യു.എ.ഇ.യില്‍ മൈതാനങ്ങള്‍ ഉണര്‍ന്നു; കൂട്ടം കബഡിനൈറ്റ് സീസണ്‍-3 ഡിസംബര്‍ 7നു അജ്മാനില്‍

ദുബായ്: കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘കൂട്ടം’ യു.എ.ഇ.യുടെ നേതൃത്വത്തിലുള്ള കൂട്ടം കബഡി സീസണ്‍ 3 ഡിസംബര്‍ 7നു രാത്രി എട്ടു മുതല്‍ അജ്മാന്‍ വിന്നേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. യു.എ.ഇയില്‍ കബഡി വസന്തത്തിനു തുടക്കമിടുന്നതായിരിക്കും കൂട്ടം കബഡി സീസണ്‍-3.ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി ജയരാജ് ബീംബുങ്കാല്‍ ചെയര്‍മാനും ഉമേഷ് കുണ്ടംപ്പാറ, പ്രസിഡന്റും അരവിന്ദന്‍ കുണ്ടംകുഴി സെക്രട്ടറിയും വിനോദ് കുമാര്‍ മുല്ലച്ചേരി ട്രഷറര്‍ ആയുമുള്ള കമ്മിറ്റിയാണ് നേതൃത്വം കൊടുക്കുന്നത്. കൃഷ്ണകുമാര്‍ കക്കോട്ടമ്മ ജനറല്‍ കണ്‍വീനറും കെ.ടി …

സന്ദീപ് വാര്യര്‍ ബലിദാനികളെ വഞ്ചിച്ചു; പാര്‍ട്ടി മാറ്റം നേരത്തെ ഉണ്ടാക്കിയ തിരക്കഥ പ്രകാരം: കെ. സുരേന്ദ്രന്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ സന്ദീപ് വാര്യര്‍ ബലിദാനികളെ വഞ്ചിച്ചിരിക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപിനെതിരെ നേരത്തെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയ മര്യാദ വച്ച് അതിന്റെ കാരണം പറയുന്നില്ല. നേരത്തെ ഉണ്ടാക്കിയ തിരക്കഥ പ്രകാരമാണ് സന്ദീപ് വാര്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സന്ദീപിനു വലിയ കസേരകള്‍ കിട്ടട്ടെ-കെ സുരേന്ദ്രന്‍ പരിഹാസത്തോടെ പറഞ്ഞു. സന്ദീപിന്റെ പാര്‍ട്ടി മാറ്റം കേരളത്തില്‍ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാക്കില്ല. കോണ്‍ഗ്രസ് തകര്‍ന്നടിയും-അദ്ദേഹം പറഞ്ഞു.ബിജെപിക്ക് 180 സംസ്ഥാന കമ്മിറ്റി …

ടിപ്പര്‍ലോറി ഉടമയെ കാണാതായി; മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്, ലോറി മാവുങ്കാലിലെ വര്‍ക്ക് ഷോപ്പില്‍ കണ്ടെത്തി

കാസര്‍കോട്: ടിപ്പര്‍ ലോറി ഉടമയെ കാണാതായി. പനയാല്‍, കോട്ടപ്പാറ, പൊടിപ്പള്ളത്തു താമസിക്കുന്ന സുരേഷി (45)നെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെയാണ് സുരേഷ് ടിപ്പര്‍ ലോറിയുമായി വീട്ടില്‍ നിന്നു പോയത്. ഇതിനിടയില്‍ ഒരു സുഹൃത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചതായും പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ സുരേഷിന്റെ ടിപ്പര്‍ലോറി മാവുങ്കാലിലെ ഒരു വര്‍ക്ക് ഷോപ്പില്‍ കണ്ടെത്തി. മംഗ്‌ളൂരുവിലേക്ക് പോകുന്നുവെന്നാണ് വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നവരോട് പറഞ്ഞിരുന്നത്.ഉച്ച കഴിഞ്ഞ് സുരേഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബന്ധുവായ പനയാല്‍, പള്ളാരത്തെ …

ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ പാലക്കാട്ട് നടന്ന ചടങ്ങില്‍ സന്ദീപ് വാര്യരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഷാള്‍ അണിയിച്ചാണ് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വി.കെ ശ്രീകണ്ഠന്‍ എം.പി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നതിനു കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചത്. ബി.ജെ.പിയുടെ മുഖവും ശബ്ദവും ആയ സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിനു ശക്തി പകരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ …

മൂന്നുവര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ കാമുകിയെ പൊതുസ്ഥലത്തു വച്ചു ചുംബിച്ച കാമുകനെ കോടതി വെറുതെ വിട്ടു; ചുംബനവും കെട്ടിപ്പിടുത്തവും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രണയിനികള്‍ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും സ്വാഭാവികമാണെന്നു മദ്രാസ് ഹൈക്കോടതി. ചുംബിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. തൂത്തുക്കുടി സ്വദേശിയായ 20കാരന്റെ ഹര്‍ജിയിലാണ് കോടതി ഇത്തരമൊരു നീരീക്ഷണം നടത്തിയത്. 19കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ യുവാവിനെ വെറുതെ വിട്ടു കൊണ്ടും കോടതി ഉത്തരവിറക്കി.മൂന്നു വര്‍ഷം പ്രണയത്തിലായിരുന്നു ഇരുവരും. 2022ല്‍ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് കാമുകിയെ ചുംബിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കാമുകനായ യുവാവ് തന്നെ കല്യാണം കഴിക്കാന്‍ കഴിയില്ലെന്നു നിലപാടു എടുത്തതോടെയാണ് …

നിസാര പ്രശ്‌നത്തെച്ചൊല്ലി കുമ്പള ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പൊലീസെത്തി വിരട്ടിയോടിച്ചു

കാസര്‍കോട്: നിസാരപ്രശ്‌നത്തെച്ചൊല്ലി കുമ്പള ടൗണില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കുമ്പള ടൗണിലാണ് സംഭവം. കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ഷിറിയ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സംഘടിതരായി എത്തിയ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. കുറേ ദിവസങ്ങളായി രണ്ട് സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ഷിറിയയിലും കുമ്പളയിലും …

വനിതാ എ.എസ്.ഐ.യെ കൊണ്ട് എസ്എഫ്‌ഐ നേതാവ് മാപ്പു പറയിപ്പിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: വനിതാ എ.എസ്.ഐയെ കൊണ്ട് എസ്.എഫ്.ഐ നേതാവ് മാപ്പു പറയിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബസ് സ്റ്റാന്റിലാണ് സംഭവം. സംഘടിച്ചു നിന്ന വിദ്യാര്‍ത്ഥികളോട് പിരിഞ്ഞു പോകാന്‍ പിങ്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞു പോവുകയും ചെയ്തു. പിന്നീട് എസ്.എഫ്.ഐയുടെ ഒരു പ്രാദേശിക നേതാവിനെയും കൂട്ടി വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് വനിതാ എ.എസ്.ഐ.യെ കൊണ്ട് മാപ്പു പറയിപ്പിച്ചത്. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് ഇടപെട്ടതെന്നും ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്കു പരാതി ഇല്ലെന്നുമാണ് …

മഠാധിപതി ഭക്തയെ വിവാഹം കഴിച്ചു; മഠാധിപതി സ്ഥാനം ഒഴിയണമെന്ന് ഭക്തര്‍, ഇല്ലെന്ന് സ്വാമിജി, തര്‍ക്കം കോടതിയിലേക്ക്

ചെന്നൈ:തമിഴ്‌നാട്ടിലെ പ്രമുഖ മഠങ്ങളില്‍ ഒന്നായ കുംഭകോണം സൂര്യനാര്‍ മഠാധിപതി മഹാലിംഗ സ്വാമിജി (52) ഭക്തയായ ഹേമശ്രീ (47) എന്ന യുവതിയെ വിവാഹം കഴിച്ചത് വിവാദത്തില്‍. പത്തുദിവസം മുമ്പായിരുന്നു വിവാഹം. മഠത്തിന്റെ വിശ്വാസ പ്രമാണങ്ങളും രീതികളും വച്ച് മഠാധിപതി വിവാഹജീവിതം നയിക്കാന്‍ പാടില്ല. ഇതിനു വിരുദ്ധമായാണ് മഠത്തില്‍ ഭക്തയായി എത്തിയ ഹേമശ്രീയെ വിവാഹം ചെയ്തത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മഠത്തിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയ മഹാലിംഗ സ്വാമിജി മഠാധിപതി സ്ഥാനം ഒഴിയണമെന്നുമാണ് ഭക്തരുടെ ആവശ്യം. ഇക്കാര്യം നിരവധി പേര്‍ …

