ടെസ്ല സൈബര്‍ട്രക്കിനു തീപിടിച്ച് മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

-പി പി ചെറിയാന്‍

പീഡ്മോണ്ട്, കാലിഫോര്‍ണിയ: താങ്ക്‌സ്ഗിവിംഗ് അവധിയുടെ തുടക്കത്തില്‍ പീഡ്മോണ്ടില്‍ ടെസ്ല സൈബര്‍ട്രക്ക്‌നു തീപിടിച്ചു മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
സോറന്‍ ഡിക്സണ്‍, ക്രിസ്റ്റ സുകാഹാര, ജാക്ക് നെല്‍സണ്‍ എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു സോറന്‍ ഡിക്‌സണ്‍.
ക്രിസ്റ്റ സുകാഹാര സവന്ന കോളേജ് ഓഫ് ആര്‍ട്ട് ആന്റ് ഡിസൈനിലും ജാക്ക് നെല്‍സണ്‍ കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്ക് ടെസ്ല സൈബര്‍ട്രക്ക് ഹാംപ്ടണ്‍ റോഡില്‍ മരത്തിലും സിമന്റ് ഭിത്തിയിലും ഇടിച്ചാണ് വാഹനത്തിന് തീപിടിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്തു മരിച്ചു.
ഗുരുതരമായ പൊള്ളലേറ്റ ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ അപകടാവസ്ഥ തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാഫിക് സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page