പത്തുലക്ഷം രൂപ നല്‍കാത്ത വിരോധം: ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പത്തുലക്ഷം രൂപ നല്‍കാത്ത വിരോധത്തില്‍ ബൈക്കു യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക, തവിടുഗോളി ക്രോസിലെ അബ്ദുല്‍ തന്‍സീഫ് (26), കടമ്പാറിലെ അബ്ദുല്‍ റസാഖ് (42) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കാറും അതിനു അകത്തുണ്ടായിരുന്ന വാളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.ഉപ്പള, കോടിബയല്‍ ഹൗസിലെ സക്കറിയ (61)ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

കലോത്സവം മൊഗ്രാലിന്റെ ഉത്സവം: ദേശീയവേദി സംഘാടകർക്ക് തൊപ്പികൾ വിതരണം ചെയ്തു

മൊഗ്രാൽ:64-മത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചതോടെ പരിപാടിയുടെ വിജയത്തിന് നാട്ടുകാരും സംഘാടകസമിതിയുമായി സംഘം ചേർന്നു. സന്നദ്ധ സംഘടനകളും കൂട്ടായ്മയ്‌ക്കൊപ്പം കൈകോർത്തു. മൊഗ്രാൽ ദേശീയവേദി 500 കിലോ അരിക്കു 25,000 രൂപയും,30 ട്രോഫികളും നൽകി.ഇതിനു പുറമെ സംഘാടകർക്ക് ചൂട് ഏൽക്കാതിരിക്കാൻ 500-ഓളം തൊപ്പികളും വിതരണം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ സംഘാടക സമിതി അംഗം എം മാഹിനെ തൊപ്പികൾ ഏൽപ്പിച്ചു. ദേശീയവേദി ഭാരവാഹികൾ,ഗൾഫ് പ്രതിനിധികൾ, കലോത്സവ സംഘാടക സമിതി അംഗങ്ങൾ,പിടിഎ ഭാരവാഹികൾ …

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച വിരോധത്തില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടു

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടു. മൂന്നാം വാര്‍ഡിലാണ് വിനീഷ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ശുചിമുറിയുടെ ചുമര്‍ തുരന്നാണ് രക്ഷപ്പെട്ടത്. പിന്നീട് ചുറ്റുമതിലും ചാടിക്കടക്കുകയായിരുന്നു. വിനീഷിനെ കണ്ടെത്തുന്നതിനു പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണയിലെ ദൃശ്യ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന വിനീഷ് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.

എ.കെ എസ്.ടി.യു ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ: ക്രിയാത്മകം ബാല്യം സർഗാത്മകം കൗമാരം എന്ന മുദ്രാവാക്യമുയർത്തി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(എ കെ എസ് ടി യു ) നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ നോട്ടീസ് പ്രകാശന ഉദ്ഘാടനം കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാമിന് കൈമാറി ജില്ലാ കലോൽസവ വേദിയിൽ വെച്ച് നിർവ്വഹിച്ചു. എ.കെ എം അഷ്റഫ് എം.എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,എ.കെ എസ് ടി യു നേതാക്കളായ സുനിൽകുമാർ കരിച്ചേരി, എം.ടി രാജീവൻ, …

കഞ്ചാവ് കേസ് പ്രതികളെ വിട്ടയച്ചു

കാസർകോട് :കഞ്ചാവ് കേസ് പ്രതികളെ കാസർകോട് അഡിഷണൽ സെഷൻസ് കോടതി -ഒന്ന് വെറുതെ വിട്ടു. കേസിലെ ഒന്നാംപ്രതി അഹമ്മദ് മുസമ്മിൽ, രണ്ടാം പ്രതി ശർഹാൻ മിഷൻ എന്നിവരെയാണ് കോടതി വിട്ടയച്ചത്. 2017 ജൂലൈ 24-നു 11:40 മണിക്കു കാസർകോട് കുട് ലു ബദർ നഗറിലെ ബദർ പള്ളി മദ്രസ പരിസരത്ത് വെച്ച് മദ്രസ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന ചെയ്തുവന്നായിരുന്നു കേസ്. കാസർകോട് പോളിസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി കൾക്കുവേണ്ടി അഡ്വ. നിഖിൽ നാരായണൻ, അഡ്വ.ശരണ്യ എന്നിവർ …

ആലംപാടി സ്വദേശിയെ തടഞ്ഞു നിര്‍ത്തി പഴ്‌സും എ ടി എം കാര്‍ഡും കൈക്കലാക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി, സംഭവം നെല്ലിക്കുന്നില്‍

