ഭര്‍തൃമതിയായ യുവതിയോട് അഭിനിവേശം: ഭര്‍ത്താവിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി ചതുപ്പു സ്ഥലത്ത് താഴ്ത്തി; യുവാവ് പിടിയില്‍
മുംബൈ: വിവാഹിതയും ഭര്‍തൃമതിയുമായ യുവതിയോടു അഭിനിവേശം തോന്നിയ യുവാവു യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ചതുപ്പു സ്ഥലത്തു തള്ളി. കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാസിക്കടുത്തു പന്‍വേലി- സിയോണ്‍ റോഡിലെ ഓവുചാലില്‍ ഉപേക്ഷിച്ചു.നവിമുംബൈയില്‍ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. നവിമുംബൈയിലെ വാസിയില്‍ താമസക്കാരനായ അബൂബക്കര്‍ സുഹാദി മണ്ഡലാണ് കൊല്ലപ്പെട്ടത്. പതിവുപോലെ അബൂബക്കര്‍ സുഹാദി അന്നു രാവിലെയും ജോലിക്കു പോയതായിരുന്നു. എന്നാല്‍ വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്നു ഭാര്യ ഫാത്തിമ മണ്ഡലിനു പരിഭ്രമമായി. അവര്‍ പൊലീസ് സ്റ്റേഷനിലെത്തി രാവിലെ പതിവുപോലെ ജോലിക്കു …