വനിതാ ഡോക്ടര്‍ക്കു പിന്നാലെ നടന്ന എസ്.ഐ.ക്കെതിരെ കേസ്

ബംഗ്‌ളൂരു: പിന്നാലെ നടന്നും മെസേജ് അയച്ചും ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ എസ്.ഐക്കെതിരെ പൊലീസ് കേസെടുത്തു. ബസവഗുഡി എസ്.ഐ രാജ്കുമാറിനെതിരെയാണ് പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരി. 2020ല്‍ സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത് ഈ സമയത്ത് പരാതിക്കാരി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും രാജ്കുമാര്‍ എസ്.ഐ ട്രെയിനിയുമായിരുന്നു.തന്റെ കൈയില്‍ നിന്നു 1.71 ലക്ഷം രൂപ കൈക്കലാക്കുകയും നഗ്നഫോട്ടോ ആവശ്യപ്പെടുന്നതായും ഡോക്ടര്‍ പരാതിയില്‍ പറയുന്നു. താനയച്ച വോയ്‌സ് റെക്കോര്‍ഡുകള്‍ കേള്‍പ്പിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

അനധികൃത പടക്കവില്‍പ്പന; 46 പാക്കറ്റ് പടക്കങ്ങളുമായി യുവാവ് പിടിയില്‍

കാസര്‍കോട്: അനധികൃതമായി വില്‍പ്പന നടത്താന്‍ കൊണ്ടു പോവുകയായിരുന്ന 46 പാക്കറ്റ് പടക്കങ്ങളുമായി യുവാവ് അറസ്റ്റില്‍. കൂഡ്‌ലു, ചൗക്കി, കുന്നില്‍ ഹൗസിലെ സി.എം അബ്ദുല്‍ സമീറി(42)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ വി.പി അഖില്‍ പിടികൂടിയത്. ചൗക്കിയില്‍ പട്രോളിംഗ് നടത്തുന്നതിനിടയില്‍ ചാക്കുമായി നില്‍ക്കുകയായിരുന്നു അബ്ദുല്‍ സമീര്‍. പൊലീസ് വാഹനം കണ്ടതോടെ പരുങ്ങി നിന്ന അബ്ദുല്‍ സമീറിന്റെ കൈവശം ഉണ്ടായിരുന്ന ചാക്ക് പരിശോധിച്ചപ്പോഴാണ് പടക്കം കണ്ടെടുത്തത്.

മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സച്ചിതാറൈയുടെ തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയുടെ മാതാവ് ജീവനൊടുക്കി; 12.70 ലക്ഷം രൂപ നഷ്ടപ്പെട്ട വിഷമമാണ് കാരണമെന്നു സംശയം

കാസര്‍കോട്: ജോലിത്തട്ടിപ്പില്‍ കുടുങ്ങി 12.70 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലെ പരാതിക്കാരിയുടെ മാതാവ് ഷെഡിനകത്തു കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളത്തടുക്ക, നെല്ലിക്ലായയിലെ അരവിന്ദാക്ഷന്റെ ഭാര്യ സരോജിനി (50)യാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭര്‍ത്താവ് അരവിന്ദാക്ഷന്‍ പാലു കൊടുക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് സരോജിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താഴെയിറക്കി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക പൊലീസ് കേസെടുത്തു. …