കാസര്‍കോട്: ആലംപാടി സ്വദേശിയെ തടഞ്ഞു നിര്‍ത്തി പഴ്‌സും എ ടി എം കാര്‍ഡും തട്ടിയെടുത്ത് 1,01000രൂപ തട്ടിപ്പറിച്ചതായി പരാതി. മുട്ടത്തൊടി, ആലംപാടി, മിഹ്‌രാജ് ഹൗസിലെ പി എം ഖമറുദ്ദീന്റെ പരാതിയില്‍ അനസ്, കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.ബുധനാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. ഖമറുദ്ദീനെ തടഞ്ഞു നിര്‍ത്തിയ സംഘം ഭീഷണിപ്പെടുത്തിയ ശേഷം പഴ്‌സു പിടിച്ചു പറിക്കുകയും പഴ്‌സില്‍ ഉണ്ടായിരുന്ന 2000 രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയില്‍ …

മാലോത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതരം, അപകടം ക്രിസ്തുമസ് കരോളിനു പിന്നാലെ

കാസര്‍കോട്: വെള്ളരിക്കുണ്ട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സുഹൃത്തിനു ഗുരുതരമായി പരിക്കേറ്റു. മാലോത്തെ ബിനു കുമാര്‍ -ലത ദമ്പതികളുടെ മകന്‍ മിഥുല്‍രാജ് (20)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ക്രിസ്തുമസ് കരോള്‍ സംഘത്തോടൊപ്പം സജീവമായി പങ്കെടുത്ത ശേഷം മാലോത്തേയ്ക്ക് പോവുകയായിരുന്നു മിഥുല്‍ രാജും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരുകിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. …

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു

കോഴിക്കോട്: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചതായി പരാതി. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. കാലിനും കൈക്കും പൊള്ളലേറ്റ യുവതിയെ കോടഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്‌മാനാണ് യുവതിയെ പൊള്ളിച്ചത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും; ബിജെപിയില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയും വി.വി രാജേഷും പരിഗണനയില്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ നിന്ന് കെ.എസ്.ശബരീനാഥനും ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മേരി പുഷ്പവും മത്സരിക്കും. ഇവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ എല്‍ഡിഎഫും തീരുമാനിച്ചിട്ടുണ്ട്. മേയര്‍ സ്ഥാനത്തേക്ക് ആര്‍.പി.ശിവജിയാണ് എല്‍.ഡി. എഫ് സ്ഥാനാര്‍ഥി. അതേസമയം നൂറ് കൗണ്‍സിലര്‍മാരുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ 50 കൗണ്‍സിലര്‍മാരുമായി മുന്നിട്ട് നില്‍ക്കുന്ന ബിജെപിയില്‍ മേയര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് …

സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം: ക്രിസ്മസ് നാളെ; വരവേല്‍ക്കാനൊരുങ്ങി നാട്

കാസര്‍കോട്: സന്‍മനസ്സുള്ളവര്‍ക്ക് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് ലോകം നാളെ(ഡിസംബര്‍ 25) ക്രിസ്മസ് ആഘോഷിക്കുന്നു. പിതാവിനേയും പുത്രനേയും പരിശുദ്ധാത്മാവിനേയും വരവേല്‍ക്കുന്നതിന് നാടും വീടും ഒരുങ്ങി. പള്ളികള്‍ കേന്ദ്രീകരിച്ച് കരോളും സാന്താക്ലോസ് പര്യടനവും തുടരുകയാണ്. പള്ളികളിലും വീടുകളിലും പുല്‍ക്കൂടൊരുങ്ങി. ക്രിസ്മസ് ട്രീകളും, നക്ഷത്ര വിളക്കുകളും തെളിഞ്ഞു. ബുധനാഴ്ച രാത്രി 12 മണിക്ക് പള്ളികളില്‍ പാതിരാ കുര്‍ബാന നടക്കും. പ്രത്യാശയുടേയും സന്തോഷത്തിന്റേയും കാത്തിരിപ്പ് ദിനത്തെ അവിസ്മരണീയ മുഹൂര്‍ത്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്. കരോളുകള്‍ പള്ളികളേയും വീടുകളേയും ഭക്തിസാന്ദ്രമാക്കുന്നു. ക്രിസ്മസ് ദിനമായ നാളെ സ്‌നേഹവും …

