മകനു മാപ്പ് നല്‍കിയ പ്രസിഡന്റ് ജോബൈഡന്റെ നടപടിയെ ന്യായീകരിച്ചു വക്താവ്

-പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കിയതിനെ പ്രസിഡന്റിന്റെ വക്താവ് കരീന്‍ ജീന്‍-പിയറി ന്യായീകരിച്ചു. അക്കാര്യത്തില്‍ അമേരിക്കക്കാരോടു മാപ്പു പറയുന്ന പ്രശ്‌നമേ ഇല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാപ്പിനു ശേഷം ആദ്യമായി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ജീന്‍-പിയറി.തന്റെ മകന് മാപ്പ് നല്‍കില്ലെന്ന് വിവിധ അവസരങ്ങളില്‍ ജോ ബൈഡന്‍ പറഞ്ഞിരുന്നു. അതിനു ശേഷം നിരവധി കേസുകളില്‍ പ്രതിയായ മകനു മാപ്പ് നല്‍കിയതിനെക്കുറിച്ചു നിരവധി ചോദ്യങ്ങള്‍ ഇവര്‍ക്കു നേരിടേണ്ടി …

ഡോ. ദര്‍ശന ആര്‍. പട്ടേല്‍ കാലിഫോര്‍ണിയ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു

പി പി ചെറിയാന്‍ സാക്രമെന്റോ(കാലിഫോര്‍ണിയ)- കാലിഫോര്‍ണിയ സംസ്ഥാന അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജയും ഡെമോക്രാറ്റുമായ ഡോ. ദര്‍ശന ആര്‍. പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു കാലിഫോര്‍ണിയയിലെ 76-ാമത് അസംബ്ലി ഡിസ്ട്രിക്റ്റിലേക്കാണ് ദര്‍ശന തിരഞ്ഞെടുക്കപ്പെട്ടത്.എസ്‌കോണ്ടിഡോ, സാന്‍ മാര്‍ക്കോസ്, സാന്‍ ഡിയാഗോയുടെ ചില ഭാഗങ്ങള്‍, കൂടാതെ റാഞ്ചോ സാന്താ ഫേ, സാന്‍ മാര്‍ക്കോസ് തടാകം, ഹാര്‍മണി ഗ്രോവ് തുടങ്ങിയ ഇന്‍കോര്‍പ്പറേറ്റ് ചെയ്യാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കമ്മ്യൂണിറ്റികള്‍ ഈ ജില്ലയില്‍പ്പെടുന്നു. ഒരുകാലത്ത് റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഒരു ജില്ലയില്‍ …

2020 ന് ശേഷം ആദ്യമായി മുട്ടയിട്ട് 74 കാരിയായ ആല്‍ബട്രോസ്

പി പി ചെറിയാന്‍അവായി:ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന കാട്ടുപക്ഷി ഏകദേശം 74 വയസ്സുള്ളപ്പോള്‍ ഒരു മുട്ടയിട്ടു. നാല് വര്‍ഷത്തിനിടെ ഇതാദ്യമാണെന്ന് യുഎസ് വന്യജീവി ഉദ്യോഗസ്ഥര്‍ പറഞ്ഞു.നീണ്ട ചിറകുള്ള കടല്‍പ്പക്ഷിയായ വിസ്ഡം, ഒരു ലെയ്സന്‍ ആല്‍ബട്രോസ്, ഹവായിയന്‍ ദ്വീപസമൂഹത്തിന്റെ വടക്കുപടിഞ്ഞാറന്‍ അറ്റത്തുള്ള മിഡ്വേ അറ്റോള്‍ ദേശീയ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങി, വിദഗ്ധര്‍ കണക്കാക്കുന്നത് ഇതു പക്ഷിയുടെ 60-ാമത്തെ മുട്ടയായിരിക്കുമെന്നാണ്.2006 മുതല്‍ മുട്ടയിടാനും വിരിയിക്കാനും പസഫിക് സമുദ്രത്തിലെ അറ്റോളിലേക്ക് വിസ്ഡമും അവളുടെ ഇണയായ അകേകാമായിയും മടങ്ങി. എന്നാല്‍ വര്‍ഷങ്ങളായി …

