ഭാര്യ പിണങ്ങിപ്പോയി; പ്രകോപിതനായ ഭര്‍ത്താവ് വിവാഹ ബ്രോക്കറെ കുത്തിക്കൊന്നു

മംഗ്‌ളൂരു: ഭാര്യ പിണങ്ങിപ്പോയതില്‍ പ്രകോപിതനായ ഭര്‍ത്താവ് വിവാഹബ്രോക്കറെ കുത്തിക്കൊന്നു. മംഗ്‌ളൂരു, വാമഞ്ചൂര്‍, വളച്ചില്‍ സ്വദേശി സുലൈമാന്‍ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ മുസ്തഫ (30)യെ മംഗ്‌ളൂരു റൂറല്‍ പൊലീസ് അറസ്റ്റു ചെയ്തു.ഏഴുവര്‍ഷം മുമ്പാണ് സുലൈമാന്റെ ബന്ധുവായ ഷഹീനാസിനെ മുസ്തഫ കല്യാണം കഴിച്ചത്. സുലൈമാന്‍ ബ്രോക്കറായി നിന്നായിരുന്നു കല്യാണം. രണ്ടു മാസം മുമ്പ് ഷഹീനാസ് ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം സ്വന്തം വീട്ടിലേക്ക് പോയി. ഈ വിഷയം സംസാരിക്കുന്നതിനായി സുലൈമാന്‍ തന്റെ രണ്ടു ആണ്‍മക്കളെയും കൂട്ടി മുസ്തഫയുടെ വീട്ടില്‍ …

യുവതി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവതിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി, പള്ളിപ്പാറയിലെ കെ. പ്രമോദിന്റെ ഭാര്യ സജിത (39)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെയാണ് സജിതയെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പള്ളിപ്പാറയിലേക്ക് എത്തിക്കുന്ന മൃതദേഹം ഇഎംഎസ് മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം കള്ളപ്പാത്തി പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. മകള്‍ ശിവദാലക്ഷ്മി പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ …

കൊടുങ്ങല്ലൂരില്‍ തോണി മറിഞ്ഞു രണ്ടു മണലൂറ്റു തൊഴിലാളികളെ കാണാതായി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ കാഞ്ഞിരപ്പുഴയില്‍ തോണി മറിഞ്ഞു രണ്ടു മണലൂറ്റു തൊഴിലാളികളെ കാണാതായി. ഓട്ടറാട്ടു പ്രദീപ്, പാലയ്ക്കാപറമ്പില്‍ സന്തോഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ പാതിരാത്രിയിലായിരുന്നു അപകടമെന്നു പറയുന്നു. വിവരമറിഞ്ഞു പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.നാലുപേരായിരുന്നു തോണിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും പെട്ടാണ് തോണി മറിഞ്ഞതെന്നു പറയുന്നു.

റോഡിലേക്ക് വീണ വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് ഉസ്താദിന് ദാരുണാന്ത്യം; മേല്‍ശാന്തി ഗുരുതര നിലയില്‍

കൊച്ചി: റോഡിനു കുറുകെ ഒടിഞ്ഞു വീണ വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഉസ്താദിനു ദാരുണാന്ത്യം. അരൂര്‍ സ്വദേശിയും കുമ്പളം പള്ളിയിലെ ഉസ്താദുമായ അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. പുതിയ കണക്ഷന്‍ നല്‍കാനായി രണ്ടു ദിവസം മുമ്പ് സ്ഥാപിച്ച തൂണാണ് കനത്ത മഴയില്‍ റോഡിനു കുറുകെ തകര്‍ന്നു വീണത്. ഈ വിവരമറിയാതെ ബൈക്കില്‍ എത്തിയ നെട്ടൂര്‍, കല്ലാത്ത് ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനു പരിക്കേറ്റിരുന്നു. നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയിരുന്നുവെങ്കിലും തൂണു …

ഭാര്യയുടെ സീമന്തം ചടങ്ങിനിടയില്‍ ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു

മംഗ്‌ളൂരു: ഭാര്യയുടെ ‘സീമന്തം’ ചടങ്ങിനിടയില്‍ കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. പുത്തൂര്‍, വിട്‌ള സ്വദേശിയായ സതീഷ് (31) ആണ് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരിച്ചത്. സതീഷ് ഡ്രൈവറാണ്. മെയ് എട്ടിന് കന്യാനയിലാണ് ഇയാളുടെ ഭാര്യയുടെ സീമന്തം ചടങ്ങ് നടന്നത്. നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങ് നടന്നു കൊണ്ടിരിക്കെ സതീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.

