റോഡിലേക്ക് വീണ വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് ഉസ്താദിന് ദാരുണാന്ത്യം; മേല്‍ശാന്തി ഗുരുതര നിലയില്‍
കൊച്ചി: റോഡിനു കുറുകെ ഒടിഞ്ഞു വീണ വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഉസ്താദിനു ദാരുണാന്ത്യം. അരൂര്‍ സ്വദേശിയും കുമ്പളം പള്ളിയിലെ ഉസ്താദുമായ അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. പുതിയ കണക്ഷന്‍ നല്‍കാനായി രണ്ടു ദിവസം മുമ്പ് സ്ഥാപിച്ച തൂണാണ് കനത്ത മഴയില്‍ റോഡിനു കുറുകെ തകര്‍ന്നു വീണത്. ഈ വിവരമറിയാതെ ബൈക്കില്‍ എത്തിയ നെട്ടൂര്‍, കല്ലാത്ത് ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനു പരിക്കേറ്റിരുന്നു. നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയിരുന്നുവെങ്കിലും തൂണു …