മൊഗ്രാലില്‍ കലോത്സവത്തിനിടയില്‍ കൂട്ടത്തല്ല്, പൊലീസ് വിരട്ടിയോടിച്ചു, 50 പേര്‍ക്കെതിരെ കേസ്; അജാനൂര്‍ ഇക്ബാല്‍ സ്‌കൂളില്‍ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി
കാസര്‍കോട്: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തു പരസ്പരം ഏറ്റുമുട്ടിയ ആള്‍ കൂട്ടത്തെ പൊലീസ് ലാത്തി വീശി വിരട്ടി ഓടിച്ചു. സംഭവത്തില്‍ കുമ്പള പൊലീസ് 50പേര്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 7.30മണിയോടെയാണ് സംഭവം. കലോത്സവത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ പ്രശ്‌നമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.സ്‌കൂള്‍ പരിസരത്തു നിന്നു ആരംഭിച്ച പ്രശ്‌നം ദേശീയപാതവരെയെത്തി. ഇതിനിടയില്‍ വിവരം അറിഞ്ഞ് എത്തിയ കുമ്പള എസ് ഐ കെ ശ്രീജേഷും സംഘവും ആള്‍ക്കൂട്ടത്തെ ലാത്തി വീശിയാണ് ഓടിച്ചതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.ഹൊസ്ദുര്‍ഗ്ഗ് …