മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ നജീമയും മതം മാറി വിവാഹം ചെയ്ത ഷാഹുല്‍ ഹമീദും മയക്കുമരുന്നുമായി അറസ്റ്റില്‍

കണ്ണൂര്‍: 70 ഗ്രാം എംഡിഎംഎ യുമായി ദമ്പതികള്‍ അറസ്റ്റില്‍. തയ്യില്‍, കൊയിലാണ്ടി ഹൗസില്‍ ഷാഹുല്‍ ഹമീദ് എന്ന രാഹുല്‍ (35), ഭാര്യ കുറ്റ്യാടി, കക്കോട്ടുചാലില്‍ ഹൗസില്‍ നജീമ (34) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എ സി പി രാജേഷ്, കണ്ണൂര്‍ എ സി പി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിക്കു സമീപത്തു വച്ച് അറസ്റ്റുചെയ്തത്.രണ്ടു വര്‍ഷമായി ബംഗളൂരുവില്‍ താമസക്കാരായ ദമ്പതികള്‍ മയക്കുമരുന്നുമായി എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വല വിരിച്ചു കാത്തിരിക്കുകയായിരുന്നു പൊലീസ് സംഘം. …

സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെച്ചൊല്ലി കോലാഹലം

മഥുര: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിയെച്ചൊല്ലിയുള്ള കോലാഹലത്തിന് പിന്നാലെ സംഘാടകര്‍ പരിപാടി റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലെ ഒരു ബാറില്‍ നടക്കേണ്ട പുതുവത്സര പരിപാടിയാണ് പുരോഹിതരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കിയത്. ബാര്‍ പുറത്തിറക്കിയ ഒരു പ്രൊമോഷണല്‍ വീഡിയോയില്‍, പുതുവത്സരത്തിന് ‘തുടക്കം കുറിക്കാന്‍’ ജനുവരി 1 ന് ഡിജെ ആയി എത്തുമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മഥുര ഒരു പുണ്യഭൂമി ആണെന്നും പരിപാടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പുരോഹിതന്മാര്‍ രംഗത്തെത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള ഭക്തര്‍ എത്തുന്ന സ്ഥലമാണ് മഥുരയെന്നും …

തനിച്ച് താമസിക്കുന്ന വയോധിക മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടില്‍ തനിച്ച് താമസിക്കുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാവയലിലെ ഏലിയാമ്മാ തോമസ് (75) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഏലിയാമ്മയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

രാജസ്ഥാനില്‍ നിന്നും ആടുകളെ എത്തിക്കാമെന്ന് വാഗ്ദാനം; മഞ്ചേശ്വരം സ്വദേശിയുടെ എട്ടരലക്ഷം രൂപ തട്ടി

കാസര്‍കോട്: രാജസ്ഥാനില്‍ നിന്നും ആടുകളെ എത്തിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് മഞ്ചേശ്വരം സ്വദേശിയുടെ എട്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഉദ്യാവാര്‍, കെ ജെ എം ക്രോസ് റോഡ്, ബങ്കരക്കുന്നിലെ സയ്യിദ് ത്വാഹ തങ്ങളുടെ പരാതി പ്രകാരം രാജസ്ഥാന്‍, അജ്മീര്‍ പുഷ്‌ക്കറിലെ ഹാന്‍സ് ഗോട്ട് ഫാമിലെ, ഭഗവന്‍ ചൗളഹംസ് രാജിനെതിരെയാണ് കേസെടുത്തത്.ആടുകളെ ലോറികളില്‍ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2022 നവംബര്‍ 30, 2023 ജനുവരി 10, 2023 ജനുവരി 20 …

സന്ദർശക വിസയിൽ അമേരിക്കയിൽ പോയി വിവാഹം കഴിക്കാമോ? ’90 ദിവസത്തെ നിയമം’

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :യുഎസ് സന്ദർശക വിസയിൽ എത്തുന്നവർക്ക് അവിടെ വെച്ച് വിവാഹം കഴിക്കുന്നതിനും തുടർന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിനും നിയമപരമായ തടസ്സമില്ല. എന്നാൽ, ഇക്കാര്യത്തിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ’90 ദിവസത്തെ നിയമത്തെ’ക്കുറിച്ച് ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിൽ എത്തിയ ആദ്യ 90 ദിവസത്തിനുള്ളിൽ വിവാഹം കഴിക്കുകയും തുടർന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുകയും ചെയ്താൽ, അത് ‘വിസ തട്ടിപ്പായി’ കണക്കാക്കപ്പെട്ടേക്കും. സന്ദർശന വിസയുടെ ദുരുപയോഗമായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇത് വിലയിരുത്തിയേക്കാം. ആദ്യ …

