വിലക്കയറ്റം: കാലാവസ്ഥാ വ്യതിയാനത്തിൽ പഴിചാരി സർക്കാരും വ്യാപാരികളും: വിപണിയിൽ പഴവർഗ്ഗങ്ങൾക്കും വില കുറയുന്നില്ല
കുമ്പള: പഴവർഗ്ഗങ്ങൾക്ക് ഈ വർഷം തുടക്കത്തിൽ ഉണ്ടായിരുന്ന വില തന്നെ ഇപ്പോഴും വിപണി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നു. കാലാവസ്ഥ വ്യതിയാനം പഴവർഗങ്ങളുടെ ഉൽപാദനത്തെ ബാധിച്ചുവെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഇടത്തരക്കച്ചവടക്കാർ അത് വിശ്വസിക്കുന്നില്ല. മാമ്പഴക്കാലം അവസാനിച്ചതോടെ മറ്റു പഴവർഗ്ഗങ്ങളുടെ വരവ് വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്.എന്നാൽ വിലയാകട്ടെ പഴയ പടി തന്നെ തുടരുകയും ചെയ്യുന്നു. ഓരോ പഴവർഗ്ഗത്തിനും അതിന്റെ മേന്മയനുസരിച്ചാണ് വില ഈടാക്കുന്നത്.വില കൂടുതലുള്ളവ മുന്തിയ ഇനമായി കണക്കാക്കുന്നു. ആപ്പിൾ തന്നെ വ്യാപാരികൾ മൂന്നു തരത്തിൽ വേർതിരിച്ചിട്ടുണ്ട്. 120 രൂപ മുതൽ …