ശബരിമലയില്‍ കാണിക്ക അടിച്ചുമാറ്റിയ താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍; തട്ടിയത് 23,130 രൂപ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയില്‍ പണം മോഷ്ടിച്ചയാള്‍ പിടിയില്‍. തൃശൂര്‍, വെമ്പല്ലൂര്‍ സ്വദേശിയും താല്‍ക്കാലിക ജീവനക്കാരനുമായ കെ ആര്‍ രതീഷ് ആണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. ജോലിക്കിടയില്‍ 23,130 രൂപയാണ് ഇയാള്‍ അടിച്ചുമാറ്റിയത്. ഇയാള്‍ക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു.ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രതീഷില്‍ നിന്നു 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്കുള്ളിലാണ് 500ന്റെ ആറു നോട്ടുകള്‍ തിരുകിവച്ച നിലയില്‍ കണ്ടെത്തിയത്.ഇക്കാര്യം കണ്ടെത്തിയതോടെ ദേവസ്വം വിജിലന്‍സ് ഇയാളുടെ …

മയക്കുമരുന്ന് ലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തു, ജീവനക്കാരെ ആക്രമിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: മയക്കുമരുന്ന് ലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ബഹളമുണ്ടാക്കുകയും കല്ലെറിഞ്ഞ് ചില്ല് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. തൃശൂര്‍ പുതുക്കാടിന് സമീപമാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ തൃശൂരില്‍ നിന്നു കയറിയ രാജേഷ് ടിക്കറ്റ് എടുക്കാന്‍ കൂട്ടാക്കാതെ ബഹളം വയ്ക്കുകയും സ്ത്രീകള്‍ അടക്കമുള്ളവരെ തെറി വിളിക്കുകയും ചെയ്തുവെന്ന് ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് …

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് സഭ യൂത്ത് ക്യാമ്പ് ജനുവരി 3-ന്

കുവൈറ്റ് സിറ്റി: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് ജനുവരി 3-നു കുവൈറ്റ് സിറ്റി നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കോമ്പൗണ്ടില്‍ നടക്കും. രാവിലെ 8.30 നാരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 4 മണി വരെ തുടരും.എട്ട് വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് വേണ്ടി പ്രത്യേകമായി ഒരുക്കുന്ന ക്രോസ് റോഡ് പരിപാ ടി കുവൈറ്റ് സിറ്റി നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കോമ്പൗണ്ടിലെ നോര്‍ത്ത് റ്റെന്റ്റില്‍ രാവിലെ 8.30നാരംഭിക്കും. വൈകിട്ട് 4 മണി വരെ തുടരും.‘യേശു ക്രിസ്തുവിനെ അറിയുക’ എന്നതാണ്ക്യാമ്പിന്റെ …

നാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍ 6 ക്രിക്കറ്റ് ടൂര്‍ണമെന്റ് 26,27,28 തീയതികളില്‍; കായിക മന്ത്രി വി. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നാസ്‌ക് നായന്‍മാര്‍മൂല പ്രീമിയര്‍ ലീഗ് സീസണ്‍ 6 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡിസംബര്‍ 26,27,28 തീയതികളില്‍ നായന്‍മാര്‍ മൂലയില്‍ നടക്കും. പരിപാടി 26 ന് വൈകിട്ട് മന്ത്രി അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.പ്രാദേശിക നേതാക്കളുടേയും ജനപ്രതിനിധികളുടേയും ക്രിക്കറ്റ് മത്സരം, സാമൂഹിക – മാധ്യമ പ്രവര്‍ത്തകരുടെ ക്രിക്കറ്റ് മത്സരം, യൂത്ത് വിംഗ് ക്രിക്കറ്റ് മത്സരം, അയല്‍ പ്രദേശങ്ങളിലെ ക്ലബ്ബുകളുടെ സൗഹൃദ മത്സരങ്ങള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.പരിപാടിയോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ലക്ഷ്യമിട്ട് തയ്യല്‍ മെഷീന്‍ വിതരണവും അര്‍ഹതപ്പെട്ടവര്‍ക്കുള്ള വീല്‍ ചെയര്‍ …

പുലര്‍ച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: നിയമം ലംഘിച്ച് പുലര്‍ച്ചെ വരെ ഉച്ചഭാഷിണി ഉപയോഗിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കും ഗാനമേള സംഘാംഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ഏഴോം, ചെങ്ങല്‍, ശ്രീകൃഷ്ണ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നിഷാന്ത്, കലേഷ്, കമ്മിറ്റി അംഗങ്ങള്‍ പയ്യന്നൂരിലെ എസ് എസ് ഓര്‍ക്കസ്ട്രയിലെ സുബൈര്‍ തായിനേരി എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 10മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തി നിയമ ലംഘനം നടത്തിയെന്നാണ് കേസ്.നിശ്ചിത …