പെണ്‍വാണിഭം: ടെക്‌സാസില്‍ 25-കാരിക്ക് 30 വര്‍ഷം തടവ്

പി പി ചെറിയാന്‍ ടാരന്റ് കൗണ്ടി (ടെക്‌സാസ്): മനുഷ്യക്കടത്ത്, പെണ്‍വാണിഭം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട 25 കാരി എമിലി ഹച്ചിന്‍സിനെ കോടതി 30 വര്‍ഷം തടവ് ശിക്ഷിച്ചു. ടാരന്റ് കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പെണ്‍വാണിഭത്തിന് റിക്രൂട്ട് ചെയ്യുകയും അവരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ലൈംഗിക തൊഴില്‍ ചെയ്യിപ്പിക്കുകയും ചെയ്തു, പെണ്‍കുട്ടികളെ ഭവനരഹിതരാക്കുമെന്നും അവരുടെ വിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി അവരെ നിയന്ത്രനത്തില്‍ വച്ചു ,പെണ്‍കുട്ടികള്‍ സമ്പാദിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും എമിലി തട്ടിയെടുത്തു …

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി പി എം നേതാവുമായ കടകം പള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.സി പി എം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമായ എ പത്മകുമാറിനെ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് കടകം പള്ളിയെ ചോദ്യം ചെയ്തത്.ഉന്നതങ്ങളിലേയ്ക്ക് അന്വേഷണം പോകുന്നില്ല എന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. …

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റൈഹാന്‍ വദ്ര വിവാഹിതനാകുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദ്രയുടെയും മകന്‍ റെയ്ഹാന്‍ വദ്ര (25) വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കാമുകി അവിവ ബെയ്ഗിനെയാണ് വിവാഹം കഴിക്കുന്നതെന്നും ഏഴുവര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി സ്വദേശിയായ അവിവ ബെയ്ഗ് ഫോട്ടോഗ്രാഫറാണ്. വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് റെയ്ഹാന്‍ വദ്ര. പത്താമത്തെ വയസ്സുമുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി- സ്ട്രീറ്റ് – കൊമേഴ്‌സല്‍ ഫോട്ടോഗ്രാഫര്‍ ആണ്. 2021-ല്‍ ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ റെയ്ഹാന്‍ …

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മാതൃക: ഒരു ദിവസത്തെ വരുമാനം ദാനപദ്ധതിക്കു തുടക്കം

പി പി ചെറിയാൻ മെസ്‌ക്വിറ്റ് (ഡാളസ്): മെസ്‌ക്വിറ്റിലെ സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാറ്റിവെച്ചു. മാതൃകാപരമായ പ്രവർത്തനം പ്രാദേശിക സമൂഹത്തിന് വലിയൊരു കൈത്താങ്ങായി മാറിയിരിക്കുന്നു . ഇടവകയിൽ നടന്ന ‘ഫാമിലി സൺഡേ’ ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങൾ സമാഹരിച്ച തുകയുടെ 50 ശതമാനവും പ്രാദേശിക സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കാന് വിനിയോഗിച്ചു . ഇടവകയുടെ ഈ കാരുണ്യസ്പർശംടൗൺ ഓഫ് സണ്ണിവെയ്ൽ പ്രാദേശിക ക്ഷേമ പ്രവർത്തനങ്ങൾക്കും , സിറ്റി ഓഫ് …

വാഹനം പാര്‍ക്ക് ചെയ്ത സ്ഥലം മറന്നോ? കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പുണ്ട്

കൊച്ചി: തിരക്കേറിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ സഹായിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി ഗൂഗിള്‍ മാപ്പ്. വലിയ പാര്‍ക്കിംഗ് ഏരിയകള്‍, മാളുകള്‍, തിരക്കേറിയ തെരുവുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലുണ്ടാകുന്ന ബുദ്ധിമുട്ടും സമയനഷ്ടവും ടെന്‍ഷനും ഒഴിവാക്കാന്‍ ഈ സംവിധാനം സഹായകമാകുമെന്ന് ഗൂഗിള്‍ അവകാശപ്പെട്ടു . ഗൂഗിള്‍ മാപ്പ് ഇതിനെ എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും ഈ സൗകര്യം ലഭ്യമാകുന്നു. നിങ്ങള്‍ മാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നതുവരെ ഇത് സേവ് ആയി കിടക്കും. അതുപോലെ …

