അമേരിക്കയില്‍ ഓണാഘോഷം സെപ്റ്റംബര്‍ 6ന്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍: ഡോ.യു.പി.ആര്‍ മേനോന്‍ മുഖ്യാതിഥി

പി പി ചെറിയാന്‍ ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ഓണഘോഷം സെപ്റ്റംബര്‍ 6ന് നടക്കും. രാവിലെ 10 മണിക്ക് മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ആഘോഷത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. കളരി, മോഹിനിയാട്ടം, കേരള നടനം, മാര്‍ഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും.നാടന്‍നൃത്തം, വര്‍ണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഉണ്ടാകും.പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഒരുക്കിയിട്ടുണ്ട്.ഇത്തവണ ആദ്യമായി അവതരിപ്പിക്കുന്ന ചില പ്രത്യേക …

മഞ്ചേശ്വരത്ത് വന്‍ മയക്കുമരുന്നുവേട്ട; കാറില്‍ കടത്തിയ 2 കിലോ കഞ്ചാവും 28 ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ പിടിയില്‍

കാസര്‍കോട്:കാറില്‍ കടത്തുകയായിരുന്ന രണ്ടുകിലോ കഞ്ചാവും 28 ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍ സ്വദേശികളാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയത്. പൊലീസ് കൈകാണിച്ചപ്പോള്‍ കാര്‍ നിര്‍ത്തി പൊലീസിനെ കണ്ട് കാറിനു അകത്തുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് കാറിനകത്തു വിശദമായി നടത്തിയ പരിശോധനയിലാണ് …

അമേരിക്കന്‍ വിസയുള്ള 55 ദശലക്ഷം ആളുകളുടെ രേഖകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുന്നു

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: യുഎസിലേക്ക് പോകുന്നതിനു സാധുവായ വിസയുള്ള 55 ദശലക്ഷത്തിലധികം വിദേശികളുടെ രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വീണ്ടും പരിശോധിക്കുന്നു. കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങളോ വിസ റദ്ദാക്കാന്‍ സാധ്യതയുള്ള വിഷയങ്ങളോ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ഈ പരിശോധനയുടെ ലക്ഷ്യം.അസോസിയേറ്റഡ് പ്രസ്സിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യം അറിയിച്ചത്. എല്ലാ യുഎസ് വിസ ഉടമകളും ‘തുടര്‍ച്ചയായ പരിശോധനയ്ക്ക്’ വിധേയരാണെന്നും, വിസ ലഭിക്കുന്നതിന് അവര്‍ക്ക് അയോഗ്യതയുണ്ടോയെന്ന് സൂചിപ്പിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് …

കുമ്പള, ദേവി നഗറില്‍ ഗൃഹനാഥനെ പണവുമായി കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള, ദേവി നഗറിലെ സെല്‍വരാജി (61)നെ കാണാതായതായി പരാതി. മകന്‍ മണികണ്ഠന്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കല്ലുകെട്ട് മേസ്ത്രിയാണ് സെല്‍വരാജ്. ശനിയാഴ്ച വൈകുന്നേരമാണ് വീട്ടില്‍ നിന്നു പോയത്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. ഫോണ്‍ വീട്ടിനു അകത്തു തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 20,000 രൂപയും കൊണ്ടുപോയതായി കണ്ടെത്തിയെന്ന് മകന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങില്‍ അന്വേഷണം നടത്തിയതിനാലാണ് …

കുമ്പളയില്‍ മത്സ്യത്തൊഴിലാളി ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍; കൈഞരമ്പ് മുറിച്ച നിലയില്‍, തറയില്‍ ചോരപ്പാടുകള്‍

കാസര്‍കോട്: കുമ്പള സുനാമി കോളനിയില്‍ മത്സ്യതൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്ള (55)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ അടുക്കളയുടെ കഴുക്കോലില്‍ ആണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലാണ്. തൂങ്ങിയ കയറിലും നിലത്തും രക്തപ്പാടുകള്‍ കാണപ്പെട്ടു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി വീടിനു കാവല്‍ ഏര്‍പ്പെടുത്തി.ഭാര്യ: സുഹറ. മക്കള്‍: ആഷിഫ്, മുബഷീര്‍, നജീബ. മരുമക്കള്‍: സെയ്ദ, ഹൈദരലി. സഹോദരങ്ങള്‍: അബൂബക്കര്‍, യാക്കൂബ്, ഷക്കീല്‍, ഹസീന.

