യുവതി അന്യജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ജീവനൊടുക്കി
മൈസൂര്‍: പതിനെട്ടുകാരി അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ മനം നൊന്താണെന്നു പറയുന്നു മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എച്ച്.ഡി കോട്ടെ താലൂക്കിലെ ഗ്രെയ്‌നൂര്‍, ഗ്രാമത്തിലെ മഹാദേവ സ്വാമി (55), ഭാര്യ മഞ്ജുള (42), ഇളയ മകള്‍ ഹര്‍ഷിത (18) എന്നിവരാണ് ജീവനൊടുക്കിയത്. മരണക്കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. തങ്ങളുടെ കൂട്ടമരണത്തിനു ഉത്തരവാദി മൂത്ത മകളാണെന്നും അവള്‍ക്ക് സ്വത്തു നല്‍കരുതെന്നും മരണം വരെ ജയിലില്‍ അടയ്ക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മഹാദേവ സ്വാമിയുടെ മൂത്ത …