പരവനടുക്കത്ത്‌ പിക്കപ്പ് ഇടിച്ച്‌ പ്ലസ് ടു വിദ്യാർത്ഥി ക്ക് ഗുരുതരമായി പരിക്കേറ്റ കേസ്; ഒരു മാസത്തിനകം ഒരു കോടി രൂപ മാതാവിന്റെ അക്കൗണ്ടിലിടണമെന്ന് വിധി

കാസർകോട്:വാഹനാപകടത്തിൽ പരിക്കേറ്റ പ്ലസ്‌ ടു വിദ്യാർത്ഥിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കാസർകോട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. പ്ലസ് വൺ വിദ്യാർഥിയും ചെമ്മനാട് പഞ്ചായത്തിലെ പരവനടുക്കം, വളപ്പോത്ത് താനം പുരക്കൽ വീട്ടിൽ പ്രേമയുടെയും സുകുമാരന്റെയും മകനുമായ അഭിജിത്തി(17) നു ഗുരുതരമായി പരിക്കേറ്റ സംഭവത്തിലാണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്.അമ്മ പ്രേമ നൽകിയ പരാതിയിൽ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയായ റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. ഒരുമാസത്തിനകം തുക ഹർജിക്കാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് …

രാത്രി ഉറങ്ങാൻ കിടന്നു; രാവിലെ നോക്കിയപ്പോൾ യുവതിക്ക് അനക്കമില്ലെന്ന് ബന്ധുക്കൾ, പൊലീസ് അന്വേഷണം തുടങ്ങി

റാന്നി: പത്തനംതിട്ട , ഏനാത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഏനാത്ത് വിജീഷ് ഭവനത്തില്‍ വിജീഷിന്റെ ഭാര്യ ലിനു(33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി പതിവു പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ അനക്കം ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു.വീട്ടുകാര്‍ ഉടൻ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മീലാദ് നഗര്‍ ഫുട്‌ബോള്‍: സോക്കര്‍ നടുപ്പളം, എഫ് സി ദേളി ഫൈനല്‍ വ്യാഴാഴ്ച

കുമ്പള: മൊഗ്രാലില്‍ മീലാദ് നഗറില്‍ നടക്കുന്ന അണ്ടര്‍-16 ഫൈവ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് എഫ് സി കോട്ടയന്‍സിനെ തോല്‍പ്പിച്ചു സോക്കര്‍ നടുപ്പളം ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് വൈകിട്ടു അഞ്ച് മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സോക്കര്‍ നടുപ്പളം, എഫ്‌സി ദേളിയെ നേരിടും. മിനിഞ്ഞാന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ജൂനിയേഴ്‌സ് പട്‌ളയെ തോല്‍പ്പിച്ചാണ് എഫ്.സി ദേളി ഫൈനലില്‍ പ്രവേശിച്ചത്. നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് …

ദേശീയപാതയിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് കിടന്ന ആളെ രക്ഷപ്പെടുത്തി പെർവാഡ് സ്വദേശികളായ യുവാക്കൾ മാതൃകയായി; ഷാനവാസിന് ഇനി സ്നേഹാലയത്തണലിൽ സ്വസ്ഥമായി ഉറങ്ങാം

കാസർകോട്: ചുട്ടുപൊള്ളുന്ന വെയിലത്ത് ദേശീയ പാതയിൽ ഉറങ്ങാൻ കിടന്ന ആളെ പെർവാഡ് സ്വദേശികളായ യുവാക്കൾ രക്ഷപ്പെടുത്തി. കുളിപ്പിച്ച് വൃത്തിയാക്കി പുതുവസ്ത്രം ധരിപ്പിച്ച ശേഷം കുമ്പള പൊലീസിന്റെ സഹായത്തോടെ മഞ്ചേശ്വരം സ്നേഹാലയത്തിലേയ്ക്ക് മാറ്റി. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൊഗ്രാൽ മുഹ് യുദ്ധീൻ ജുമാ മസ്ജിദിനു സമീപത്ത് ദേശീയ പാതയിലാണ് സംഭവം. ഇതുവഴി കടന്നുപോയ ഒരു ബൈക്ക് യാത്രക്കാരനാണ് ചുട്ടുപൊ ള്ളുന്ന വെയിലിൽ ഒരാൾ വാഹനങ്ങൾ ഇരുഭാഗങ്ങളിലേയ്ക്കും ചീറി പായുന്ന ദേശീയ പാതയിൽ കിടക്കുന്നത് കണ്ടത്. മാറാൻ പറഞ്ഞിട്ടും അതിനു തയ്യാറായില്ലത്രെ …

സാർവ്വ ദേശീയ തൊഴിലാളി ദിനം: സംയുക്ത ട്രേഡ് യൂണിയൻ മെയ്‌ ദിന റാലി നടത്തി

കാസർകോട് :സർവരാജ്യത്തൊഴിലാളി ദിനത്തിന്റെ സന്ദേശം കാസർകോട്ട് സംയുക്ത തൊഴിലാളി കൂട്ടായ്മ അനുസ്മരിച്ചു.കെ എസ് ആർ ടി സി ഡിപ്പോ പരിസർത്ത് നിന്ന് ആരംഭിച്ച റാലിക്കു വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ സി എച് കുഞ്ഞമ്പു എം എൽ എ, കെ കൃഷ്ണൻ, കെ രവീന്ദ്രൻ,ഗിരികൃഷ്ണൻ. ടി എം എ കരിം തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ ബസ് സ്റ്റാൻഡ് പരിസർത്ത് നടന്ന മെയ്‌ ദിന സമ്മേളനം സി. എച്ച്‌ കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്‌തു.ട്രേഡ് …

ഉമ്മ ചക്ക മുറിക്കുന്നതിനിടയിൽ പലകക്കത്തിക്കു മുകളിലേയ്ക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം; ഞെട്ടൽ മാറാതെ ആലംപാടി

കാസർകോട്: ഉമ്മ ചക്ക മുറിക്കുന്നതിനിടയിൽ പലകക്കത്തിക്കു മുകളിലേയ്ക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. ബദിയഡുക്ക, പിലാങ്കട്ടയിലെ ഓട്ടോ ഡ്രൈവർ അമീർ കോളാരി – സുലൈഖ ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളായ ഹുസൈൻ ഷഹബാസ് (8) ആണ് അതിദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. മാതാവിനൊപ്പം ആലംപാടി ,ബെള്ളൂറടുക്കയിലെ വീട്ടിൽ എത്തിയതായിരുന്നു ഹുസൈൻ ഷഹബാസ് . മാതാവ് അടുക്കള ഭാഗത്തിരുന്ന് പലകക്കത്തി ഉപയോഗിച്ച് പഴുത്ത ചക്ക മുറിക്കുകയായിരുന്നു. ഇവിടേക്ക് ഓടിയെത്തിയ കുട്ടി കത്തിക്കു മുകളിലേയ്ക്ക് വീഴുകയായിരുന്നു. നെഞ്ചിനു …

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ കൊടിമരം ചെരിഞ്ഞ നിലയിൽ; കനത്ത മഴയും കാലപഴക്കവും മൂലമെന്നു സംശയം

കാസർകോട്: ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ കൊടിമരം ചരിഞ്ഞു. വ്യാഴാഴ്ച്ച രാവിലെയാണ് കൊടിമരം ആനപ്പന്തലിലേയ്ക്ക് ചരിഞ്ഞനിലയിൽ കാണപ്പെട്ടത്. പൂർണ്ണമായും പിത്തള പൂശിയ കൊടിമരത്തിന്റെ അടിഭാഗം അടർന്ന് പൊങ്ങിയ നിലയിലാണ്. പുലർച്ചെ ഉണ്ടായ കനത്ത കാറ്റും മഴയുമാണ് കൊടിമരം ചെരിയാൻ ഇടയാക്കിയതെന്നു സംശയിക്കുന്നു. കാലപഴക്കം മറ്റൊരു കാരണമായി പറയപ്പെടുന്നു. വിവരമറിഞ്ഞ് ക്ഷേത്രം അധികൃതരും നൂറു കണക്കിനു ഭക്തജനങ്ങളും ക്ഷേത്രത്തിലെത്തി. ബേക്കൽ പൊലീസും ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.

മുൻ കെ.എസ്.ടി.എ നേതാവും പു.ക.സ.സംസ്ഥാന കൗൺസിൽ അംഗവുമായ ജി. അംബുജാക്ഷൻ മാസ്റ്റർ അന്തരിച്ചു

കാസർകോട്: മുൻ കെ.എസ്.ടിഎ നേതാവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവും ഹൊസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ പള്ളിക്കര പാക്കത്തെ ജി. അംബുജാക്ഷൻ മാസ്റ്റർ (65) അന്തരിച്ചു ഹൃദയാഘാതം തുടർന്ന് ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം .വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല .കൊല്ലം , പുനലൂർ സ്വദേശിയായ അംബുജാക്ഷൻ 40 വർഷങ്ങൾക്ക് മുമ്പാണ് കാസർകോട്ട് എത്തിയത്. അംഗടിമുഗര്‍ , പാക്കം സ്കൂളുകളിൽ ജോലി ചെയ്തശേഷം …

നടപടി കടുപ്പിച്ച് ഇന്ത്യ: നടിമാർ ഉൾപ്പെടെ പാക് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കു വിലക്ക്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്താനെതിരായ കർശന നടപടി ഇന്ത്യ കടുപ്പിക്കുന്നു. സിനിമ നടികൾ ഉൾപ്പെടെ ഒട്ടേറെ പാക് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കു ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. പാക് സിനിമ നടിമാരായ മഹിര ഖാൻ, ഹനിയ ആമിർ എന്നിവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇബ്ര അസീസ്, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരുടെയും അക്കൗണ്ടുകൾ ലഭ്യമല്ല.2017ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം റായീസിലൂടെ മഹിര ഖാൻ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു.നേരത്തേ …

കുഞ്ഞിന് തന്റെ നിറമില്ലെന്നു പറഞ്ഞ് പീഡനം; യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടി ,കേളൻപീടികയിൽ ഭർതൃമതിയെ വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുന്നോത്ത് കേളൻപീടികക്ക് സമീപത്തെ കുഴിവിള ഹൗസിൽ കെ.ജെ ജിനീഷിനെ (33) ആണ് ഡിവൈ.എസ്.പി പി.കെ ധനഞ്ജയബാബുവിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. കുന്നോത്ത് കേളൻ പീടികയിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ ദിവസമാണ് ജിനീഷിന്റെ ഭാര്യ സ്‌നേഹയെ (25 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിക്ക് നിറം പോരെന്ന് പറഞ്ഞ് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ …

ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞതിന്റെ മാനസിക സമ്മർദത്തെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കി. മിഷ അഗർവാൾ (24) ആണ് മരിച്ചത്.25 വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അന്ത്യം.10 ലക്ഷം ഫോളോവേഴ്സിനെ സമ്പാദിക്കുകയായിരുന്നു മിഷയുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് സഹോദരി പറഞ്ഞു. 3.5 ലക്ഷം പേരാണ് മിഷയെ പിന്തുടർന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ഫോളോവേഴ്സിന്റെ എണ്ണത്തിൽ കുറവുണ്ടായി. ഇതു മിഷയെ കടുത്ത മാനസിക സമ്മർദത്തിലേക്കു തള്ളിവിട്ടു. ഇൻസ്റ്റഗ്രാമായിരുന്നു മിഷയുടെ ലോകം. എന്നാൽ ഇതു ജീവിതത്തിന്റെ ഒരു …

ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം: 2 ബിഹാർ സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട്: ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ(36), ഹിമാൻ അലി(18) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.തിങ്കളാഴ്ച രാത്രി 7 മണിയോടെ കോഴിക്കോട് ചാലപ്പുറത്താണ് സംഭവം. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. എന്നാൽ കുട്ടി നിലവിളിച്ചു കൊണ്ട് ഓടി രക്ഷപ്പെട്ടു. പിന്നാലെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രതികളിലൊരാളുടെ …

പ്രശസ്ത റോബോട്ടിക്സ് വിദഗ്ധനും മൈസൂറിൽ ഹോളോ വേൾഡ് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ആൾ അതേ മേഖലയിൽ വിദഗ്ദ്ധയായ ഭാര്യയെയും 14 വയസ്സുള്ള മൂത്ത മകനേയും വെടിവെച്ചു കൊന്നശേഷം അമേരിക്കയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു ; സംഭവ സമയത്ത് വീട്ടിൽ ഇല്ലാതിരുന്ന ഏഴ് വയസ്സുകാരനായ ഇളയ മകൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു

വാഷിംഗ്ടൺ: പ്രശസ്ത റോബോട്ടിക്സ് വിദഗ്ധനായ ഇന്ത്യക്കാരൻ അതേ മേഖലയിൽ വിദഗ്ധയായ ഭാര്യയെയും പതിനാലുകാരനായ മൂത്ത മകനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വാഷിംഗ്ടൺ ന്യൂ കാസ്റ്റിലിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തു. കർണാടക സ്വദേശിയായ ഹർഷവർധ ( 57) ൻ എന്നയാളാണ് ഭാര്യ സ്വേത പന്ന്യം ( 44 ) , 14 വയസ്സുള്ള മൂത്തമകൻ എന്നിവരെ വെടി വച്ചു കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. താമസസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് ഇവരെ കാണപ്പെട്ടത്. ഹ ർഷവർധൻ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു. വീട്ടിൽ …

മയക്കുമരുന്ന് ഇടപാട് എക്സൈസിനെ അറിയിച്ച രണ്ടുപേരെ മാഫിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി; പോലീസ് അന്വേഷണം

കൊച്ചി: മയക്കു മരുന്നു ഇടപാടിനെ കുറിച്ച് അധികൃതർക്ക് വിവരം കൈമാറിയ രണ്ടുപേരെ ലഹരി മാഫിയ തട്ടിക്കൊണ്ടു പോയതായി പരാതി. കളമശ്ശേരിയിൽ താമസക്കാരായ സൗരവ്, ആദിൽ എന്നിവരെയാണ് കാണാതായത്. ലഹരി മാഫിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയത് എന്ന് പരാതിയുണ്ട്. കളമശ്ശേരിയിലെ താമസസ്ഥലത്ത് നിന്നാണ് ലഹരി മാഫിയ സംഘം ഇവരെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത് എന്ന് പറയുന്നു. പോലീസ് അന്വേഷണം ഊർജ്ജപ്പെടുത്തിയിട്ടുണ്ട് .അതേസമയം അധികൃതർ ലഹരി വേട്ട ഊർജ്ജതമാക്കിയതോടെ മയക്കുമരുന്ന് മാഫിയ എന്തിനും തയ്യാറായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്

കേരളത്തിൻ്റെ ഭാവിക്കു ഉറച്ച അടിത്തറയായ വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം മേയ് രണ്ടിനു 11 മണിക്ക് : പദ്ധതി നാടിനു സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിഏഴു മണിക്കു തലസ്ഥാനത്ത് എത്തുന്നു; ഇന്ന് ഉച്ചക്ക് രണ്ടു മുതൽ നാളെ ഉച്ചക്ക് രണ്ടു മണി വരെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : രാജ്യത്തെഏറ്റവും വലിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച സന്ധ്യക്ക് 7 മണിക്ക് തിരുവനന്തപുരത്തെത്തും. ആന്ധ്രയിൽ നിന്നാണ് അദ്ദേഹം എത്തുന്നത് . ഇന്ന് രാത്രി അദ്ദേഹം രാജഭവനിൽ തങ്ങും . വെള്ളിയാഴ്ച രാവിലെ ഹെലികോപ്റ്ററിൽ അദ്ദേഹം വിഴിഞ്ഞത്തെത്തും.തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണും. 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ് . 12 30ന് സമാപിക്കും .ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ഏഴുപേർ ഉണ്ടായിരിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമാണ് അവരെ തീരുമാനിക്കുക . സംസ്ഥാന …

അനക്കമില്ലാതെ യുവാവ്; മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിൽ മൃതദേഹം

കൊച്ചി: മുംബൈയിൽ നിന്നു കേരളത്തിലേക്കു വന്ന ട്രെയിനിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലോകമാന്യതിലക്-തിരുവനന്തപുരം നോർത്ത് ട്രെയിനിലാണ് സംഭവം.യാത്രക്കാരനായ യുവാവിന് രാവിലെ മുതൽ അനക്കമില്ലായിരുന്നു. ട്രെയിൻ പിറവം റോഡ് സ്റ്റേഷനിലെത്തിയതോടെ സംശയം തോന്നിയ മറ്റു യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ യുവാവ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.ഗോവയിൽ നിന്നാണ് യുവാവ് ട്രെയിനിൽ കയറിയതെന്നാണ് സൂചന. കണ്ണൂർ വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് പോക്കറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഉദുമ പടിഞ്ഞാറിലെആസ്യുമ്മ അന്തരിച്ചു

കാസർകോട്:ഉദുമ പടിഞ്ഞാറിലെ പരേതനായ മമ്മൂട്ടി അബ്ദുൾ ഖാദറിൻ്റെ ഭാര്യ ആസ്യുമ്മ(78)അന്തരിച്ചു. മക്കൾ:മുഹമ്മദ് മുനീർ. ഇബ്രാഹിം (ഷാർജ ) മൈമൂന.മറിയ , ഫാത്തിമ. മരുമക്കൾ: മുഹമ്മദ് പരേതനായ കൊളുത്തുങ്കാൽ അബ്ദുൾ റഹ്മാൻ. മുഹമ്മദ് മേൽപറമ്പ് , അഫ്സത്ത് , മൈമൂന. ഫർഹാന.

വിദ്വേഷ പ്രസംഗം; ആർ.എസ്.എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് :പൊലിസിൽ പരാതി നൽകി

മഞ്ചേശ്വരം: പ്രകോപനപരമായരീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ആർ.എസ്.എസ് നേതാവു കല്ലട്ക്ക പ്രഭാകര ഭട്ടിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടു ക്കണമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വോർക്കാടിയിലെ ശ്രീ മാതാ സേവ ആശ്രമത്തിൽ നടന്ന ചടങ്ങിലാണ് പ്രകോപനപരമായി അദ്ദേഹം പ്രസംഗിച്ചതെന്നു അറിയിപ്പിൽ പറഞ്ഞു.യാതൊരു പ്രകോപനവും കൂടാതെയാണ് പ്രഭാകര ഭട്ട് മത സ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയത്.കലാപ ആഹ്വാനം നടത്തുക വഴി,മത സൗഹാർദവും ഐക്യവും തകർത്ത് നാട്ടിലും സമൂഹത്തിലും ഛിദ്രത വളർത്തണമെന്ന ലക്ഷ്യത്തോടെ ബോധപൂർവമായായിരുന്നു പ്രസംഗമെന്നു പരാതിയിൽ പറഞ്ഞു. …