വന്ദേഭാരതില്‍ വീണ്ടും ഭക്ഷ്യവിഷബാധ; ഗോവയില്‍ ടൂറിനു പോയി മടങ്ങുകയായിരുന്ന തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേര്‍ കാസര്‍കോട് ജന.ആശുപത്രിയില്‍

കാസര്‍കോട്: വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്ന് വെള്ളിയാഴ്ച ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം മംഗലപുരത്തെ മുഹമ്മദ് ഷാദുലി(21), മുഹമ്മദ് ഷിബിലി (25), നജ്മ (50), പരേതനായ കൃഷ്ണന്‍ നായരുടെ മകള്‍ കൃഷ്ണകുമാരി (45), കൃഷ്ണകുമാരിയുടെ മകള്‍ ഗൗരി കൃഷ്ണ (23) എന്നിവരെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഗോവയില്‍ നിന്നു മംഗ്‌ളൂരുവിലേക്കു വരികയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു ഇവരെന്നു പറയുന്നു. ട്രെയിനില്‍ വിതരണം ചെയ്ത ഫ്രൈഡ് റൈസും …

ബിവറേജ്‌സ് മദ്യഷാപ്പിന്റെ മുകള്‍ നിലയില്‍ താമസക്കാരനായ അതിഥിത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു; ഈ ക്വാര്‍ട്ടേഴ്‌സില്‍ അതിഥി തൊഴിലാളി മരണം തുടര്‍ച്ചയാവുന്നു

കാസര്‍കോട്: കുളിക്കുന്നതിനിടയില്‍ കുളിമുറിയില്‍ കുഴഞ്ഞു വീണ ആസാം സ്വദേശി ആശുപത്രിയില്‍ മരിച്ചു. ആസാം ചിരാഗ് ജില്ലയിലെ സില്‍ഘാഗിരി മോന്‍ ഗൈഗാവോണിലെ സംസീര്‍ അലി (30)യാണ് മരിച്ചത്. സീതാംഗോളിയിലെ ഫൈസലിന്റെ ചെങ്കല്‍ ക്വാറിയില്‍ തൊഴിലാളിയായിരുന്നു. 15 ദിവസം മുമ്പാണ് ജോലിയില്‍ ചേര്‍ന്നതെന്നു ഫൈസല്‍ പറഞ്ഞു. സീതാംഗോളിയില്‍ സര്‍ക്കാര്‍ മദ്യശാലയായ ബിവറേജസിന്റെ മുകള്‍ നിലയിലാണ് സംസീര്‍ അലി കുടുംബസമേതം താമസിക്കുന്നത്.ചൊവ്വാഴ്ച രാവിലെ കുളിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഇയാളെ ഉടന്‍ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മരിച്ചു. ഇതേ ക്വാര്‍ട്ടേഴ്‌സില്‍ …

എട്ടുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം, നടുക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ കേസെടുക്കാന്‍ നിര്‍ദ്ദേശം, അച്ഛന്‍ കസ്റ്റഡിയില്‍, പ്രാങ്ക് വീഡിയോയെന്ന് മൊഴി

പയ്യന്നൂര്‍: എട്ടു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ചെറുപുഴ പൊലീസിനോട് നിര്‍ദ്ദേശിച്ചു. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാറിനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് ചെറുപുഴ, മലാങ്കടവ് സ്വദേശിയായ മാമച്ചനെതിരെ പൊലീസ് കേസെടുത്തു. ചെറുപുഴയിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇതേ കുറിച്ച് പൊലീസ് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-”മാമച്ചനും ഭാര്യയും രണ്ടു മാസമായി അകന്നു കഴിയുകയാണ്. എട്ടു വയസ്സുള്ള …

അംഗഡിപദവില്‍ വന്‍ മഡ്ക്ക ചൂതാട്ടം; 29,650 രൂപയുമായി ഹൊസങ്കടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അംഗഡിപദവില്‍ വന്‍ ചൂതാട്ടം. 29,650 രൂപയുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ഹൊസങ്കടി, മിത്തകനില ഹൗസിലെ ബി.എം രവീന്‍കുമാറി(43)നെയാണ് എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പൊലീസ് സംഘം അംഗഡിപദവില്‍ എത്തിയത്. പ്രസ്തുത സമയത്ത് ബസ് സ്റ്റോപ്പിന് സമീപത്ത് രണ്ടുപേര്‍ നില്‍ക്കുന്നതായി കണ്ടുവെന്നും അടുത്തേക്ക് ചെന്നപ്പോള്‍ ഓടിപ്പോകാന്‍ ശ്രമിച്ചുവെന്നും കേസില്‍ പറയുന്നു. ഇതിനിടയില്‍ രവീണിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് മഡ്ക്ക …

