ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് ഉദിനൂര്‍ സ്വദേശിനിയുടെ 31 ലക്ഷം രൂപ തട്ടി; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്കും ഭര്‍ത്താവിനും എതിരെ പരാതി
കാസര്‍കോട്: ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് യുവതിയുടെ 31 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദിനൂരിലെ ഒരു യുവതി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവാസി ദമ്പതികളായ കോഴിക്കോട്, വടകര സ്വദേശിനി ഷഫറിന്‍, ഭര്‍ത്താവ് പന്തീരങ്കാവ് സ്വദേശി ഇജാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയായ യുവതി ഷഫറിനെ പരിചയപ്പെട്ടത്. പിന്നീട് കുടുംബസുഹൃത്തുക്കളായി മാറി. യുഎഇയില്‍ ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച പരാതിക്കാരി പര്‍ദ്ദ ബിസിനസില്‍ നിന്നുള്ള …