ചെര്‍ക്കളയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ചെര്‍ക്കളയില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍, രാമകുഞ്ചെ, ആത്തുര്‍, കുണ്ടാജെയിലെ സി.കെ ഷമീറി(32)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. ജുലായ് 24ന് രാത്രി 9 മണിയോടെ ചെര്‍ക്കള ടൗണിലാണ് കേസിനാസ്പദമായ സംഭവം. ചെര്‍ക്കള നോര്‍ത്തിലെ കോളിക്കട്ട ഹൗസിലെ മുഹമ്മദ് നവാസ് (32)ആണ് വധശ്രമത്തിനു ഇരയായത്. സംഭവ ദിവസം കാറിലെത്തിയ ഇര്‍ഷാദ് ഷബീര്‍, ഹാഷിം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് …