അഴിത്തലയില്‍ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ടിനു നേരെ അക്രമം; എക്കോ സൗണ്ടും വയര്‍ലെസ് സെറ്റുകളും നശിപ്പിച്ചു, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു, 30 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നീലേശ്വരം, അഴിത്തലയില്‍ ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യു ബോട്ടിനു നേരെ അക്രമം. തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. സംഭവത്തില്‍ 30 പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഫിഷറീസ് വകുപ്പിന്റെ ബോട്ടിനോട് ചേര്‍ന്ന് മറ്റു ബോട്ടുകള്‍ കെട്ടിയിടുന്നത് ചോദ്യം ചെയ്ത വിരോധത്തിലാണ് അതിക്രമം നടത്തിയതെന്നു നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ബോട്ടിന്റെ ജി.പി.എസ് സംവിധാനം, എക്കോ സൗണ്ട് സിസ്റ്റം, രണ്ടു വയര്‍ലെസ് സെറ്റുകള്‍ എന്നിവ നശിപ്പിച്ചുവെന്നു പരാതിയില്‍ പറഞ്ഞു. …

ഗള്‍ഫിലുള്ള ഉടമസ്ഥന്‍ അറിയാതെ റബ്ബര്‍ തോട്ടത്തില്‍ അതിക്രമിച്ചുകയറി ടാപ്പിംഗ് നടത്തി; 5 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: ഉടമസ്ഥന്‍ അറിയാതെ റബ്ബര്‍ തോട്ടത്തില്‍ അതിക്രമിച്ചു കയറി റബ്ബര്‍ ടാപ്പിംഗ് നടത്തിയതായി പരാതി. പൈവളിഗെ, കയ്യാറിലെ പ്രിന്‍സി ഡിസൂസ നല്‍കിയ പരാതിയില്‍ പെര്‍ള, ഇടിയടുക്കയിലെ അഷ്‌റഫിനും മറ്റു നാലു പേര്‍ക്കും എതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ ഭര്‍ത്താവ് വോള്‍ട്ടര്‍ ഡിസൂസയുടെ പേരില്‍ ബദിയഡുക്ക ചാലക്കാട്ടുള്ള റബ്ബര്‍ തോട്ടത്തിലാണ് സംഭവം. നവംബര്‍ ഏഴിനും അതിനു മുമ്പ് ഒരാഴ്ചക്കാലവും അതിക്രമിച്ചു കയറി റബ്ബര്‍ ടാപ്പിംഗ് നടത്തി 30,000 രൂപ കൈക്കലാക്കിയെന്നു പരാതിയില്‍ പറഞ്ഞു.പരാതിക്കാരിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. പരാതിക്കാരിയുടെ …

ഭാര്യാവീട്ടിലെത്തിയ കൊടക്കാട് സ്വദേശി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഒരാഴ്ച മുമ്പ് ഭാര്യാവീട്ടിലെത്തിയ യുവാവിനെ കുളിമുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്, ഓലാട്ടെ രവി-കമല ദമ്പതികളുടെ മകന്‍ എം. വിജേഷ് (34) ആണ് സൂരംബയലിലെ ഭാര്യാവീട്ടില്‍ ജീവനൊടുക്കിയത്. ഒരാഴ്ച മുമ്പാണ് ഭാര്യയെയും മക്കളെയും കൂട്ടി വിജേഷ് സൂരംബയലില്‍ എത്തിയത്.വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കുളിമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടു പോയി …

ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം; ചേരങ്കൈ തീരദേശ റോഡ് മൊഗ്രാല്‍ പുത്തൂറുമായി ബന്ധി പ്പിക്കണമെന്ന് നാട്ടുകാര്‍

കാസര്‍കോട്: ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തീരദേശ റോഡ് ഗതാഗത സര്‍വീസ് വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. 2025 മാര്‍ച്ച് മാസത്തോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുഴുവനായും ഗതാഗതത്തിന് തുറന്നു കൊടുത്താല്‍ പോലും അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെടുന്ന സര്‍വ്വീസ് റോഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നു നാട്ടുകാര്‍ പറയുന്നു.നിലവില്‍ ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ തീരദേശ റോഡ് സംവിധാനം നിലവിലുണ്ട്. അവ കൂട്ടിയോജിപ്പിക്കാന്‍ ആവശ്യമായ വലിയ പദ്ധതികള്‍ വേണമെന്നാണ് നാട്ടുകാരുടെ നിര്‍ദ്ദേശം. ഭാവിയില്‍ ഇത് അനിവാര്യമാണെന്നും …