ചെയ്യരുതായിരുന്നു മുനവ്വറിനോട് ഈ ചതി; മയക്കുമരുന്നു റാക്കറ്റ് കുടുക്കിയ യുവാവ് കണ്ണീരുമായി ദുബായ് ജയിലില്‍, യുവാവില്‍ നിന്നു പിടികൂടിയത് 4 കിലോ എം.ഡി.എം.എ

കണ്ണൂര്‍: മയക്കുമരുന്നു റാക്കറ്റിന്റെ ചതിക്കുഴിയില്‍ വീണ യുവാവ് ദുബായ് ജയിലില്‍. തളിപ്പറമ്പ് സയ്യിദ് നഗറിലെ മുനവ്വറാണ് ജയിലിലായത്. നേരത്തെ തളിപ്പറമ്പ്, ഏഴാം മൈലിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇതിനിടയില്‍ നേരത്തെ എറണാകുളത്ത് പഠിക്കാന്‍ പോയ സമയത്ത് പരിചയപ്പെട്ട ഒരു സംഘം ദുബായിയില്‍ ജോലി വാഗ്ദാനം ചെയ്തു. 2000 റിയാല്‍ ശമ്പളമുള്ള ജോലിയാണ് വാഗ്ദാനം ചെയ്തത്. ഒരാഴ്ച ജോലി ചെയ്തു നോക്കു. ഇല്ലെങ്കില്‍ തിരികെ വന്നോളു എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സന്ദര്‍ശക വിസയാണ് …

സഹകാര്‍ ഭാരതി ദേശീയ സമ്മേളനം അമൃത്സറില്‍ തുടങ്ങി

ചണ്ഡീഗഡ്: സഹകാര്‍ ഭാരതി എട്ടാമതു ദേശീയ സമ്മേളനം അമൃത്സറില്‍ ആരംഭിച്ചു. പഞ്ചാബ് ഗവര്‍ണര്‍ ഗ്ലാബ് ചന്ദ്ര ഖട്ടാരിയ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് സഹകാര്യ വാഹ് ദത്താത്രേയ ഹൊസബലെ, സഹകാര്‍ ഭാരതി അഖിലേന്ത്യാ പ്രസിഡന്റ് ദത്താത്രേയ താക്കൂര്‍, ജനറല്‍ സെക്രട്ടറി ഉദയ് ജോഷി എന്നിവര്‍ പങ്കെടുക്കുന്നു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ളവരില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് അശോക് ബാഡൂരും ഉണ്ട്.

ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ശേഷം മുന്‍ കോളേജ് ജീവനക്കാരനെ കൊലപ്പെടുത്തി മൃതദേഹം തോട്ടില്‍ തള്ളി

പുത്തൂര്‍: സഹോദരിക്കു നല്‍കാനായി പണവുമായി പോയ ആളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പണം കാണാനില്ല. കൊലപാതകമാണെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പുത്തൂര്‍ വിവേകാനന്ദ കോളേജിലെ മുന്‍ ജീവനക്കാരനായിരുന്ന നന്ദകുമാര്‍ (68) ആണ് മരണപ്പെട്ടത്. സാമ്യത്തടുക്കയിലെ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.ഡിസംബര്‍ അഞ്ചിനു ബാങ്കിലേക്കു പോയ നന്ദകുമാര്‍ ഒന്നര ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്നു പിന്‍വലിച്ചിരുന്നു. ഈ പണം സഹോദരിക്കു നല്‍കാനായി പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. അന്വേഷണത്തിനിടയിലാണ് …

കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവ് മരിച്ചു

എറണാകുളം: ആലുവ മുപ്പടത്ത് കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവ് മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി പ്രദീപ് (45) ആണ് മരിച്ചത്. ജോലിക്കു ശേഷം യന്ത്രം കഴുകുന്നതിനിടയിലായിരുന്നു അപകടം. യന്ത്രം ഓണ്‍ ചെയ്ത് വൃത്തിയാക്കുന്നതിനിടയിലാണ് തല മെഷീനില്‍ കുടുങ്ങിയത്. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്നലെ ഉച്ചക്കായിരുന്നു അപകടം.