തറയില്‍ വീണ സ്പൂണ്‍ കഴുകാതെ ഭക്ഷണത്തില്‍ വച്ചത് ചോദ്യം ചെയ്ത വിരോധം: ഇച്ചിലങ്കോട് സ്വദേശിയെ മര്‍ദ്ദിച്ച ബാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്

കാസര്‍കോട്: തറയില്‍ വീണ സ്പൂണ്‍ കഴുകാതെ ഭക്ഷണത്തില്‍ വച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ മര്‍ദ്ദിച്ചതായി പരാതി. ഉപ്പള, ഇച്ചിലങ്കോട് പഞ്ചത്തൊട്ടിയിലെ കെ പി മുസ്തഫ (32)യുടെ പരാതിയില്‍ കാസര്‍കോട് ബീച്ച് റോഡിലെ ബാര്‍ ജീവനക്കാരായ അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30നാണ് കേസിനാസ്പദമായ സംഭവം.നിലത്തു വീണ സ്പൂണ്‍ കഴുകാതെ ഭക്ഷണത്തില്‍ വച്ച ബാര്‍ ജീവനക്കാരന്റെ നടപടി ചോദ്യം ചെയ്തപ്പോള്‍ തടഞ്ഞു നിര്‍ത്തി ഗ്ലാസ് കൊണ്ടും കൈകൊണ്ടും മുഖത്തടിച്ചുവെന്നാണ് മുസ്തഫയുടെ പരാതി.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനു യുഎസിൽ വൻ നടപടി: 205 കുട്ടികളെ രക്ഷപ്പെടുത്തി, 293 പേർ അറസ്റ്റിൽ

പി പി ചെറിയാൻ വാഷിംഗ്ടൺ: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനു അമേരിക്കൻ നീതിന്യായ വകുപ്പ് രാജ്യവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ റിലൻ്റ്‌ലെസ് ജസ്റ്റിസ്’ ദൗത്യത്തിലൂടെ 205 കുട്ടികളെ രക്ഷപ്പെടുത്തി. രണ്ട് ആഴ്ച നീണ്ടുനിന്ന പരിശോധനയിൽ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായ 293 പേരെ അറസ്റ്റ് ചെയ്തു. എഫ്.ബി.ഐയുടെഫീൽഡ് ഓഫീസുകളും വിവിധ യു.എസ് അറ്റോർണി ഓഫീസുകളും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അപകടാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായിരുന്നു മുൻഗണന. അറസ്റ്റിലായവരിൽ വിമാനപ്പടയിലെ ഉദ്യോഗസ്ഥൻ, പോലീസ് ഓഫീസർ എന്നിവർ മുതൽ വിദേശ പൗരന്മാർ …

അമേരിക്ക അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി തുടങ്ങി : ഇന്ത്യക്കാരുൾപ്പെടെ കാലിഫോർണിയയിൽ നൂറിലധികം ‘അനധികൃത’ ട്രക്ക് ഡ്രൈവർമാർ അറസ്റ്റിൽ

പി പി ചെറിയാൻ വാഷിംഗ്ടൺ: കാലിഫോർണിയയിലെ ഹൈവേകളിൽ നടത്തിയ വൻ തിരച്ചിലിൽ (‘ഓപ്പറേഷൻ ഹൈവേ സെന്റിനൽ’) അനധികൃത കുടിയേറ്റക്കാരായ നൂറിലേറെ ട്രക്ക് ഡ്രൈവർമാരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെ ട്രക്ക് ഓടിക്കുന്നവർ രാജ്യവ്യാപകമായി അപകടങ്ങൾ വരുത്തിവെക്കുന്ന പശ്ചാത്തലത്തിലാണ് എന്നാണ് വിശദീകരണം. ഇന്ത്യ, മെക്സിക്കോ, കൊളംബിയ, റഷ്യ, വെനസ്വേല തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ളവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇന്ത്യക്കാരനായ ഹർജീന്ദർ സിംഗ് ഉൾപ്പെട്ട മാരകമായ അപകടം ഉൾപ്പെടെയുള്ള സംഭവങ്ങളാണ് ഇത്തരമൊരു നടപടിക്ക് …