ദേശീയവേദി പരാതികളുടെ കെട്ടഴിച്ചപ്പോള്‍ അധികൃതര്‍ കണ്ണുതുറന്നു: ദേശീയപാത സര്‍വ്വീസ് റോഡില്‍ സ്ലാബ്-റോഡ് അന്തരം തീര്‍ക്കാന്‍ ടാറിങ് നടപടി തുടങ്ങി

കാസര്‍കോട്: മൊഗ്രാല്‍- കുമ്പള സര്‍വീസ് റോഡിലെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇടുങ്ങിയ റോഡും യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഓവുചാലിന്റെ സ്ലാബ് -റോഡ് അന്തരം തീര്‍ക്കാനുള്ള ജോലികള്‍ക്ക് തുടക്കമായി. മൊഗ്രാല്‍ ദേശീയവേദി സംഘം കഴിഞ്ഞയാഴ്ച കുമ്പള ദേവീനഗറിലെ ഓഫീസിലെത്തി റീച്ച് ഡയറക്ടര്‍ അജിത്തിനെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.സ്ലാബും, റോഡും തമ്മിലുള്ള അന്തരം ഏറെ ഉയര്‍ന്നുനില്‍ക്കുന്നതാണ് സര്‍വീസ് റോഡില്‍ വാഹനാപകടങ്ങള്‍ക്കും, മരണങ്ങള്‍ക്കും കാരണമാവുന്നത്. കൊപ്പളം സര്‍വീസ് റോഡില്‍ മാത്രം ഒരാഴ്ചക്കിടെ രണ്ടു വാഹനാപകടങ്ങളും …

ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് നൂറിലേറെ പേരില്‍ നിന്നായി കോടികള്‍ തട്ടി

കണ്ണൂര്‍: ഹജ്ജ് കര്‍മ്മത്തിന് പോകാനുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാലംഗസംഘം കോടികള്‍ തട്ടിയെടുത്തു. 120 പേരില്‍ നിന്നായി 12ലക്ഷം രൂപ വീതം തട്ടിയെടുത്ത് മുങ്ങിയ സംഘത്തിനെതിരെ ബുധനാഴ്ച വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരില്‍ നിന്നായി 24 ലക്ഷം രൂപ തട്ടിയതിന് ചക്കരക്കല്ലിലും കേസ്. മലപ്പുറം തിരുവങ്ങാടി സ്വദേശി വലിയപീടികക്കല്‍ മുഹമ്മദ് അഫ്സല്‍, വെള്ളങ്ങോട് കദിയാരത്ത് കക്കത്തറയില്‍ പി.വി.ഷൈലോക്ക്, കൊയിലാണ്ടിയിലെ കൂഞ്ഞാളി എഴുത്താപ്പറമ്പില്‍ സൂപ്പി, മലപ്പുറം …

മുംബൈ പൊലീസും സി.ബി.ഐയും ചമഞ്ഞ് കോടികള്‍ തട്ടിയ സംഘത്തിലെ കണ്ണി പിടിയില്‍

കണ്ണൂര്‍: മുംബൈ പൊലീസും സി.ബി.ഐയും ചമഞ്ഞ് പാളിയത്തുവളപ്പ് സ്വദേശിയുടെ മൂന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണി പൊലീസ് പിടിയിലായി. കോഴിക്കോട് താമരശേരി ഓമശേരി ഷഹാബ് മന്‍സിലില്‍ എം.പി ഫഹ്‌മി ജവാദിനെ(22)ആണ് ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വയനാട് വൈത്തിരിവെച്ചാണ് പിടികൂടിയത്. സംഘം തട്ടിയെടുത്ത പണത്തില്‍ 32 ലക്ഷം രൂപ കണ്ടെടുത്തു.പാളിയത്തുവളപ്പ് സ്വദേശി കരോത്തുവളപ്പില്‍ ഭാര്‍ഗവന്‍(74)ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ സപ്തംബര്‍ 19 മുതല്‍ …