ബന്തടുക്കയില്‍ നിറുത്തിവച്ച ബൈക്ക് മോഷണം പോയി

കാസര്‍കോട്: ബന്തടുക്ക, കയമുറുക്കന്‍കയയില്‍ റോഡരുകില്‍, നിറുത്തിയിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കയമുറുക്കന്‍കയയിലെ ജി ശിവപ്രസാദിന്റെ ബൈക്കാണ് മോഷണം പോയത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ബന്തടുക്ക- മാണിമൂല റോഡരുകില്‍ ബൈക്ക് നിറുത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ബൈക്ക് കാണുന്നില്ലെന്ന കാര്യം അറിഞ്ഞതെന്നു ശിവപ്രസാദ് നല്‍കിയ പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page