സുനില്‍സ്വാമി ഒടുവില്‍ മലയിറങ്ങി; അവസാനിച്ചത് 40 വര്‍ഷം തുടര്‍ന്നു വന്ന ശീലം, ആരാണ് സുനില്‍സ്വാമി?

ശബരിമല: ബാര്‍കോഴ കേസിലെ വിവാദ നായകന്‍ സുനില്‍സ്വാമി ശബരിമല ഇറങ്ങി; 40 വര്‍ഷക്കാലമായി തുടര്‍ന്നു വരുന്ന ശീലം ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നാണ് അവസാനിപ്പിച്ച് കൊണ്ട് സുനില്‍ സ്വാമിക്ക് മലയിറങ്ങേണ്ടി വന്നത്. നാല്‍പ്പത് വര്‍ഷമായി ശബരിമല നട തുറക്കുന്നതു മുതല്‍ നട അടയ്ക്കുന്നതു വരെ സന്നിധാനത്തെ സ്ഥിരം സാന്നിധ്യമായിരുന്നു ഇദ്ദേഹം. പത്തുവര്‍ഷമായി ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401-ാം നമ്പര്‍ മുറി സുനില്‍ സ്വാമിയാണ് ഉപയോഗിച്ചിരുന്നത്. ശബരിമലയില്‍ നടക്കുന്ന എല്ലാ ദിവസത്തേയും പൂജകളില്‍ ഇദ്ദേഹം സന്നിധാനത്തും ശ്രീകോവിലിനു …

വൈദ്യുതി ചാര്‍ജ്ജ് വര്‍ധന ഉടന്‍ പിന്‍വലിക്കണം; അല്ലെങ്കില്‍ ബഹുജനപ്രക്ഷോഭം: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജ് ഉടന്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം അതിരൂക്ഷമായ ബഹുജന പ്രക്ഷോഭം സര്‍ക്കാരിനു നേരിടേണ്ടി വരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മുന്നറിയിച്ചു.വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ജനങ്ങളെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു. പിണറായി അധികാരത്തില്‍ വന്ന ശേഷം അഞ്ചാം തവണയാണ് ഇപ്പോള്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്.വൈദ്യുതി കച്ചവടക്കരാറിലെ തട്ടിപ്പുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷം; ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂദെല്‍ഹി: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സാധ്യമായവര്‍ എത്രയും പെട്ടെന്നു രാജ്യത്തേയ്ക്ക് മടങ്ങണമെന്നും അഭ്യര്‍ത്ഥനയില്‍ പറഞ്ഞു. സിറിയയില്‍ ഉള്ള ഇന്ത്യക്കാര്‍ ദമാസ്‌ക്കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.തഹ്‌രീര്‍ അല്‍ഷാം എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലുള്ള വിമതര്‍ സിറിയയിലെ നിരവധി പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയ്ക്കു പിന്നില്‍ അഴിമതിയും പകല്‍ക്കൊള്ളയും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈദ്യുതി നിരക്കു വര്‍ധനവിനു കാരണം അഴിമതിയും പകല്‍ക്കൊള്ളയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.വൈദ്യുതി ഉത്പാതക കമ്പനികളുമായി ഒത്തു ചേര്‍ന്നു നടത്തിയ കള്ളക്കളികളാണ് വൈദ്യുതി നിരക്കു വര്‍ധനവിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയുടെ ദീര്‍ഘകാല കരാര്‍ റദ്ദാക്കുകയും പകരം അതിന്റെ ഇരട്ടി തുകയ്ക്കു വൈദ്യുതി വാങ്ങുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും ചാര്‍ജ്ജ് വര്‍ധനയ്ക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ അഴിമതി വ്യക്തമാണെന്നു അദ്ദേഹം പറഞ്ഞു. വൈദ്യുതി …

