ഇരിയണ്ണിയില്‍ വീണ്ടും പുലിയിറങ്ങി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം വെള്ളിയാഴ്ച രാവിലെ 7.20 മണിയോടെ, നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കാസര്‍കോട്: മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റിനു സമീപത്തെ ഇരിയണ്ണി ടൗണിനു അടുത്ത് പുലിയിറങ്ങി. വെള്ളിയാഴ്ച രാവിലെ 7.20 മണിയോടെ ഇരിയണ്ണി ആയുര്‍വ്വേദാശുപത്രിക്കു സമീപത്താണ് പുലിയെത്തിയത്. മരത്തിനു മുകളില്‍ നിന്നു താഴേക്കു ചാടുകയും സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ നിലവിളിച്ചപ്പോള്‍ പുലി ഓടിമറയുകയുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. പിന്നീട് കുറ്റിയടുക്കം ഭാഗത്തേക്കാണ് പുലി പോയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെ സന്ധ്യയ്ക്കും രാത്രി കാലങ്ങളിലും മാത്രമേ പുലി എത്തിയിരുന്നുള്ളു. അതിരാവിലെ പുലിയെത്തിയത് നാട്ടില്‍ വലിയ ഭീതി ഉയര്‍ത്തിയിട്ടുണ്ട്. പുലിയെ കണ്ടതായുള്ള വിവരം ഉടന്‍ തന്നെ മറ്റുള്ളവരെ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍ അടക്കം നടന്നു പോകുന്ന സമയമായതിനാല്‍ വലിയ ഭീതിയാണ് നാട്ടിലാകെ പരന്നത്.
അഞ്ചു ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ഇരിയണ്ണിയിലും പരിസരത്തുമായി പുലിയുടെ സാന്നിധ്യം ഉണ്ടായത്. പുലിഭീഷണി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page