വീട് വിട്ടിറങ്ങിയ 16 കാരിയെ മയക്കുമരുന്നു നല്‍കി കൂട്ട ബലാല്‍സംഗത്തിനു ഇരയാക്കി; കാസര്‍കോട്, നെക്രാജെ സ്വദേശികളായ 2പേര്‍ അറസ്റ്റില്‍

കോഴിക്കോട്: വീട്ടുകാരുമായി പിണങ്ങി വീട് വിട്ടിറങ്ങി ബീച്ചില്‍ എത്തിയ 16 കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയകേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കാസര്‍കോട്, നെക്രാജെ, ചര്‍ളടുക്കയിലെ മുഹമ്മദ് ഷമീം, നെക്രാജെയിലെ മുഹമ്മദ് റയീസ് എന്നിവരെയാണ് കോഴിക്കോട്, വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കുറിച്ച് കാസര്‍കോട് പൊലീസും അന്വേഷണം തുടങ്ങി. കേസിലെ മറ്റു രണ്ടു പ്രതികളായ താമരശ്ശേരിയിലെ മുഹമ്മദ് സാലിഹ്, ഷബീര്‍ അലി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. …

ശിവഗിരി തീര്‍ത്ഥാടനം മനസ്സിന്റെയും ഹൃദയത്തിന്റെയും തീര്‍ത്ഥാടനം: ഉപരാഷ്ട്രപതി

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനം മനസ്സിന്റെയും ഹൃദയത്തിന്റെയും തീര്‍ത്ഥാടനമാണെന്നു ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ പറഞ്ഞു. ശിവഗിരി വേദാന്തത്തിന്റെ ഭൂമിയാണ്.തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, മന്ത്രി എംബി രാജേഷ്, ശശിതരൂര്‍ എം പി പങ്കെടുത്തു. സ്വാമി സച്ചിതാനന്ദ ആധ്യക്ഷ്യം വഹിച്ചു.ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങള്‍ സമൂഹത്തെ ഇപ്പോഴും പ്രചോദിപ്പിക്കുന്നെന്നു ഉപരാഷ്ട്രപതി പറഞ്ഞു. അതു കാലാന്തകാലത്തോളം തുടരും. വിദ്യാഭ്യാസത്തിലൂടെ നല്ലൊരു സമൂഹത്തെ രൂപപ്പെടുത്തുകയായിരുന്നു ശ്രീനാരായണഗുരുവിന്റെ ലക്ഷ്യമെന്നു ഉപരാഷ്ട്രപതി പറഞ്ഞു. …

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി മുര്‍മുവിനെയും ‘പാകിസ്ഥാനി’ എന്ന് വിളിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിനെയും ‘പാകിസ്ഥാനി’ എന്നും ‘ബംഗ്ലാദേശി’ എന്നും വിളിച്ച് ബിജെപി എംപി നാഗേന്ദ്ര റോയ്. കുച്ച്ബിഹാര്‍ ജില്ലയിലെ സീതായ്യില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണ നടപടിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളുടെ പേരുകള്‍ നീക്കം ചെയ്താല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും ക്ഷേമ സേവനങ്ങള്‍ നിഷേധിക്കുന്നതിനും കാരണമാകുമെന്ന് എംപി പറഞ്ഞു. ആളുകളുടെ ജന്മസ്ഥലം പരിശോധിക്കാന്‍ …

കഴക്കൂട്ടത്ത് ഇതര സംസ്ഥാന സ്വദേശിയായ കുഞ്ഞിന്റെ മരണം കൊലപാതകം; കഴുത്തില്‍ ഞെരിച്ചതുപോലെയുള്ള പാടുകള്‍; മാതാവും ആണ്‍സുഹൃത്തും കസ്റ്റഡിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന സ്വദേശിയായ കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്. പശ്ചിമബംഗാളിലെ ഉത്തര്‍ദിനാജ്പുര്‍ സ്വദേശിയായ ദില്‍ദാറി(4) ന്റെ മരണമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ മുന്നി ബീഗത്തെയും (23) അവരുടെ ആണ്‍സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആല(22)ത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ടാണ് കുഞ്ഞുമായി അമ്മ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. കുഞ്ഞ് ഉറക്കമുണര്‍ന്നില്ലെന്ന് പറഞ്ഞായിരുന്നു ഇവര്‍ എത്തിയത്. പരിശോധനയില്‍ കഴുത്തില്‍ ഞെരിച്ചതുപോലെയുള്ള പാടുകള്‍ കണ്ടെത്തുകയും ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം …

ബേക്കല്‍ ഫെസ്റ്റ് അപകടം; സംഘാടകര്‍ക്കെതിരെ നടപടി വേണം: എം.എല്‍. അശ്വിനി

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൊയിനാച്ചി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ആവശ്യപ്പെട്ടു.ക്രിസ്മസ് അവധിയായതിനാല്‍ വലിയ ജനത്തിരക്ക് ബേക്കല്‍ ഫെസ്റ്റിന് അനുഭവപ്പെടുമെന്നു മുന്‍കൂട്ടി അറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകരുടെ ഭാഗത്ത് നിന്നു കാര്യമായ മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്നു അവര്‍ ചൂണ്ടിക്കാട്ടി.സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ജില്ലാ ഭരണകൂടവും പരാജയപ്പെട്ടു-അശ്വിനി ആരോപിച്ചു.നവംബര്‍ 23 ന് കാസര്‍കോട് …

ബേക്കലില്‍ വേടന്റെ സംഗീത പരിപാടിക്കിടയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ട്രയിനിടിച്ച് മരിച്ച സംഭവം; നാട് കണ്ണീരില്‍

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പൊയ്‌നാച്ചി, പറമ്പിലെ ശിവം ഹൗസിലെ വേണുഗോപാലൻ നായരുടെ മകന്‍ എം ശിവനന്ദന്‍ (19)ആണ് മരിച്ചത്. മംഗ്‌ളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. അയല്‍വാസിയും സുഹൃത്തുമായ പറമ്പ, കുണ്ടടുക്ക ഹൗസിലെ കെ അജേഷി(20)നൊപ്പം പള്ളിക്കര ബീച്ചിലേയ്ക്ക് നടന്നു പോവുകയായിരുന്നു ശിവനന്ദന്‍. റെയില്‍വെ ട്രാക്കിനു സമീപത്തു കൂടി നടന്നു പോകുന്നതിനിടയില്‍ കണ്ണൂര്‍ ഭാഗത്തു നിന്നും …

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബിഎന്‍പി മേധാവിയുമായ ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി മേധാവിയുമായ ഖാലിദ സിയ(80) അന്തരിച്ചു. രോഗബാധിതയായിരുന്നു. ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയത്തിലും ശ്വാസകോശത്തിലും അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയയും ബാധിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ആദ്യ വനിതയും ലോകത്തെ രണ്ടാമത്തെ മുസ്ലിം വനിതാ പ്രധാനമന്ത്രിയുമായിരുന്നു. 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ ഭരണത്തില്‍ തുടര്‍ന്നു. തുടര്‍ന്നും അധികാരത്തിലെത്തിയെങ്കിലും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. …

കലോത്സവ നഗരിയിൽ ഫയർഫോഴ്സിന്റെയും,ആംബുലൻസ് സർവീസ് സേവനവും അനുഗ്രഹമായി

മൊഗ്രാൽ: കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവനഗരിയിലെ ഫയർ ഫോഴ്സ് ആംബുലൻസ് സേവനം അനുഗ്രഹമായി.വേദി ഒന്നിൽ ഇന്നലെ രാത്രി മത്സരാർത്ഥികളിൽ ചിലർക്ക് ദേഹാസ്വാസ്ഥ്യവും തലകറക്കവും അനുഭവപ്പെട്ടപ്പോൾത്തന്നെ കലോത്സവ നഗരിയിൽ നിലയുറപ്പിച്ച മെഡിക്കൽ ടീമും, ഫയർഫോഴ്സും, ആംബുലൻസ് സർവീസും അടിയന്തിര സഹായവുമായി രംഗത്തെത്തിയത് മത്സരാർത്ഥികൾക്ക് അനുഗ്രഹമായി. കാസർകോട് ഫയർഫോഴ്സ് ടീം അംഗങ്ങളായ ശോഭിൻ,അഭിലാഷ്,അരുണ എന്നിവർ സദാ സേവന സന്നദ്ധരായി സ്ഥലതുണ്ട്. മൊഗ്രാൽ ദീനാർ യുവജന സംഘമാണ് കലോത്സവ നഗരിയിൽ ആംബുലൻസ് സർവീസ് സേവനം ലഭ്യമാക്കിയിട്ടുള്ളത്.