എമ്മി അവാര്‍ഡു ജേതാവ് ജോബിന്‍ പണിക്കരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് അനുമോദിച്ചു

പി.പി ചെറിയാന്‍ ഡാളസ്: ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ വാര്‍ത്താവിഭാഗത്തില്‍ 5 എമ്മി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ എബിസി ന്യൂസ് റിപ്പോര്‍ട്ടറും മലയാളിയുമായ ജോബിന്‍ പണിക്കരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് കമ്മിറ്റി അനുമോദിച്ചു.ഒരൊറ്റ വര്‍ഷത്തില്‍ 5 എമ്മി അവാര്‍ഡുകള്‍ കരസ്ഥമാക്കുക എന്ന അത്യപൂര്‍വ്വ അംഗീകാരം നേടിയ ജോബി പണിക്കര്‍, മലയാളികള്‍ക്ക് സുപരിചിതനാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആരംഭ കാലം മുതല്‍ തന്നെ എല്ലാവിധ പ്രോത്സാഹനം നല്‍കുകയും സംഘടനയുടെ സുപ്രധാന ചടങ്ങുകളില്‍ പങ്കെടുക്കുകയും …

യുവതിയെ പള്ളിയിലേക്ക് വിളിച്ചു വരുത്തി കയറിപ്പിടിച്ചു; പള്ളി വികാരിക്കെതിരെ വനിതാ പൊലീസ് കേസെടുത്തു

കാസര്‍കോട്: 33 വയസ്സുള്ള യുവതിയെ പള്ളിയിലേക്ക് വിളിച്ചു വരുത്തി കയറിപ്പിടിച്ചുവെന്ന പരാതിയില്‍ പള്ളി വികാരിക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പരാതിക്കാരി. വെള്ളരിക്കുണ്ട് വിമലഗിരി ചര്‍ച്ചിലെ വികാരിയായിരുന്ന ഫാദര്‍ മാത്യു കോളിക്കെതിരെയാണ് കേസ്.2022 ഡിസംബര്‍ 16നും 2024 സെപ്തംബര്‍ രണ്ടിനും യുവതിയെ പള്ളിയിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതു സംബന്ധിച്ച് സഭാ നേതൃത്വത്തിനു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫാദര്‍ മാത്യു കോളിയെ വിമലഗിരി …

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിയെ കാറിലെത്തിയ യുവാവ് കയറിപ്പിടിച്ചു; പോക്‌സോ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പൊക്കി

കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. നീര്‍ച്ചാല്‍, പാടലടുക്കയിലെ അന്‍വറി (33)നെതിരെയാണ് കേസെടുത്തത്. ഇയാള്‍ ബദിയഡുക്ക പൊലീസിന്റെ പിടിയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. പതിനാലുകാരിയായ പെണ്‍കുട്ടി തനിച്ച് റോഡില്‍ കൂടി നടന്നു പോവുകയായിരുന്നു. ഇതിനിടയില്‍ കാറിലെത്തിയ അന്‍വര്‍ പെണ്‍കുട്ടിക്കു സമീപം കാര്‍ നിര്‍ത്തുകയും വഴി ചോദിക്കുകയും ചെയ്തു. ഇതിനിടയില്‍ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ യുവാവ് കാറുമായി കടന്നു കളഞ്ഞു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറയുകയും …

തേളിന്റെ കുത്തേറ്റുവെന്ന സംശയത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പാചകവിദഗ്ധന്‍ മരിച്ചു; സംഭവം ജ്യേഷ്ഠന്‍ മരണപ്പെട്ട് മൂന്നു മാസം കഴിയും മുമ്പെ

