ബന്ധുവായ യുവാവ് വീട്ടില്‍ വരുന്ന വിരോധം; ഭാര്യയ്ക്കു നേരെ കത്തി വീശിയ ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: ബന്ധുവായ യുവാവ് വീട്ടില്‍ വരുന്നുവെന്ന വിരോധത്തില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും കത്തി വീശുകയും മകളെ അടിക്കുകയും ചെയ്തുവെന്ന കേസില്‍ ഭര്‍ത്താവിനെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. കടന്നപ്പള്ളി, വെളയാങ്കോട്, കുളപ്പുറത്തെ സുരേഷി (44)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്.ഭാര്യ എടനാട്, പെര്‍ണയിലെ ആശാകുമാരി നല്‍കിയ പരാതിയില്‍ നരഹത്യാശ്രമത്തിന് കേസെടുത്താണ് സുരേഷിനെ അറസ്റ്റു ചെയ്തത്. 21ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവത്തിന്റെ തുടക്കം. ആശാകുമാരിയുടെ ബന്ധുവായ ഗുരുപ്രസാദ് എന്നയാള്‍ വീട്ടില്‍ വരുന്ന വിരോധത്തില്‍ ചീത്ത വിളിക്കുകയും കൈകൊണ്ടടിക്കുകയും സിറ്റൗട്ടിന്റെ വാതിലില്‍ …

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തര്‍ക്കം തുടരുന്നു; ഡിസിസി രണ്ടംഗ സമിതിയെ നിയോഗിച്ചു

കാസര്‍കോട്: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ചൊല്ലി അവ്യക്തത തുടരുന്നു. പെരിയ ടൗണ്‍ വാര്‍ഡില്‍ നിന്നു വിജയിച്ച ഉഷ എന്‍ നായര്‍ക്കും കൂടാനം വാര്‍ഡില്‍ നിന്നു വിജയിച്ച കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡണ്ടായിരുന്ന കാര്‍ത്യായനിക്കും വേണ്ടി രണ്ടു വിഭാഗങ്ങള്‍ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് വിഷയത്തില്‍ ഡിസിസി ഇടപെട്ടത്. എംസി പ്രഭാകരന്‍, പിവി സുരേഷ്‌കുമാര്‍ എന്നിവരെയാണ് സമിതി അംഗങ്ങളായി ചുമതലപ്പെടുത്തിയത്. ഇരുവരും ബുധനാഴ്ച പെരിയയില്‍ എത്തി ഉഷ എന്‍ നായരെയും കാര്‍ത്യായനിയെയും വിവിധ നേതാക്കളെയും …

മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരന്‍ അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം ഉപ്പള, ഡിലേറ്റ് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന ഉപ്പള, റെയില്‍വെ സ്റ്റേഷനു സമീപത്തെ ജയരാമ (61) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നയന. മക്കള്‍: നിഖിത, നിഖ. മരുമകന്‍: നിതിന്‍. സഹോദരങ്ങള്‍: ശിവ, പരേതരായ സുന്ദര, ഭാസ്‌കര.

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് 5നാള്‍: കാട് നിറഞ്ഞ സ്‌കൂള്‍ റോഡിലേക്ക് തിരിഞ്ഞു നോക്കാതെ അധികൃതര്‍

മൊഗ്രാല്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 29,30,31 തീയതികളില്‍ നടക്കാനിരിക്കെ സ്‌കൂള്‍ റോഡ് കാട് നിറഞ്ഞും, മണ്ണു കൂട്ടിയിട്ടും ശോചനീയാവസ്ഥയില്‍ക്കിടക്കുന്നു. റോഡ് നന്നാക്കണമെന്ന കലോത്സവ സംഘാടകരുടെയും നാട്ടുകാരുടെയും ആവശ്യത്തോട് അധികൃതര്‍ മുഖം തിരിച്ചു നില്‍ക്കുന്നു.കലോത്സവത്തിന്റെ പ്രധാന കവാടമായ മൊഗ്രാല്‍ ടൗണ്‍ മുതല്‍ യൂനാനി ഡിസ്‌പെന്‍സറി വരെയുള്ള സ്‌കൂള്‍ റോഡിന്റെ ഇടതുവശത്താണ് കാടുകള്‍ നിറഞ്ഞു, മണ്ണു കൂടി കിടക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് പിഡബ്ല്യുഡി അധികൃതരെ സ്‌കൂള്‍ പിടിഎയും, സന്നദ്ധ സംഘടനകളുംഇക്കാര്യം …

ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: മീഞ്ച, മദങ്കല്ലിലെ സജീവ ബിജെപി പ്രവര്‍ത്തകന്‍ നവീന (42) കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ നവീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിര്‍മ്മാണ മേസ്തിരിയായിരുന്ന നവീന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തിരുന്നു. പരേതനായ കൃഷ്ണപ്പ-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശില്‍പ. മക്കള്‍: ധനുഷ്, സിഞ്ചന. സഹോദരങ്ങള്‍: ജയന്ത, സരിത.