ഗള്‍ഫിലേക്ക് പോകാന്‍ വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിനെ കാണാതായി; മുളിയാര്‍ മല്ലം സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഗള്‍ഫിലേക്ക് പോകാനായി വീട്ടില്‍ നിന്നു പോയ മകനെ കാണാതായതായി പരാതി. മുളിയാര്‍ മല്ലം, പുഞ്ചംകോട്, നാരായണീയം ഹൗസില്‍ ചന്ദ്രന്റെ മകന്‍ കെ. രാഗേഷി(35)നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് മാതാവ് കെ. വത്സല നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെയ് അഞ്ചിനു വൈകുന്നേരം നാലു മണിക്കാണ് ഗള്‍ഫിലേക്ക് പോകുന്നുവെന്നു പറഞ്ഞ് മകന്‍ രാഗേഷ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഗള്‍ഫിലെത്തുകയോ, തിരികെ വീട്ടില്‍ എത്തുകയോ ചെയ്തിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്തു. …

മകളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ: പിടിയിലാകുന്നത് രണ്ടാം തവണ

തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയി ൽ പിതാവിനെ അറസ്റ്റ് ചെയ്തു .തിരുവനന്തപുരം ജില്ലയിലാണ് സംഭവം.ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിൽ എത്തിച്ചു ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. അവശയായ പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മകളെ പീഡിപ്പിച്ചു വെന്ന പരാതിയിൽ ആറു വർഷം മുമ്പും ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് വിചാരണയ്ക്കിടയിൽ സാക്ഷികൾ കൂറുമാറിയതിനെതുടർന്നു കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. അന്ന് മാതാവും വും ബന്ധുക്കളും കുട്ടി വെറുതെ …

ക്ഷേമപെൻഷൻ ലഭിക്കാത്തതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ , കോൺഗ്രസ് ആപത്ഘട്ടത്തിൽ തിരിഞ്ഞു നോക്കിയില്ലെന്ന് വിമർശനം

ഇടുക്കി: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. വികസിത കേരളം കൺവൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. നേരത്തേ കെപിസിസി മറിയക്കുട്ടി വീടു വച്ചു നൽകിയിരുന്നു.കോൺഗ്രസ് പ്രവർത്തകർ ആപത് ഘട്ടത്തിൽ തിരിഞ്ഞു നോക്കാത്തതു കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി പ്രതികരിച്ചു. കെപിസിസി വീടു വച്ചു നൽകിയത് വെറുതെയല്ല. താൻ അധ്വാനിച്ചിട്ടാണ്. തന്നെ ആളാക്കിയത് കോൺഗ്രസുകാരല്ലെന്നും ബിജെപിയും …

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു,രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഇതുവരെ 273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലാണ് കോവിഡ് ബാധിതർ കൂടുതൽ. 82 കേസുകൾ. തിരുവനന്തപുരം(73), എറണാകുളം(49), പത്തനംതിട്ട(30), തൃശൂർ(26) ജില്ലകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടു. കൃത്യമായി കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് മന്ത്രി നിർദേശം നൽകി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങി രോഗ ലക്ഷണമുള്ളവർ നിർബന്ധമായും …

വൈദ്യുതി ജീവനക്കാരുടെ അനാസ്ഥ: കെട്ടിട നിര്‍മ്മാണ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വൈദ്യുതി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളി ഷോക്കേറ്റു മരിച്ചു.ഝാര്‍ഖണ്ഡ് രാധാനഗറിലെ വിപ്ലവ് മണ്ഡലാ(24)ണ് മരിച്ചത്. നിര്‍മ്മാണം നടക്കുന്ന വീട്ടിനടുത്തെ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനെത്തിയ വൈദ്യുതി ജീവനക്കാര്‍ കട്ട് ചെയ്ത സര്‍വ്വീസ് വയര്‍ അതിനടുത്തു ജോലി ചെയ്തു കൊണ്ടിരുന്ന വിപ്ലവ് മണ്ഡലിന്റെ ദേഹത്തു വീഴുകയായിരുന്നു. കമ്പിയില്‍ നിന്നു വൈദ്യുതാഘാതമേറ്റ യുവാവ് തല്‍ക്ഷണം നിലം പതിച്ചു. അതിനു ശേഷമാണ് വൈദ്യുതി ജീവനക്കാര്‍ ലൈന്‍ ഓഫാക്കിയതെന്നു പറയുന്നു. പിന്നീട് വൈദ്യുതി ജീവനക്കാര്‍ തന്നെ വിപ്ലവ് മണ്ഡലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും …

പാകിസ്താൻ മുക്ക് ഇനിയില്ല, സ്ഥല പേരുമാറ്റാൻ കൊല്ലത്തെ ഗ്രാമപഞ്ചായത്ത്

കൊല്ലം: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്താൻ മുക്ക് എന്ന സ്ഥലപേര് മാറ്റുന്നു. പ്രദേശത്തിന് ഐവർകാല എന്നു പേരുനൽകാൻ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി തീരുമാനിച്ചു. ചരിത്രപരമായി ഈ പ്രദേശവുമായി ബന്ധമുള്ള പേരാണ് ഐവർകാല. പാകിസ്താൻ മുക്ക് എന്ന പേരു സ്ഥലത്തിനു നൽകിയതു സംബന്ധിച്ചു യാതൊരു ചരിത്രവസ്തുതകളും നിലവിലില്ലെന്ന് യോഗം വിലയിരുത്തുകയായിരുന്നു. പഞ്ചായത്തിലെ നിലക്കൽ വാർഡിലാണ് പാകിസ്താൻ മുക്ക് സ്ഥിതി ചെയ്യുന്നത്.സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് …

ഈ കാട്ടില്‍ പുലി ഇല്ല

കാസര്‍കോട്: ഈ കാട്ടില്‍ പുലി അല്ല. അതുറപ്പാണ്. കാരണം ഈ കാട് ജില്ലാ പഞ്ചായത്ത് ഓഫീസിനു തൊട്ടു മുന്നിലാണ്. അതു കളക്ടറേറ്റ് കോമ്പൗണ്ടിലാണ്. കളക്ടറേറ്റ് കോമ്പൗണ്ടില്‍ പൊലീസ് സ്റ്റേഷനും ജില്ലാ പഞ്ചായത്ത് കാര്യാലയവും സിവില്‍ സ്റ്റേഷനുമുണ്ട്. ഈ കോമ്പൗണ്ടിനു തൊട്ടടുത്തു ജില്ലാ കോടതി സമുച്ചയവുമുണ്ട്.എന്നിട്ടും ഈ കാട്ടിനുള്ളില്‍ അസ്വാഭാവികമായി എന്തോ ഒന്നുണ്ടെന്നുറപ്പാണ്. പഞ്ചായത്തു വകുപ്പിന്റെ ജില്ലാ കാര്യാലയം ഇവിടെ സ്ഥാപിക്കും മുമ്പ് ഈ സ്ഥലം തരിശായ വെളിമ്പ്രദേശമായിരുന്നു. ഇക്കാലത്തെ എംഡിഎംഎ വേട്ട പോലെ അക്കാലത്തെ പ്രധാനവേട്ട പൂഴിയൂറ്റലിനും …

ഭാര്യയെയും രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയ ഓസ്‌കാര്‍ സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കി

-പി പി ചെറിയാന്‍ നാഷ്വില്ലെ(ടെന്നസി): 1989ല്‍ വേര്‍പിരിഞ്ഞ ഭാര്യ ജൂഡിത്ത് സ്മിത്തിനെയും അവരുടെ കൗമാരക്കാരായ മക്കള്‍ ജേസണ്‍, ചാഡ് ബര്‍ണറ്റ് എന്നിവരെയും കൊലപ്പെടുത്തിയതിന് ടെന്നസി തടവുകാരന്‍ ഓസ്‌കാര്‍ സ്മിത്തിന്റെ വധശിക്ഷ മാരകമായ വിഷ മിശ്രിതം കുത്തിവെച്ചു നടപ്പാക്കി.സ്മിത്ത് തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചു. അവസാന വാക്കുകളില്‍, ‘നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരെങ്കിലും ഗവര്‍ണറോട് പറയേണ്ടതുണ്ട്’ എന്ന് ഭാഗികമായി പറഞ്ഞു. ‘ഞാന്‍ അവളെ കൊന്നില്ല’ എന്ന് സ്മിത്ത് പറയുന്നത് സാക്ഷികള്‍ കേട്ടു.1989 ഒക്ടോബര്‍ 1ന് ടെന്നസിയിലെ നാഷ്വില്ലെയിലെ അവരുടെ വീട്ടില്‍ …

വിവാഹനിശ്ചയത്തിനൊരുങ്ങിയിരുന്ന രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു; പ്രതി കസ്റ്റഡിയില്‍

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു ജൂത മ്യൂസിയത്തിന് പുറത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു. യാരോണ്‍ ലിഷിന്‍സ്‌കി (31), സാറാ ലിന്‍ മില്‍ഗ്രിം (26) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വിവാഹനിശ്ചയം നടത്താന്‍ പോകുന്ന പ്രതിശ്രുത ദമ്പതികളായിരുന്നു ഇവര്‍.ഇസ്രായേലിനെ പിന്തുണയ്ക്കുകയും ജൂതവിരുദ്ധതയ്ക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു അഭിഭാഷക ഗ്രൂപ്പായ അമേരിക്കന്‍ ജൂത കമ്മിറ്റി യുവ നയതന്ത്രജ്ഞര്‍ക്കായി ബുധനാഴ്ച രാത്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനെതിരെ പ്രതി വെടിവച്ചതെന്ന് പറയുന്നു.വെടിവയ്പിനു …