നായന്മാര്‍മൂലയിലെ പ്രവാസിയുടെ ദുരൂഹമരണം; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് ഹൈക്കോടതി
കാസര്‍കോട്: നായന്മാര്‍മൂല, പാണലം സ്വദേശിയായ പ്രവാസി യുവാവിന്റെ ദുരൂഹമരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി, ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ട അബ്ദുല്‍ മജീദിന്റെ ഭാര്യ നസീമയും മകന്‍ ഖിളര്‍ഷയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 2023 നവംബര്‍ 1ന് രാവിലെ 11 മണിയോടെയാണ് അബ്ദുല്‍ മജീദിനെ ചന്ദ്രഗിരിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേനാള്‍ സുഹൃത്താണ് അബ്ദുല്‍ മജീദിനെ ചന്ദ്രഗിരിപ്പുഴക്ക് സമീപത്തെ റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് ഭാര്യ പരാതിയില്‍ പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ അബ്ദുല്‍ …