ആനന്ദാശ്രമത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഉത്തരേന്ത്യന്‍ സ്വദേശിയെ മാവുങ്കാല്‍, ആനന്ദാശ്രമത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ്, പൗരിഗര്‍വാള്‍ സ്വദേശി കൃഷ്ണചന്ദ്ര (75)യാണ് മരിച്ചത്. ആനന്ദാശ്രമത്തില്‍ ഭക്തന്മാര്‍ താമസിക്കുന്ന കെട്ടിടത്തിലെ 53-ാം നമ്പര്‍ മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മെയ് ഏഴിനാണ് കൃഷ്ണചന്ദ്ര ആശ്രമത്തിലെത്തിയത്. ഈ സമയത്ത് ആശ്രമം അധികൃതര്‍ ഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഫോട്ടോ എടുത്തിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. ഇതേ തുടര്‍ന്ന് താമസിക്കാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്വാമിജിയുടെ പ്രത്യേക …

പാര്‍ട്ടി അച്ചടക്ക ലംഘനത്തിനെതിരെ കര്‍ശന നടപടിയുമായി ബിജെപി ജില്ലാ കമ്മിറ്റി: മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി

കാസര്‍കോട്: ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം ജോഡ്ക്കല്ലിലെ കെ.പി പ്രശാന്തിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു നീക്കം ചെയ്തുവെന്നു ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍ അറിയിച്ചു. നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചതിനുമാണ് നടപടിയെന്നു അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി രജിസ്‌ട്രേഡ് പോസ്റ്റില്‍ പ്രശാന്തിനയച്ച ഷോക്കോസ് നോട്ടീസ് കൈപ്പറ്റാതെ മടക്കി അയക്കുകയും പിന്നീട് അതു സംബന്ധിച്ചും വിവാദവും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രശാന്തിനെ പാര്‍ട്ടി അംഗത്വത്തില്‍ …

അര്‍ധരാത്രിയില്‍ റോഡിലേക്ക് പൊട്ടിവീണ മരം മുറിച്ച് നീക്കി യുവാക്കള്‍; പള്ളിക്കരയില്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പള്ളിക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു മുന്‍ വശം റോഡിലേക്ക് പൊട്ടിവീണ മരം ഞൊടിയിടയില്‍ മുറിച്ചു മാറ്റി യുവാക്കള്‍ മാതൃകയായി. യുവാക്കളുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ അപകടം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പള്ളിക്കര പഞ്ചായത്തിലെ രക്ഷാപ്രവര്‍ത്തകരുടെ കൂട്ടായ്മ അംഗമായ റഹിം തൊട്ടിയാണ് റോഡിലേക്ക് മരം വീണു കിടക്കുന്നത് ആദ്യം കണ്ടത്. വിവരം ഉടന്‍ വാട്‌സ്ആപ് ഗ്രൂപ്പ് വഴി മറ്റു അംഗങ്ങളെ അറിയിച്ചു. സ്ഥലത്തേക്ക് …

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി, 12.087 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി, പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: എക്‌സൈസ് സംഘം കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നു പിടികൂടി. കാറില്‍ നിന്നു 12.087 ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഉപ്പള, ഷിറിയയിലാണ് സംഭവം. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡും കുമ്പള എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ഷിറിയയില്‍ സംയുക്ത പരിശോധന നടത്തുന്നതിനിടയിലാണ് ചാര നിറത്തിലുള്ള ആള്‍ട്ടോ കാര്‍ എത്തിയത്. എക്‌സൈസ് സംഘം കൈ കാണിച്ചുവെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്തുടര്‍ന്നപ്പോള്‍ ഒളയം റോഡിലൂടെ ഓടിയ …

പട്‌ളയിലെ അബ്ദുല്‍ കരിം അന്തരിച്ചു

കാസര്‍കോട്: മധൂര്‍ പട്‌ളയിലെ അബ്ദുല്‍ കരിം (64) അന്തരിച്ചു.പരേതനായ തോട്ടുകര അബ്ദുല്‍ റഹ്‌മാന്‍-മര്‍ഹമത്ത് ആസ്യുമ്മ ദമ്പതികുടെ മകനാണ്. ഭാര്യമാര്‍: പരേതയായ നബീസ, മൈമൂന. മക്കള്‍: സാബിര്‍, അബ്ദുല്‍ റഹിം, മുബഷീര്‍, ഷംനാസ്, കലന്ദര്‍ഷാ. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, സുഹറാമാഹിന്‍, അബ്ദുല്‍ ഹമീദ്, പരേതരായ മമ്മുഹാജി, മറിയുമ്മ ഹജ്ജുമ്മ, അബ്ദുല്ല ഹാജി.

പാകിസ്ഥാന്‍ അനുനയത്തിന്?; ഇന്ത്യ ആക്രമണം നിര്‍ത്തിയാല്‍ തങ്ങള്‍ സൈനിക നടപടി അവസാനിപ്പിക്കാമെന്ന് പാക് ഉപപ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യ അക്രമിക്കില്ലെങ്കില്‍ തങ്ങള്‍ സൈനിക നടപടി അവസാനിപ്പിക്കാമെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധര്‍ പ്രസ്താവിച്ചു. പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. മാറ്റു മാര്‍ഗമില്ലാത്തതിനാലാണ് പാക്കിസ്താന്റെ പ്രതികരണമെന്നു വിലയിരുത്തപ്പെടുന്നു. അതേ സമയം അക്രമത്തിനു കാരണക്കാര്‍ തങ്ങളല്ലെന്നു ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായും സംശയമുണ്ട്.ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.അതിനിടെ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പേര്‍ മരിച്ചതായി പാക്കിസ്താന്‍ ആരോപിച്ചു. പാക് അധീന കശ്മീരിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിയാണ് …

നാലരലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി പയര്‍പള്ള സ്വദേശി അറസ്റ്റില്‍

ബദിയഡുക്ക: മുളിയാര്‍ പയര്‍പ്പള്ളത്തെ ഗോപാലകൃഷ്ണനെ നാലരലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ബദിയഡുക്ക എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബി.എസ് മുഹമ്മദ് കബീറും സംഘവും ചേര്‍ന്നാണ് ഗോപാകൃഷ്ണനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി.എസ് ലിജു, വിനോദ് കെ, അലോക് ഗുപ്ത, സദാനന്ദന്‍ പി., ധന്യ ടി എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

മരിച്ചു പോയ മകന്റെ കാമുകിയെ 86കാരന്‍ വിവാഹം കഴിച്ചു; ഉടക്കുമായി ആദ്യ ഭാര്യയിലെ മകള്‍ രംഗത്ത്

ബെയ്ജിംഗ്: 86 കാരന്‍, മരിച്ചുപോയ മകന്റെ കാമുകിയെ വിവാഹം കഴിച്ചു.ചൈനയിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. വാര്‍ധക്യകാലത്ത് വൃദ്ധസദനത്തിലെ ജീവിതം ഒഴിവാക്കാനും സമാധാനപരമായ സാധാരണ ജീവിതം ഉറപ്പാക്കാനുമാണ് വയസ്സുകാലത്തെ കല്യാണമെന്നു 86കാരനായ അങ്കിള്‍ ബിയാവോ അവകാശപ്പെട്ടു. എന്നാല്‍ ഇതു കുടുംബത്തിന്റെ സമാധാനം തകര്‍ക്കാനാണെന്നും അതു കൊണ്ട് കല്യാണച്ചടങ്ങില്‍ താന്‍ പങ്കെടുത്തില്ലെന്നും അങ്കിള്‍ ബിയാവോയുടെ മകള്‍ പറഞ്ഞു. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ ഇത് ഉത്സവമായിരിക്കുകയാണ്. വാര്‍ധക്യ കല്യാണവും അതുണ്ടാക്കിയേക്കാവുന്ന കുടുംബകലഹവും ഉള്ളടക്കമാക്കി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പറക്കുകയാണെന്നു സൗത്ത് ചൈന …

ഇന്ത്യാ-പാക് സംഘര്‍ഷം; ബേക്കല്‍ കോട്ടയ്ക്കും സുരക്ഷ വര്‍ധിപ്പിച്ചു; സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

കാസര്‍കോട്: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയകളിലെ ഓരോ ചലനങ്ങളും ശക്തമായി നിരീക്ഷിച്ച് അധികൃതര്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യ വിരുദ്ധമായ ഏതെങ്കിലും പോസ്റ്റുകളോ അഭിപ്രായങ്ങളോ പ്രചരിക്കുന്നുണ്ടോ എന്നറിയാനാണ് നിരീക്ഷണം ശക്തമാക്കിയത്. നേരത്തെ സമാനമായ രീതിയിലുള്ള പോസ്റ്റുകളിട്ട് കേസില്‍ കുടുങ്ങിയവരും നിരീക്ഷണത്തിലാണ്. വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കൊപ്പം സൈബര്‍ സെല്ലും സജീവമായി രംഗത്തുണ്ട്.ഇതിനിടയില്‍ എച്ച്എഎല്‍, സിപിസിആര്‍ഐ, ദൂരദര്‍ശന്‍ കേന്ദ്രം എന്നീ കേന്ദ്ര സ്ഥാപനങ്ങള്‍ക്കു പുറമെ കേരളത്തിലെ ഏറ്റവും വലിയ കോട്ടയും ലോക പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവുമായ ബേക്കല്‍ കോട്ടയ്ക്കുള്ള സുരക്ഷയും …

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവിന്റെ പെണ്‍സുഹൃത്ത് അറസ്റ്റില്‍

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന മലയാളി യുവാവിന്റെ കാമുകിയും അറസ്റ്റില്‍. ആക്ടിവിസ്റ്റും സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനുമായ കൊച്ചി ഇടപ്പള്ളിയിലെ റിജാസ് എം സൈദികീ (26)ന്റെ കാമുകി നാഗ്പൂര്‍ സ്വദേശി ഇഷ കുമാരി (22)യാണ് അറസ്റ്റിലായത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മാവോയിസ്റ്റ് സംഘടനയുമായി റിജാസിനു ബന്ധമുണ്ടെന്നും ആരോപണം ഉണ്ട്. ഇയാള്‍ക്കെതിരെ കേരളത്തിലും കേസുള്ളതായി പറയുന്നു. നാഗ്പൂരില്‍ വച്ചാണ് റിജാസിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്.

യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മംഗ്‌ളൂരു: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിയാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാടിയിലെ ശരത്ത് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അമ്മാവന്റെ വീട്ടിലേക്ക് പോയതായിരുന്നു ശരത്. അവിടെ വച്ച് കുടുംബപ്രശ്‌നത്തെ ചൊല്ലി വാക്കേറ്റവും വഴക്കും ഉണ്ടായതായി പറയുന്നു. പിന്നീട് ശരത്തിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. തലയില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ദേര്‍ളക്കട്ട ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിവാഹം കഴിഞ്ഞ നാള്‍ തൊട്ട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പീഡനം; മാവിലാ കടപ്പുറം സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസ്

കാസര്‍കോട്: വിവാഹം കഴിഞ്ഞ നാള്‍ തൊട്ട് കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി. വലിയപറമ്പ്, മാവിലാകടപ്പുറം, കോട്ടയില്‍ ഹൗസിലെ കെ.സി രുക്‌സാന (24)യുടെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ഭര്‍ത്താവ് മലപ്പുറം, കുറ്റിപ്പുറം സ്വദേശി തൗഫീഖ്, ഇയാളുടെ മാതാപിതാക്കള്‍ തുടങ്ങി ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2020 നവംബര്‍ 21നാണ് രുക്‌സാനയും തൗഫീഖും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. അന്നു മുതല്‍ കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നു രുക്‌സാന …

തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി; പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങളും സൈനികത്താവളങ്ങളും ഇന്ത്യ തകര്‍ത്തു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇന്ത്യക്കെതിരെ ആക്രമണം രൂക്ഷമാക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങളെ ഇന്ത്യ തകര്‍ത്തു.ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലുടനീളം പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അതിശക്തമായി ഇന്ത്യ തിരിച്ചടിച്ചു. റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ഖാന്‍ എന്നീ പാക്കിസ്ഥാന്‍ എയര്‍ബേസറുകള്‍ ഇന്ത്യ തകര്‍ത്തുവെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്റര്‍ വ്യോമികാസിംഗ് എന്നിവര്‍ തിരിച്ചടിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു കൊണ്ടു വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ സേനാ താവളങ്ങളായ സുക്കൂര്‍, ചുനിയ, റഡാര്‍ സൈറ്റുകളായ …

ഡ്രൈവിംഗ് സീറ്റിനടിയില്‍ 991 ഗ്രാം കഞ്ചാവ്; ഗുഡ്‌സ്‌ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: 991 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പനത്തടി, പാണത്തൂര്‍ ഹൗസിലെ പി മുഹമ്മദ് ആഷിറി(20)നെയാണ് രാജപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. രാജേഷും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കള്ളാര്‍ ടൗണില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മുഹമ്മദ് ആഷിര്‍ ഓടിച്ചിരുന്ന ഗുഡ്‌സ്‌ വാഹനം എത്തിയത്. കൈ കാണിച്ച് വാഹനം നിര്‍ത്തിച്ച് യുവാവിനോട് എവിടെ പോകുന്നുവെന്ന് ആരാഞ്ഞു. പരുങ്ങുന്നതു കണ്ട് സംശയം തോന്നി വാഹനത്തിനു അകത്തു പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ സീറ്റിനു അടിയില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയില്‍ …

ശുചിത്വം മഹത്വം: ഇഴജന്തുക്കള്‍ക്കു വിഹരിക്കാന്‍ ടൗണ്‍ ഹാളിനു മുന്നില്‍ മാലിന്യ കൂമ്പാരം

നീലേശ്വരം: ആനച്ചാല്‍ ടൗണ്‍ ഹാളിന് മുന്നിലെ മാലിന്യ കൂമ്പാരത്തില്‍ ഇഴജന്തുക്കള്‍ വിഹരിക്കുന്നു. ടൗണ്‍ ഹാള്‍ നിര്‍മ്മാണം അവശേഷിപ്പിച്ച മാലിന്യവും കോട്ടപ്പുറം റോഡ് സൈഡിലെ അവശിഷ്ടങ്ങളും ടൗണ്‍ ഹാളിന് മുന്നിലാണ് കൂട്ടിയിട്ടുള്ളത്. മാലിന്യത്തിന്റെ സമീപത്തു കൂടിയാണ് ഉച്ചൂളികുതിര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള റോഡ് കടന്ന് പോകുന്നത്. ടൗണ്‍ ഹാളിന് കിഴക്ക് ഭാഗത്തായി നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നു. ഇവര്‍ മുഴുവനും നടന്നു പോകുന്നത് ഇതുവഴിയാണ്.രാത്രി സമയങ്ങളില്‍ മാലിന്യത്തില്‍ നിന്നും പാമ്പും കീരിയും, പഴുതാരയും ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കള്‍ ഇഴഞ്ഞു നീങ്ങുന്നത് …

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; അംഗഡിമുഗര്‍ സ്വദേശിയുടെ 42,41,000 രൂപ തട്ടിയെടുത്തു, സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ അംഗഡിമുഗര്‍ സ്വദേശിയുടെ 42,41,000 രൂപ തട്ടിയെടുത്തതായി പരാതി. അംഗഡിമുഗര്‍, ഖത്തീബ് നഗര്‍, സാസ് മന്‍സിലിലെ ചാക്കട്ടച്ചാല്‍ അബൂബക്കറി(73)ന്റെ പണമാണ് നഷ്ടമായത്. 2025 ഫെബ്രുവരി ഒന്‍പതിന് ഓണ്‍ലൈന്‍ ട്രേഡിംഗ് ആണെന്നു പറഞ്ഞാണ് പരാതിക്കാരനെ വാട്‌സ്ആപ്പില്‍ പരിചയപ്പെട്ടത്. ധനി-ടിആര്‍ഡി എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ശേഷം ഏപ്രില്‍ നാലു മുതല്‍ 21 വരെയുള്ള തിയതികളിലായി പണം അയപ്പിച്ചുവെന്നു പരാതിയില്‍ പറഞ്ഞു. നിക്ഷേപതുകയും അതിന്റെ ലാഭവും നല്‍കാത്തതിനെ തുടര്‍ന്നാണ് അബൂബക്കര്‍ പരാതി നല്‍കിയത്. സൈബര്‍ പൊലീസ് …

ആശുപത്രിയില്‍ ഭാര്യയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ ഭര്‍ത്താവ് കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരോട്, കുടുക്കുമൊട്ടയിലെ ബൈത്തുല്‍ ഇസത്തിലെ സി.സാദിഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.എട്ടാം നിലയിലുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു സാദിഖ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: റസിയ. മക്കള്‍: സഹല്‍, ഷസിന്‍, അജ്വ. പരിയാരം പൊലീസ് കേസെടുത്തു.

മീങ്ങോത്ത്-പന്നിക്കുന്ന് അയ്യപ്പഭജനമന്ദിരം മുന്‍ ഗുരുസ്വാമി അന്തരിച്ചു

കാസര്‍കോട്: പെരിയ, മീങ്ങോത്ത്-പന്നിക്കുന്ന് അയ്യപ്പഭജന മന്ദിരം മുന്‍ ഗുരുസ്വാമി നാര്‍ക്കുളം, തടത്തിലെ എ. കുചേലന്‍ നായര്‍ (64) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. മികച്ച കര്‍ഷകനായിരുന്നു കുചേലന്‍ നായര്‍.ഭാര്യ: കെ. ശോഭന. മക്കള്‍: ശ്രീഹരി (മിലിട്ടറി), ശ്രീജ. മരുമകള്‍: സ്വാതി. സഹോദരങ്ങള്‍: ഭാരതി, രമണി, ലളിത, ഫല്‍ഗുണന്‍ നായര്‍, അംബിക, ഗണേഷ്.