എം കെ വിജയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; തെരഞ്ഞെടുപ്പ് നടന്നത് കെ മണികണ്ഠന്‍ രാജിവച്ചതിനാല്‍
കാസര്‍കോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം കെ വിജയനെ തെരഞ്ഞെടുത്തു. സി പി എം ഉദുമ ഏരിയാ കമ്മറ്റി അംഗമാണ്. തിങ്കളാഴ്ച രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫിലെ എം കെ വിജയന് എട്ടും യു ഡി എഫിലെ എം കെ ബാബുരാജിന് നാലു വോട്ടും ലഭിച്ചു. കനത്ത പൊലീസ് സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെ മണികണ്ഠന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ …