റെഡ് അലർട്ട് :ഞായറാഴ്ച (ജൂലൈ 20) പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർകോട്: ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 20ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഞായറാഴ്ച പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന ‘പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് . കനത്ത മഴ തുടരുന്നപശ്ചാത്തലത്തിൽ ജനസുരക്ഷ മുൻനിർത്തി യാണ് 20ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുള്ളത്.ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.നേരത്തെ …

പോളിടെക്നിക് കോളജുകളിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. അടൂരിൽ നടന്ന ഇന്റർപോളി കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർക്കു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബന്ദെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കലാലയങ്ങളെ കലാപശാലകളാക്കാനാണ് എസ്. എഫ്. ഐ. ശ്രമം – കെ. എസ്.യു. ആരോപിച്ചു.

അമ്മയുടെ ആവശ്യത്തിൽ കോൺസുലേറ്റ് ഇടപെടൽ: വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവച്ചു

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. ഇന്ന് കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ വിപഞ്ചികയുടെ ഭർത്താവ് നിതീഷ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതു തടയണമെന്നാവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ഷൈലജ കോൺസുലേറ്റിന്റെ അടിയന്തര ഇടപെടൽ തേടി. ഇതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിതീഷുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ സംസ്കരിക്കാൻ കൊണ്ടുവന്ന മൃതദേഹം തിരികെ കൊണ്ടുപോയി. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിൽ എത്തിക്കണമെന്നാണ് അമ്മ ഷൈലജ ആവശ്യപ്പെടുന്നത്. …

ബൈക്ക് യാത്രക്കാർ കണ്ടതോടെ ഒഴിവായത് വൻ ദുരന്തം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്. പിന്നിൽ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരാണ് ബസിൽ തീപടരുന്നത് കണ്ടത്. ഇവർ അറിയിച്ചതോടെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.

അവസാന പ്രതീക്ഷ; നിമിഷപ്രിയയുടെ മോചനത്തിൽ യെമനിൽ നിർണായക ചർച്ച, കൊല്ലപ്പെട്ടയാളുടെ സഹോദരനും പങ്കെടുക്കുന്നു

സനാ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്നു നടക്കുന്ന ചർച്ചയിൽ യെമനിലെ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവന്മാർ, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ സഹോദരൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ജൂലൈ 16നാണ് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ദയാധനത്തിനു പകരമായി മാപ്പ് നൽകി വധശിക്ഷയിൽ നിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടുവയ്ക്കുന്നത്. 8 കോടി രൂപയാണ് തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടിട്ടുള്ളത്. …

പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ നിന്നു പുറത്താക്കിയ എൻ.കെ. സുധീർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ എൻ.കെ. സുധീർ ബിജെപിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് സുധീർ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നേരത്തേ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് സുധീറിനെ 3 വർഷത്തേക്ക് സംസ്ഥാന കൺവീനർ പി.വി. അൻവർ തൃണമൂലിൽ നിന്നു പുറത്താക്കിയത്. ബിജെപിയുമായി ചർച്ച നടത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കോൺഗ്രസ് നേതാവായിരുന്ന സുധീർ ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം …

നിർണായക വിധി; വിവാഹ മോചന കേസുകളിൽ പങ്കാളിയുടെ ഫോൺ കോൾ റെക്കോർഡിങ്ങുകൾ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹ മോചന കേസിൽ പങ്കാളിയുടെ രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ റെക്കോർഡുകൾ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ഇത്തരം ഫോൺ കോൾ റെക്കോർഡുകൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടാണ് ഉത്തരവ്. ഭാര്യ തന്നോടു ക്രൂരമായി പെരുമാറുന്നുണ്ടെന്നതിനു തെളിവായി രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ പഞ്ചാബിലെ ഭട്ടിൻഡ സ്വദേശിയായ യുവാവ് കുടുംബ കോടതിയിൽ ഹാജരാക്കിയിരുന്നു. ഭട്ടിൻഡ കുടുംബ കോടതി ഇതു അംഗീകരിച്ചു. എന്നാൽ തന്റെ സമ്മതമില്ലാതെയാണ് കോളുകൾ റെക്കോർഡ് ചെയ്തതെന്നും ഇത് സ്വീകരിക്കുന്നത് സ്വകാര്യതയിലേക്കുള്ള …

ചരിത്രമെഴുതി ശുഭാംശുവിന്റെ മടക്കയാത്ര: പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു; നാളെ വൈകിട്ട് ഭൂമിയിലെത്തും

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനു ശേഷം വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും സംഘവും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇവരുടെ സ്പേസ് എക്സ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ നിന്നു വിജയകരമായി അൺഡോക്ക് ചെയ്തു. നാളെ ഉച്ച കഴിഞ്ഞ് 3ന് കാലിഫോർണിയയ്ക്കു സമീപം പസഫിക് സമുദ്രത്തിൽ പേടകം സ്പ്ലാഷ് ഡൗൺ ചെയ്യും.ജൂൺ 26നാണ് ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി ശുഭാൻഷു ശുക്ല ഉൾപ്പെടെ 4 പേർ ക്രൂ ഡ്രാഗൺ പേടകത്തിൽ നിലയത്തിലെത്തിയത്. ശുഭാൻഷുവിനു …

റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിൽ നിന്നു പെട്രോൾ ഊറ്റി; പിടിയിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടി, പൊലീസ് പിന്തുടർന്ന് പിടികൂടി , സംഭവം കുമ്പളയിൽ, മേൽപറമ്പ് സ്വദേശിയെ തെരയുന്നു

കാസർകോട്: കുമ്പള റെയിൽവെ സ്റ്റേഷന് സമീപത്ത് നിർത്തിയിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത യുവാവ് അറസ്റ്റിൽ .മൊഗ്രാൽ, ബദ്രിയനഗർ, മസ്ജിദിനു സമീപത്തെ നീരോളി ഹൗസിൽ കെ.പി.റുമൈസി (20) നെയാണ് കുമ്പള എസ് ഐ പ്രദീപ് കുമാറും സംഘവും ഞായറാഴ്ച്ച രാത്രി പിടികൂടിയത്. ഇയാളുടെ കൂട്ടാളി മേൽപറമ്പിലെ റിസ്വാൻ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായ റുമൈസിനെ കുമ്പള പൊലീസ് സ്റ്റേഷനിൽ നിർത്തിയിരുന്നു. ഇതിനിടയിൽ കുമ്പളയിൽ പുതുതായി ചാർജ്ജെടുത്ത പൊലീസ് ഇൻസ്പെക്ടർ പി.കെ. വിജീഷ് പൊലീസുകാരുടെ യോഗo ചേർന്നുകൊണ്ടിരിക്കുന്നതിനിടയിൽ …

നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പാലക്കാട് : പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണം : യെമൻ സർക്കാരിന് അപേക്ഷ നൽകി അമ്മ

കൊച്ചി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകി. ജൂലൈ 16ന് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച് സമവായത്തിൽ എത്താനാകുമെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പ്രതീക്ഷിക്കുന്നത്. 8 കോടി രൂപയാണ് തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുള്ളത്,അതിനിടെ നിമിഷപ്രിയയെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ …

നാട്ടു വൈദ്യൻ 112ാം വയസ്സിൽ അന്തരിച്ചു

തിരുവനന്തപുരം: വിശേഷപ്പെട്ട ഗുണങ്ങളുള്ള ആരോഗ്യപ്പച്ചയെ ലോകത്തിനു പരിചയപ്പെടുത്തിയ കല്ലാർ മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പൻ മല്ലൻ കാണി(112) അന്തരിച്ചു. പ്രാചീന ഗോത്ര സംസ്കാരത്തിന്റെ ഉടമകളായ കാണിക്കാർ കണ്ടെത്തിയ ആരോഗ്യപ്പച്ചയെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകർക്ക് പരിചയപ്പെടുത്തിയത് മല്ലൻ കാണിയായിരുന്നു. 1987ലാണ് കോട്ടൂർ ചോനാംപാറ കോളനിയിലെ കുട്ടിമാത്തൻ കാണിയും മല്ലൻ കാണിയും സസ്യത്തെ ഗവേഷകർക്ക് പരിചയപ്പെടുത്തിയത്. ഇതോടെ രാജ്യാന്തര തലത്തിൽ ആരോഗ്യപ്പച്ച ശ്രദ്ധ നേടി. മിറക്കിൾ ഹെർബ്ബ് എന്ന പേരിൽ ടൈംമാഗസീൻ ആരോഗ്യപ്പച്ചയെക്കുറിച്ച് കവർസ്റ്റോറി നൽകിയിരുന്നു. ഭൗമ ഉച്ചകോടിയിലും …

പെൻഷൻ പരിഷ്ക്കരണ നടപടി ആരംഭിക്കണം :ജയറാം പ്രകാശ്

കാസർകോട് :2024 ജൂലൈ 1 പ്രാബല്യത്തിൽ വരുന്ന രീതിയിൽ പെൻഷൻ പരിഷ്ക്കരിക്കുകയും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുകയും വേണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. കുറ്റിക്കോലിൽ നടന്നകൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു. എ നാരായണൻ നായർ,ഇ.സി കണ്ണൻ,കെ. വി നാരായണൻ, ശാന്ത എൻ, പി. ജെ ജോസഫ്, കെ കുഞ്ഞിരാമൻ, എലിയാമ്മ ലാസർ പ്രസംഗിച്ചു . വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. യോഗത്തിന് എ.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും എം ദാമോദരൻ …

പോക്സോ കേസിൽ സിപിഎം നഗരസഭ കൗൺസിലർ അറസ്റ്റിൽ; പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോതമംഗലം നഗരസഭയിലെ സിപിഎം കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ കെ.വി. തോമസാണ് പിടിയിലായത്. തോമസ് പീഡിപ്പിച്ചതായി പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ കേസെടുക്കുകയായിരുന്നു.തോമസിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയതായി സിപിഎം അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായി സിപിഎം കോതമംലം ഏരിയ സെക്രട്ടറിയും വ്യക്തമാക്കി.

നിയമ രംഗത്തെ വെല്ലുവിളികൾ നേരിടാൻ അഭിഭാഷക സമൂഹം സജ്ജമാവണം:പി എൻ ഈശ്വരൻ

കാസർകോട് : നിയമരംഗത്തും ജയിലുകൾ മുതലായ അനുബന്ധ മേഖലകളിലുള്ള കാലിക വെല്ലുവിളികളെ നേരിടുന്നതിന് അഭിഭാഷക സമൂഹത്തെ പ്രതിബദ്ധതയോടെ സജ്ജമാക്കാനുള്ള ചുമതല അഭിഭാഷക പരിഷത്തിനു ണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരപ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ പറഞ്ഞു. അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രവർത്തക ശിബി രം മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള പല വിഷയങ്ങളിലും സാമൂഹ്യ പ്രക്ഷോഭങ്ങൾക്കൊപ്പം നിയമ പോരാട്ടത്തിനും വലിയ പ്രാധാന്യമുണ്ടെന്ന്തിന്റെ തെളിവാണ് അയോധ്യ, ശബരിമല വിഷയങ്ങൾ നൽകുന്ന …

സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി: യുഡിഎഫ് ഭരണ നേട്ടം: കുഞ്ഞാലിക്കുട്ടി

കാസർകോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി യു ഡി എഫ് ഭരണത്തിന്റെ നേട്ടമാണെന്ന് മുസ് ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിഎച്ച് മുഹമ്മദ് കോയ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാർ വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നു. അതെല്ലാം ഇല്ലാതാക്കാനാണ് കേരളം ഭരിക്കുന്ന എൽ ഡി എഫ് സർക്കാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.ഐക്യം അതി ജീവനം അഭിമാനം എന്ന സന്ദേശത്തിൽ നടക്കുന്ന എംഎസ്എഫ് കാസർകോട് ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച …

വളപട്ടണം റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വീണ്ടും കല്ല്; കണ്ടെത്തിയത് വന്ദേഭാരത് കടന്നു പോകേണ്ട ട്രാക്കിൽ, 2 പേർ കസ്റ്റഡിയിൽ

കണ്ണൂർ: വളപട്ടണം റെയിൽവേ സ്റ്റേഷനു സമീപം വീണ്ടും ട്രാക്കിൽ കല്ല് കണ്ടെത്തി. വളപട്ടണം, കണ്ണപ്പുരം സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. വന്ദേഭാരത് കടന്നു പോകേണ്ട ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. ഇതുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പ്രായപൂർത്തിയാകാത്ത 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.കഴിഞ്ഞ ദിവസം വളപ്പട്ടണം റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസ് കടന്നു പോകുന്നതിനിടെയാണ് സ്ലാബ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. കൃത്യസമയത്ത് ട്രെയിൻ നിർത്താനായതോടെയാണ് അപകടം ഒഴിവായത്. സംഭവത്തിൽ …

നാലു കോടി രൂപ വില വരുന്ന ഒന്നേകാൽ കിലോ എം.ഡി.എം.എ.യുമായി തിരുവനന്തപുരത്ത് നാലു പേർ പിടിയിൽ; സംസ്ഥാനത്തെ അടുത്ത കാലത്തെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ട

തിരുവനന്തപുരം: ഈത്തപ്പഴപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നേകാൽ കിലോ എം.ഡി.എം.എ. ഡാൻസാഫ് സംഘം പിടിച്ചു. ഇതിനു നാലു കോടിയിലധികം രൂപ വിലവരുമെന്നു കണക്കാക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. സംഘത്തലവനെന്നു സംശയിക്കുന്ന വർക്കല സ്വദേശി സഞ്ജു, വലിയ വിളയിലെ നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചരാത്രി വിദേശത്തുനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രതികൾ ഒരു ഇന്നോവ കാറിൽ യാത്ര ചെയ്യുകയും അതിനു തൊട്ടു പിന്നാലെ കറുത്ത ബാഗിൽ പൊതിഞ്ഞു ഈത്തപ്പഴപ്പെട്ടിയിലൊളിപ്പിച്ച എം.ഡി.എം.എ.യുമായി മറ്റൊരു …