ഉദയമംഗലത്തെ കെ ടി കൃഷ്ണന്‍ അന്തരിച്ചു

പാലക്കുന്ന്: ആദ്യകാല കപ്പല്‍ ജീവനക്കാരനും ഉദയമംഗലം ഫാര്‍മസി ഉടമയുമായ ശ്രീദീപില്‍ കെ ടി കൃഷ്ണന്‍ (80) അന്തരിച്ചു. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റ്, പാലക്കുന്ന് കഴകം മേല്‍ത്തറ തറയില്‍ വീട് തറവാട് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ ചെമ്മരന്‍-ചിറ്റേയി ദമ്പതികളുടെ മകനാണ്.ഭാര്യ: ഭാര്‍ഗവി. മക്കള്‍: കെ ടി സുജയ (അധ്യാപിക), കെ ടി സുമിത (കാരാട്ടുവയല്‍), കെ ടി ഉണ്ണികൃഷ്ണന്‍ (ദുബൈ). മരുമക്കള്‍: കെ വി കൃഷ്ണപ്രസാദ് വൈദ്യര്‍ (തൃക്കരിപ്പൂര്‍, …

മഞ്ചേശ്വരത്ത് എഎസ്‌ഐ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍; കുറിപ്പ് കണ്ടെത്തി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശിയായ മധുസൂദന(50)നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച ഒരു കുറിപ്പ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നു കണ്ടെത്തിയതായാണ് സൂചന. അവിവാഹിതനാണ് മധുസൂദനന്‍.സ്റ്റേഷനിലെത്തുന്നവരോട് മികച്ച സമീപം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായിരുന്നു മധുസൂദനന്‍. കേസന്വേഷണത്തിലും മികവ് പുലര്‍ത്തിയിരുന്നു.

കാസർകോട് ആന വാതുക്കൽ തറവാട് രക്ഷാധികാരി സുരേശ കെ അന്തരിച്ചു

കാസർകോട്: ആനവാതുക്കൽ വലിയ വീട് തറവാട് രക്ഷാധികാരി രാംദാസ് നഗർ സൂർലു നന്ദിനിയിലെ സുരേശ കെ അന്തരിച്ചു. മംഗലാപുരത്തായിരുന്നു അന്ത്യം. സംസ്കാരം 22ന് ഉച്ചയ്ക്ക് നടക്കും. ആന വാതുക്കൽ വയനാട്ടുകുലവൻ തറവാട് പ്രസിഡൻറ്, സെക്രട്ടറി ,ഭഗവതി സേവാ സംഘം ബട്ടംപാറ ഗ്രാമ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്ക് പിഗ്മിഏജൻറ് ആയിരുന്നു. ഭാര്യ: ശുഭ കെ.ടി. മക്കൾ : പ്രശോഭ് കെ.ടി, സുമ കെ.ടി. മരുമക്കൾ: രജിത കെ., അനുരാഗ് ടി ആർ. സഹോദരൻ …

ഇൻസ്റ്റഗ്രാമിൽ പ്രണയം, വിവാഹ വാഗ്ദാനം; 15കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ: വിവാഹ വാഗ്ദാനം നല്‍കി 15കാരിയെ ലോഡ്ജില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഴീക്കോട് കാപ്പക്കടവിലെ മറിയംബി മന്‍സിലില്‍ ബി. ഫര്‍ഹാനെ (21) ആണ് മട്ടന്നൂര്‍ എസ്.ഐ: സി.പി ലിനേഷിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച അറസ്റ്റു ചെയ്തത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരിയാണ് പീഡനത്തിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ കണ്ണൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ബേക്കറി സ്ഥാപനത്തിലെ വാഹനത്തിന്റെ ഡ്രൈവറാണ് ഫര്‍ഹാന്‍. ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതോടെയാണ്പെൺകുട്ടി …

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവച്ചു; എംഎല്‍എ സ്ഥാനവും രാജി വയ്ക്കാന്‍ തയ്യാറാണെന്നു രാഹുല്‍

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. എം.എല്‍.എ സ്ഥാനം കൂടി രാജി വയ്ക്കാന്‍ തയ്യാറാണെന്നു രാഹുല്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. നടി റിനി ആന്‍ ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് രാഹുലിനു സ്ഥാനം ത്വജിക്കേണ്ടി വന്നത്.അതേ സമയം രാഹുല്‍ എം.എല്‍.എ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. പൂവന്‍കോഴികളുമായാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. എം.എല്‍.എയുടെ രാജി …

കുമ്പള ദേശീയപാതയിലെ ടോള്‍ ബൂത്ത് നിര്‍മ്മാണം വീണ്ടും; സമരസമിതി നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞു

കാസര്‍കോട്: കുമ്പളയില്‍ ദേശീയപാത ടോള്‍ ബൂത്ത് നിര്‍മ്മാണം പുനഃരാരംഭിച്ചു. ടോള്‍ ബൂത്ത് നിര്‍മ്മാണ വിവരമറിഞ്ഞു എ.കെ ആരിഫ്‌, അഷ്‌റഫ് കാര്‍ള, അന്‍വര്‍ ആരിക്കാടി, ലത്തീഫ് കുമ്പള, ഹര്‍ഷാദ് കുമ്പള, സി എ സുബൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി ടോള്‍ബൂത്തിലേക്കു മാര്‍ച്ച് ചെയ്തു. ടോള്‍ ബൂത്ത് നിര്‍മ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. ടോള്‍ ബൂത്തിനുവേണ്ടി എടുത്ത കുഴി തൊഴിലാളികളെ കൊണ്ട് അവര്‍ അടപ്പിച്ചു. തൊഴിലാളികള്‍ പണി നിറുത്തി മടങ്ങുകയും ചെയ്തു. സമരസമിതി ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനം …

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ഓഫീസിലേയ്ക്ക് പൂവന്‍ കോഴികളുമായി വനിതകളുടെ മാര്‍ച്ച്

പാലക്കാട്: നടി നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൂവന്‍ കോഴികളുമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. നിരവധി സ്ത്രീകളുമായി എം എല്‍ എ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് നടി റിനി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മാങ്കൂട്ടത്തില്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് …

പരവനടുക്കം, മണിയങ്ങാനത്തു നിന്നു യുവതിയെയും മകളെയും കാണാതായി

കാസര്‍കോട്: ചെമ്മനാട്, പരവനടുക്കം, മണിയങ്ങാനത്തു നിന്നു യുവതിയെയും മകളെയും കാണാതായതായി പരാതി. അന്‍ഷിദ (31), ആറുവയസുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നുവെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സ്‌കൂട്ടറില്‍ കടത്തിയ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചെറുതാഴം, പിരക്കാംതടത്തെ കൊറ്റിലപുരയില്‍ കെ പി അഫിദി(21)നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വൈ ജസീറലിയും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മാടായിപ്പാറയില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ അഫിദ് നിരവധി ലഹരി കേസുകളില്‍ പ്രതിയാണെന്നും പയ്യന്നൂര്‍, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് ഇയാളാണെന്നും അധികൃതര്‍ പറഞ്ഞു.സംഘത്തില്‍ അസി. എക്‌സൈസ് …

പതിനാലുകാരിയെ കാലിക്കടവിലെ വാടക വീട്ടില്‍ പീഡിപ്പിച്ചു; 10 വര്‍ഷത്തിനു ശേഷം പരാതി, ചന്തേര പൊലീസ് പോക്‌സോ കേസെടുത്തു

കാസര്‍കോട്:കാലിക്കടവിലെ വാടക വീട്ടില്‍ മാതാവിനൊപ്പം താമസിച്ചിരുന്ന സമയത്ത് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 24 കാരിയുടെ പരാതി പ്രകാരമാണ് കേസ്. പയ്യന്നൂര്‍ കോറോം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. 2014 ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതിയും മാതാവും കാലിക്കടവിലെ വാടക വീട്ടില്‍ താമസിച്ചുവരുന്നതിനിടയില്‍ എത്തിയ യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

മുള്ളേരിയയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മുള്ളേരിയയിലെ പിക്കപ്പ് വാന്‍ ഡ്രൈവറെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍, മണിയൂര്‍, മൂലടുക്കയിലെ ഗോപാലന്റെ മകന്‍ യോഗേഷ് (28) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇന്നലെ ജോലിക്ക് പോയിരുന്നില്ലെന്നു പറയുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ സ്വന്തം വീട്ടിലാണ്. ഇതായിരിക്കാം ആത്മഹത്യയ്ക്കു കാരണമെന്നു സംശയിക്കുന്നു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: യശോദ. ഭാര്യ പ്രജ്വല. സഹോദരങ്ങള്‍: ശരത്, ശരണ്യ.

ഗിൽബർട്ട് ഡാനിയേൽ കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റ്‌ സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ – ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ്‌ സഭയിലെ സീനിയർ അംഗം ബ്രദർ ഗിൽബർട്ട് ഡാനിയേൽ (61) ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ അന്തരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

നടിയുടെ ആരോപണം;യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടിന്റെ രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി വാങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം. പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ്ജ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. പാലക്കാട് എം എല്‍ എ കൂടിയാണ് രാഹുല്‍ മാങ്കൂട്ടം. നടി ഉയര്‍ത്തിയ ആരോപണങ്ങളില്‍ രാഹുല്‍ മറുപടി പറയണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായ സാഹചര്യത്തിലാണ് ഹൈക്കമാന്റ് രാജി ആവശ്യപ്പെട്ടത്. എന്നാല്‍ രാഹുല്‍ എം എല്‍ എ സ്ഥാനത്ത് തുടരും. അതേസമയം ഇപ്പോള്‍ …