വന്‍ റിയല്‍ എസ്റ്റേറ്റ് ഉടമയുടെ വധം:ഡിവൈ.എസ്.പി യും മുന്‍ എംപിയുടെ രണ്ട് മക്കളും സി.ബി.ഐ അറസ്റ്റില്‍

ബംഗ്‌ളൂരു: ബംഗ്‌ളൂരുവില്‍ വന്‍ സ്വത്തുക്കളുള്ള റിയല്‍ എസ്റ്റേറ്റ് ഉടമയും മുന്‍ ആന്ധ്രാപ്രദേശ് എംപിയും തിരുമല ദേവസ്ഥാനം പ്രമുഖനുമായിരുന്ന ഡി കെ ആദികേശവലുവിന്റെ അടുത്ത വിശ്വസ്തനായ കെ. രഘുനാഥ്കൊല്ലപ്പെട്ട കേസില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെ മൂന്ന് പേരെസി.ബി.ഐ അറസ്റ്റ് ചെയ്തു.ആദികേശവലുവിന്റെ മകന്‍ ഡി എ ശ്രീനിവാസ്, മകള്‍ ഡി എ കല്‍പജ, ബംഗ്‌ളൂരുവിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഡിവൈ.എസ്.പി എസ് വൈ മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്.2019 മേയിലാണ് റിയല്‍ എസ്റ്റേറ്റ്ഉടമ കൊല്ലപ്പെട്ടത്.ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിലപ്പെട്ട സെക്യൂരിറ്റി വ്യാജമായി നിര്‍മ്മിക്കല്‍, …

ഗ്രാമീണ്‍ ബാങ്ക് റിട്ട. മാനേജര്‍ ചേര്‍ക്കുഡ്‌ലുവിലെ ശിവരാമ മണിയാണി അന്തരിച്ചു

ബദിയഡുക്ക: കേരള ബാങ്ക് റിട്ട. മാനേജര്‍ ബദിയഡുക്ക, ചേര്‍ക്കൂഡ്‌ലുവിലെ ശിവരാമ മണിയാണി (67) അന്തരിച്ചു.ഭാര്യ: പരേതയായ നളിനാക്ഷി. മക്കള്‍: ഡോ. ഷൈന രാജേഷ്, ഡോ. അനുരാധ, സൂര്യ നാരായണ (എഞ്ചി. ബാംഗ്ലൂരു). മരുമക്കള്‍: രാജേഷ് അഗല്‍പ്പാടി (അധ്യാപകന്‍ നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെര്‍ഡാല, അശ്വത് ആലട്ടി (എഞ്ചി. ബംഗ്‌ളൂരു). സഹോദരങ്ങള്‍: കേളു മണിയാണി, കുഞ്ഞമ്പു മണിയാണി, ശ്രീദേവി, ഗോപി, ലക്ഷ്മി, പരേതരായ ബെല്‍ത്തമ്മ, സരസ്വതി.

മസ്ജിദിലേക്ക് പോയ ഉസ്താദിനെ കാണാതായി; സ്‌കൂട്ടര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയ നിലയില്‍

കാസര്‍കോട്: മസ്ജിദിലേക്ക് പോയ ഉസ്താദ് ബംബ്രാണ, തുമ്പിയോട് ഹൗസിലെ മുഹമ്മദ് ഷഫീഖി (32)നെ കാണാതായതായി പരാതി. ഭാര്യ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംബ്രാണ ശാദുലി മസ്ജിദിലെ ഉസ്താദാണ്. പതിവു പോലെ ഞായറാഴ്ച രാവിലെ മസ്ജിദിലേക്ക് പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷഫീഖിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തി.

