ഭാര്യയ്ക്ക് 21 വയസ്; രണ്ടു വയസ്സുള്ള മകള്‍, 19കാരന്‍ മഞ്ചേശ്വരത്ത് തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: 21 വയസ്സുള്ള ഭാര്യയെ രണ്ടു വയസ്സുള്ള മകളെയും തനിച്ചാക്കി 19 വയസ്സുള്ള ഭര്‍ത്താവ് താമസസ്ഥലത്ത് തൂങ്ങി മരിച്ചു. ബിഹാര്‍, ബിഷ്ണുപൂര്‍, സൊനാഹയിലെ സുഭാഷ് റാമിന്റെ മകന്‍ സൂരജ് കുമാര്‍ (19) ആണ് ജീവനൊടുക്കിയത്. ഒരു മാസമായി കടമ്പാറിലെ മരക്കമ്പനിയില്‍ തൊഴിലാളിയായ ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് സൂരജ്കുമാറും ഭാര്യാ സഹോദരനുമായ ആദിത്തും താമസം. ഞായറാഴ്ച അവധി ആയതിനാല്‍ ആദിത്ത് മംഗ്‌ളൂരുവിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴായിരുന്നു ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം …