Category: FEATURED

നാട് കടക്കെണിയിൽ ;സ്പീക്കർക്കും വേണം ജിംനേഷ്യം ; ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു; സർക്കാരിൻ്റെ ധൂർത്തിന് അന്ത്യമില്ല

തിരുവനന്തപുരം:സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിടെ  സ്പീക്കർ എ.എൻ.ഷംസീറിന്റെ ഔദ്യോഗിക വസതിയില്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു.ട്രെഡ്‌മില്‍, ലെഗ് കെള്‍ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന്‍ , കൊമേഴ്ഷ്യല്‍ ക്രോസ് ട്രെയിനർ

കണ്ണൂരിൽ കഞ്ചാവും കഞ്ചാവ് ഓയിലുമായി യുവതിയും യുവാവും പിടിയിൽ; പിടിയിലായത് നഗരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നവർ

കണ്ണൂർ:കണ്ണൂരില്‍ കഞ്ചാവും കഞ്ചാവ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റില്‍. താണ കസാനക്കോട്ടയിലെ ഫാരിസ് വില്ലയില്‍ സല്‍മാൻ ഫാരിസ് (23), കതിരൂർ നന്ദിയത്ത് വീട്ടില്‍ കാഞ്ചി ബാവ (38) എന്നിവരാണ് പിടിയിലായത്.രണ്ടരക്കിലോ കഞ്ചാവും ഒരുലിറ്റർ കഞ്ചാവ്

പ്രശസ്ത സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

തിരുവനന്തപുരം:പ്രശസ്‍ത സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയല്‍ ഷൂട്ട് കഴിഞ്ഞ്  കാല്‍നടയായി മടങ്ങവെ  കെഎസ്‌ആർടിസി ബസ് പിന്നില്‍  ഇടിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍

എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ഇന്ന് പുന:സ്ഥാപിക്കും;കുടിശിക 60 ലക്ഷം രൂപ; പ്രതിഷേധ സമരവുമായി കോൺഗ്രസ്സ്

കൊച്ചി:എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി ബന്ധം ഇന്നുതന്നെ പുനഃസ്ഥാപിക്കും. വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചതോടെ 30ലേറെ ഓഫീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു.ഇന്നലെയാണ് കുടിശ്ശിക തീർക്കാനുള്ളതിനാല്‍ കെ എസ് ഇ ബി കളക്‌ടറേറ്റിലെ വൈദ്യുതി

വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ചികിത്സ നിഷേധിച്ച ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം:  വീട്ടില്‍ വച്ച്‌ പ്രസവിച്ചതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍.വെള്ളായണി തിരുമംഗലം ലെയ്‌നില്‍ വാടകയ്ക്കു താമസിക്കുന്ന നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.യുവതിയെ ആശുപത്രിയില്‍ ശുശ്രൂഷയ്ക്കു

മലമ്പുഴയിൽ മലയിൽ കുടുങ്ങി വാർത്തകളിൽ ഇടം നേടിയ ബാബുവിൻ്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

പാലക്കാട്:മലമ്പുഴയിൽ മലയില്‍ കയറി കുടുങ്ങി വാർത്തകളിൽ ഇടം പിടിച്ച  ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു. ബാബുവിന്റെ അമ്മ റഷീദ (46), ഇളയസഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്.ഇവര്‍ മലമ്പുഴ മന്തക്കാട് ഭാഗത്ത്

ഇ ഡിസ്ട്രിക്ട് പോർട്ടൽ സംവിധാനം അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും  വില്ലേജ് ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ‘ഓപ്പറേഷന്‍ സുതാര്യത’ എന്ന പേരിലാണ്  88 വില്ലേജ് ഓഫീസുകളില്‍ പരിശോധന.ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്

യുവാവ് കിണറ്റിൽ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്:നഗരസഭയുടെ കീഴിലുള്ള പൊതു കിണറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അത്തിക്കോത്ത് എ.സി നഗറിലെ ബീരന്‍ – കാര്‍ത്ത്യായനി ദമ്പതികളുടെ  മകന്‍  ബൈജു (35)ആണ് ഇന്നലെ രാത്രി എ.സി നഗറിലുള്ള പൊതു കിണറില്‍ മുങ്ങി

വൈദ്യുതി ബില്ലടച്ചില്ല; എറണാകുളം കലക്ട്രേറ്റിലെ 30 ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെ.എസ്.ഇ.ബി

കൊച്ചി: വൈദ്യുതി ബിൽ കുടിശിക തീർക്കാത്തതിനെ തുടർന്ന് എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി വിതരണം നിർത്തി കെ.എസ്.ഇ.ബി. ഇന്ന് രാവിലെയാണ് 30 ഓളം ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ചത്.42 ലക്ഷത്തിലധികം രൂപയുടെ ബിൽ കുടിശിക ഉണ്ടെന്നാണ് കെ.എസ്.ഇ.

മുഖ്യമന്ത്രി എത്താത്തതിൽ പ്രതിഷേധം; വയനാട്ടിലെ സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്സ്; വന്യ ജീവി ആക്രമണങ്ങൾക്ക് എതിരെ നടന്ന പ്രതിഷേധങ്ങളിൽ  കേസ് എടുത്തത് ഒഴിവാക്കണമെന്ന് സി പി ഐ

കൽപ്പറ്റ:മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ സർവ്വകക്ഷിയോഗം ബഹിഷ്കരിച്ച്‌ കോണ്‍ഗ്രസ്. ജില്ലയിൽ ഇതുവരെ  എത്താത്തവനംമന്ത്രി രാജിവയ്ക്കണമെന്നും വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച നടക്കില്ലെന്നും അറിയിച്ച്‌ യോഗം നടക്കുന്ന ഹാളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍

You cannot copy content of this page