ്യാപാരിയുടെ 3.74 കോടി രൂപ തട്ടി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കണ്ണൂര്‍: അറബിയും കണ്ണൂര്‍ സ്വദേശികളായ മൂന്നു പേരും ചേര്‍ന്ന് വസ്ത്രവ്യവസായിയുടെ 3.74 കോടി തട്ടിയെടുത്തതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ വിവേക് രഖേച്ചയുടെ പരാതി പ്രകാരം കണ്ണൂര്‍, കൊളവല്ലൂര്‍, ചക്കാരകത്ത് ഇസ്മയില്‍, ചക്കാരത്ത് അമീര്‍,

പോക്സോ കേസില്‍ പ്രതിയായ അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ താക്കീത്; സസ്പെന്‍ഷന്‍ കാലം ലീവ് ആക്കി

കാസര്‍കോട്: പോക്സോ കേസില്‍ പ്രതിയായ കുമ്പള ജിഎച്ച്എസ്എസ് മുന്‍ അറബിക് അധ്യാപകന്‍ വി പി യൂസഫിനെ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നന്ദികേശന്‍ താക്കീതു ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ കോപ്പി

ബേക്കലില്‍ പേരക്കുട്ടിക്ക് മുത്തച്ഛന്റെ പീഡനം; കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു, പോക്സോ കേസില്‍ 66 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയില്‍ രണ്ട് പോക്സോ കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ അറസ്റ്റില്‍. ഒരാളെ തെരയുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 66 കാരന്‍ ആണ് അറസ്റ്റിലായത്. മകന്റെ നാലു

കാമുകന്റെ ഊരോ പേരോ അറിയില്ല; ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പതിനേഴുകാരി പൊലീസ് പിടിയില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കാമുകനെ തേടിയിറങ്ങിയ പതിനേഴുകാരി പൊലീസ് പിടിയില്‍. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കാമുകിയെ കല്യാണം കഴിക്കുന്നതു തടഞ്ഞ പിതാവിനെ പ്ലാസ്റ്റിക്കും റബ്ബറും കൊണ്ട് പൊതിഞ്ഞു ചുട്ടുകൊന്നു; മകന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി മൂന്നാര്‍ മാങ്കുളത്തെ കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ ഗൃഹനാഥനെ മകന്‍ ചുട്ടുകൊന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കാമുകിക്കൊപ്പം ഒളി സങ്കേതത്തിലായിരുന്ന കൊലയാളിയായ മകനെ പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റു ചെയ്തു. മാങ്കുളം മുപ്പത്തിമൂന്ന്

കടലില്‍ വലയിടാന്‍ പോയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപത്ത് കടലില്‍ വലയിടാന്‍ എത്തിയ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കളനാട്, കട്ടക്കാല്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞി (57) ആണ് മരണപ്പെട്ടത്. മുഹമ്മദ് കുഞ്ഞി ലൈഫ് ജാക്കറ്റിട്ട് കടലിലെ

റിട്ട. പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പരപ്പ പോസ്റ്റ് ഓഫീസിലെ മുന്‍ ജീവനക്കാരന്‍ പരപ്പ പട്ട്ളം സ്വദേശി എം ഭാസ്‌കരന്‍ (72) അന്തരിച്ചു. മലവേട്ടുവ മഹാസഭ മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു. മദ്യനിരോധന ജില്ലാകമ്മറ്റി അംഗം, പരപ്പ

ടി.കെ. ചാത്തുണ്ണി അന്തരിച്ചു; വിട വാങ്ങിയത് സൂപ്പര്‍ കോച്ചും താരവും

കോട്ടയം: രാജ്യത്തെ ഇതിഹാസ ഫുട്ബോള്‍ പരിശീലകനും കേരള മുന്‍ ഫുട്ബോള്‍ താരവുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. ബുധനാഴ്ച രാവിലെ 7.45മണിയോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.സന്തോഷ് ട്രോഫിക്കായി കേരളത്തിനും ഗോവക്കും

സമാന്തര ബാറില്‍ എക്സൈസ് റെയ്ഡ്; 26 കുപ്പി ഗോവന്‍ മദ്യവും 45,820 രൂപയുമായി ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ബേള, മുണ്ടോട്ടെ സമാന്തര ബാറില്‍ എക്സൈസ് റെയ്ഡ്. 26 കുപ്പി ഗോവന്‍ മദ്യവും മദ്യവില്‍പ്പന വഴി ലഭിച്ച 45,820 രൂപയുമായി യുവാവ് അറസ്റ്റില്‍. മാതാവിന്റെ പേരിലും കേസെടുത്തു. ഐബി പ്രിവന്റീവ് ഓഫീസര്‍ ഇ.കെ

ഭൂമിയുടെ തരം മാറ്റം: ആര്‍.ഡി.ഒ ഉത്തരവിന് പുല്ലുവില; അദാലത്തില്‍ തരം മാറ്റി നല്‍കിയവര്‍ക്കും അംഗീകാരമില്ല, ലക്ഷങ്ങള്‍ ഫീസടച്ചവര്‍ക്കും രക്ഷയില്ല

കാസര്‍കോട്: സര്‍ക്കാരിന്റെ അനാസ്ഥമൂലം ഭൂമിയുടെ തരം മാറ്റത്തിന് അപേക്ഷിച്ച് ലക്ഷങ്ങള്‍ ഫീസടച്ചവരും സര്‍ക്കാര്‍ തന്നെ അദാലത്ത് നടത്തി ആര്‍ ഡി ഒ തരം മാറ്റ ഉത്തരവുകള്‍ നല്‍കിയവരും ദുരിതത്തില്‍. തരം മാറ്റ ഉത്തരവ് നല്‍കുന്നതല്ലാതെ

You cannot copy content of this page