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന; ചേര്‍ത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതക കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. മര്‍ദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ട ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ പിടിയിലായ പ്രതികളില്‍ നാലുപേര്‍ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. കേസിലെ നാലാം പ്രതി സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഛത്തീസ് …

ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മാസപ്പടി ആയി കൈപ്പറ്റിയ പണവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടറെ കയ്യോടെ പൊക്കി

തൃശൂര്‍: ബാറുടമകളില്‍ നിന്നും കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും മാസപ്പടി യായി കൈപ്പറ്റിയ പണവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കയ്യോടെ പൊക്കി. ചാലക്കുടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷ് ആണ് പാലിയേക്കരയില്‍ പിടിയിലായത്. 32,500 രൂപയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സിനെ കണ്ടയുടന്‍ ഇയാള്‍ പണം കാറിന് പുറത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടി. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും വീട്ടിലേക്ക് കാറില്‍ പോകുന്ന ദിവസമാണ് പണം വാങ്ങാറുള്ളതെന്നുമുള്ള രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു …

പൊന്നിന് പൊന്നുംവില; ഒരു പവന് ഒരു ലക്ഷം കടന്നു; ഇന്ന് 1,01,600 രൂപ

കൊച്ചി: സ്വര്‍ണ്ണവില ഇന്ന് പവന് 1,01,600 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,700 രൂപയാണ്. സ്വര്‍ണ്ണവിലയില്‍ സര്‍വകാല റിക്കാഡാണിത്.ഇന്നലെ (തിങ്കള്‍) ഒരുപവന്‍ സ്വര്‍ണ്ണത്തിന് 99200 രൂപയായിരുന്നു. ഒരു ഗ്രാമിന് 12400 രൂപയും. വൈകിട്ട് 99840 രൂപയായി. ഇന്ന് ഒറ്റയടിക്ക് 1760 രൂപ വര്‍ധിക്കുകയായിരുന്നു.സ്വര്‍ണ്ണവില ഇനിയും ഉയരുമെന്നും പുതു വര്‍ഷം വരെ ഇതു തുടര്‍ന്നു കൊണ്ടിരിക്കുമെന്നും സ്വര്‍ണ്ണ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.ഈ മാസം ഒന്നിന് 95680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഡിസംബര്‍ …

പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ കുടുങ്ങി; രക്ഷകനായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങി കിണറ്റില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പെരിയ, ആയമ്പാറ, വില്ലാരംപതിയിലെ മിഥു(24)നെയാണ് ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടുകിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു മിഥുന്‍. പൂച്ചയെ രക്ഷിച്ച ശേഷം തിരികെ മുകളിലേക്ക് കയറുന്നതിനിടയില്‍ താഴേക്കു വീഴുകയായിരുന്നുവെന്നു പറയുന്നു. തനിയെ കിണറ്റില്‍ നിന്നു കയറാന്‍ കഴിയില്ലെന്ന സാഹചര്യം വന്നതോടെ നാട്ടുകാര്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. മിനുറ്റുകള്‍ക്കകം സ്ഥലത്തേക്ക് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സുരക്ഷാബക്കറ്റ് ഉപയോഗിച്ചാണ് മിഥുനെ കരയ്ക്ക് കയറ്റിയത്. ആഴമേറിയ കിണറില്‍ …

‘എനിക്ക് കളിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലായിരുന്നു’: വിരമിക്കലിനെ കുറിച്ച് രോഹിത് ശര്‍മ്മ

മുംബൈ: 2023 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് ശേഷം വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ‘ക്രിക്കറ്റ് എന്റെ എല്ലാം എടുത്തുകളഞ്ഞതായി എനിക്ക് തോന്നി’ എന്നാണ് അദ്ദേഹം പറഞ്ഞത്. 2023 ലെ ലോകകപ്പ് ഫൈനലിനുശേഷം, ഞാന്‍ പൂര്‍ണ്ണമായും അസ്വസ്ഥനായിരുന്നു, ക്രിക്കറ്റ് ഇനി കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നി, കാരണം അത് എന്നില്‍ നിന്ന് എല്ലാം എടുത്തുകളഞ്ഞു, എനിക്ക് ഒന്നും ബാക്കിയില്ലെന്ന് തോന്നി,’ മാസ്റ്റേഴ്‌സ് യൂണിയന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ തീരുമാനമെടുക്കാന്‍ കുറച്ച് …

സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് ‘മാലിന്യങ്ങള്‍ ശേഖരിക്കാന്‍’ പോയ യുവതിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപയുടെ ഡിസൈനര്‍ ബാഗ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍

ന്യൂയോര്‍ക്ക്: സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് ‘മാലിന്യങ്ങള്‍ ശേഖരിക്കാന്‍’ പോയ യുവതിക്ക് ലഭിച്ചത് 1.4 ലക്ഷം രൂപയുടെ ഡിസൈനര്‍ ബാഗ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍. ഇന്‍ഫ്‌ളുവന്‍സറായ ക്ലൗഡിയ വണ്‍ ആണ് ആ ഭാഗ്യവതി. ക്ലൗഡിയ തന്നെയാണ് സമൂഹമാധ്യമത്തില്‍ ഇതിന്റെ വിഡിയോ പങ്കുവച്ചത്. ഡിസംബര്‍ 20 ന് പങ്കിട്ട ഈ വീഡിയോ ക്ലിപ്പ് ഇതിനോടകം തന്നെ 3 ലക്ഷം കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. സാധാരണക്കാര്‍ പലപ്പോഴും ഉപയോഗ്യ ശൂന്യമായ വസ്തുക്കള്‍ നന്നാക്കി വീണ്ടും ഉപയോഗിക്കുന്നവരാണ്. വീട് മോടിക്കൂട്ടുന്നതിനും മറ്റും ഇത്തരം വസ്തുക്കള്‍ …

‘സ്‌നേഹിക്കുന്നില്ലെങ്കിലും ഉപദ്രവിക്കരുത്’; തനിക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ഗായകന്‍ കുമാര്‍ സാനുവിനെതിരെ മുന്‍ ഭാര്യ റീത്ത ഭട്ടാചാര്യ

മുംബൈ: മുന്‍ ഭാര്യ റീത്ത ഭട്ടാചാര്യയ്ക്കെതിരെ 50 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഗായകന്‍ കുമാര്‍ സാനു. അഭിമുഖങ്ങളില്‍ റീത്ത നല്‍കിയ പ്രസ്താവനകള്‍ തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്നാരോപിച്ചാണ് കുമാര്‍ സാനു 50 കോടിയുടെ മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെ 30 ലക്ഷം രൂപയല്ല, 50 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും റീത്ത അറിയിച്ചു. 1994 ല്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞ സാനുവിനും റീത്തയ്ക്കും മൂന്ന് ആണ്‍മക്കളുണ്ട്. അവരില്‍ ഇളയവന് 31 …

ക്വാണ്ടം പൂച്ച: ജനുവരി 4ന് ജില്ലയിലെത്തുംആറു ദിവസം നെഹ്‌റു കോളേജില്‍

കാസര്‍കോട്: ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോകമെങ്ങും ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സയന്‍സ് പോര്‍ട്ടലായ ലൂക്കയുടെ നേതൃത്വത്തില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സിബിഷന്‍ ജനുവരി നാലിന് കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ ആരംഭിക്കും. പിരിയോഡിക് മൂലകങ്ങളെ കണ്ടിട്ടുണ്ടോ? ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്താണ്? ക്വാണ്ടം സയന്‍സ് എന്ന വിസ്മയ ലോകത്തേക്ക് വാതില്‍ തുറക്കുന്ന ക്വാണ്ടം സയന്‍സ് എക്‌സിബിഷന് വാതില്‍ തുറക്കാന്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പണിപ്പുരകളില്‍ …

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകരായെത്തി 3 ഡോക്ടര്‍മാര്‍; നടുറോഡില്‍ ശസ്ത്രക്രിയ

കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിന് രക്ഷകരായെത്തി മൂന്ന് ഡോക്ടര്‍മാര്‍. ബൈക്കപകടത്തില്‍ പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ ജീവന് വേണ്ടി പിടഞ്ഞിരുന്ന കൊല്ലം സ്വദേശി ലിനുവിനാണ് ഡോക്ടര്‍മാര്‍ രക്ഷകരായത്. ഞായറാഴ്ച രാത്രി ഉദയംപേരൂര്‍ വലിയകുളത്തിനു സമീപമാണ് അപകടം. ലിനു സഞ്ചരിച്ച സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകട സമയത്ത് അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ …

പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍

തിരുവനന്തപുരം: പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇരുവരേയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ് എം ന്റെ കാര്യത്തില്‍ തീരുമാനമായില്ല. പാര്‍ട്ടി നേതൃത്വം അവരുടെ നിലപാട് പറയട്ടെയെന്നും അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നുമാണ് യോഗത്തിലെടുത്ത തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കും. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കും.