പി കവിതാ പുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്

കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി കവിതാപുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ഇദ്ദേഹത്തിന്റെ അഭിന്നം എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷിക ദിനമായ 27-ന് കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജയകുമാര്‍ അവാര്‍ഡ് സമ്മാനിക്കും. ട്രസ്റ്റ് ചെയര്‍മാനും അംഗം ഇ.പി.രാജഗോപാലനും കവി ആലങ്കോട് ലീലാകൃഷ്ണനും അടങ്ങിയ കമ്മറ്റിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

You cannot copy content of this page