കാസര്‍കോട്: തേളിന്റെ കുത്തേറ്റുവെന്ന സംശയത്തിന്റെ പേരില്‍ ചികിത്സയിലായിരുന്ന പാചക വിദഗ്ധന്‍ മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരേതനായ രാമണ്ണയുടെ മകന്‍ രാജേഷ് (42) ആണ് വെള്ളിയാഴ്ച മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് രാജേഷിനെ എന്തോ കടിച്ചത്. കാലില്‍ മുറിവൊന്നും കാണാത്തതിനെ തുടര്‍ന്ന് തേളു കുത്തിയതായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. വേദനയുള്ള ഭാഗത്ത് പച്ചമഞ്ഞള്‍ അരച്ചു പുരട്ടുകയും ചെയ്തു. അല്‍പ സമയത്തിനു ശേഷം രാജേഷ് ഛര്‍ദ്ദിച്ചു. തുടര്‍ന്ന് മുള്ളേരിയയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി ഡോക്ടറുടെ നിര്‍ദ്ദേശ …

കൂട്ടം കബഡിനൈറ്റ് സീസണ്‍ 3 ശനിയാഴ്ച; യു.എ.ഇയിലെ 16 പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും

അജ്മാന്‍: കുണ്ടംകുഴി, സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ കബഡി ടൂര്‍ണ്ണമെന്റിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ ഏഴിനു ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. 2000 പേര്‍ക്ക് കളി കാണാന്‍ കഴിയുന്ന സജ്ജീകരണങ്ങളാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നു ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍ കക്കോട്ടമ്മ, ഫിനാന്‍സ് കണ്‍വീനര്‍ കെ.ടി നായര്‍, കൂട്ടം ചെയര്‍മാന്‍ ജയരാജ് ബീംബുങ്കാല്‍, സെക്രട്ടറി അരവിന്ദന്‍ കുണ്ടംകുഴി, പ്രസിഡണ്ട് …

ഇരിയണ്ണിയില്‍ വീണ്ടും പുലിയിറങ്ങി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം വെള്ളിയാഴ്ച രാവിലെ 7.20 മണിയോടെ, നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കാസര്‍കോട്: മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റിനു സമീപത്തെ ഇരിയണ്ണി ടൗണിനു അടുത്ത് പുലിയിറങ്ങി. വെള്ളിയാഴ്ച രാവിലെ 7.20 മണിയോടെ ഇരിയണ്ണി ആയുര്‍വ്വേദാശുപത്രിക്കു സമീപത്താണ് പുലിയെത്തിയത്. മരത്തിനു മുകളില്‍ നിന്നു താഴേക്കു ചാടുകയും സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ നിലവിളിച്ചപ്പോള്‍ പുലി ഓടിമറയുകയുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. പിന്നീട് കുറ്റിയടുക്കം ഭാഗത്തേക്കാണ് പുലി പോയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെ സന്ധ്യയ്ക്കും രാത്രി കാലങ്ങളിലും മാത്രമേ പുലി എത്തിയിരുന്നുള്ളു. അതിരാവിലെ പുലിയെത്തിയത് നാട്ടില്‍ വലിയ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. പുലിയെ കണ്ടതായുള്ള വിവരം ഉടന്‍ തന്നെ …

ടെസ്ല സൈബര്‍ട്രക്കിനു തീപിടിച്ച് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

-പി പി ചെറിയാന്‍ പീഡ്മോണ്ട്, കാലിഫോര്‍ണിയ: താങ്ക്‌സ്ഗിവിംഗ് അവധിയുടെ തുടക്കത്തില്‍ പീഡ്മോണ്ടില്‍ ടെസ്ല സൈബര്‍ട്രക്ക്‌നു തീപിടിച്ചു മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.സോറന്‍ ഡിക്സണ്‍, ക്രിസ്റ്റ സുകാഹാര, ജാക്ക് നെല്‍സണ്‍ എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു സോറന്‍ ഡിക്‌സണ്‍.ക്രിസ്റ്റ സുകാഹാര സവന്ന കോളേജ് ഓഫ് ആര്‍ട്ട് ആന്റ് ഡിസൈനിലും ജാക്ക് നെല്‍സണ്‍ കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളായിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്ക് ടെസ്ല സൈബര്‍ട്രക്ക് ഹാംപ്ടണ്‍ റോഡില്‍ മരത്തിലും സിമന്റ് ഭിത്തിയിലും ഇടിച്ചാണ് വാഹനത്തിന് …