വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കാലില്‍ കുത്തിക്കയറി 13കാരന് പരിക്ക്; 6 മാസം നിരീക്ഷണം; കുടുംബംആശങ്കയില്‍

പാലക്കാട്: വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കാലില്‍ കുത്തിക്കയറി 13കാരന് പരിക്കേറ്റു. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലെ വഴിയരികില്‍ ഉപേക്ഷിച്ചിരുന്ന സിറിഞ്ചുകളാണ് കുട്ടിയുടെ കാലില്‍ കുത്തിക്കയറിയത്. പരിക്കേറ്റ 13കാരന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടി. മകന് ആറുമാസം നിരീക്ഷണം വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്ന് പിതാവ് പറഞ്ഞു. മകന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ ഒമ്പത് പരിശോധനകള്‍ നടത്തി. രക്തപരിശോധനയില്‍ കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ മകന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പിതാവ് പറഞ്ഞു. വഴിയോരത്ത് സിറിഞ്ചുകള്‍ കണ്ട …

കുടുംബവും വിദ്യാഭ്യാസവും സമൂഹ്യ പുരോഗതിയുടെ അടിത്തറ: ബല്‍ക്കീസ് ഗഫാര്‍

മൊഗ്രാല്‍: സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുന്നേറ്റത്തിനുള്ള ശക്തി ഉന്നത വിദ്യാഭ്യാസവും അത് നേടിയെടുക്കാന്‍ ശ്രമിക്കുന്ന വിവിധ മേഖമകളുമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ബല്‍ക്കീസ് ഗഫാര്‍ പറഞ്ഞു.സ്‌പോര്‍ട്‌സ് ഡിവിഷന്‍ സംസ്ഥാന അണ്ടര്‍-15 റെസ്ലിംങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മൊഗ്രാലിലെ മുഹമ്മദ് യാകൂബിന് ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.മൊഗ്രാലിലെ യൂസഫ് പാച്ചാനിയുടെ കുടുംബ മഹിമ വിളിച്ചോതുന്നതാണ് മുഹമ്മദ് യാക്കൂബിന്റെ സ്വര്‍ണ മെഡല്‍. കുടുംബം വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം മാതൃകാപരമാണ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് …

ബേക്കറിയില്‍ എത്തിയ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 68 കാരനെതിരെ പോക്‌സോ പ്രകാരം കേസ്

കാസര്‍കോട്: ബേക്കറിയില്‍ എത്തിയ എട്ടുവയസ്സുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സംഭവത്തില്‍ രാജപുരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പാണത്തൂര്‍ മാപ്പിലച്ചേരിയിലെ ഗംഗാധര(68)നെതിരെയാണ് കേസ്. കഴിഞ്ഞദിവസം പാണത്തൂരിലെ ഒരു ബേക്കറിയിലാണ് സംഭവം. ബേക്കറി സാധനം വാങ്ങാനെത്തിയതായിരുന്നു പെണ്‍കുട്ടി. കടയുടമ അകത്തേക്ക് പോയി സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ കടയില്‍ ഉണ്ടായിരുന്ന ആള്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ക്ക് ജി എസ് ടി ഒരു ശതമാനമായി കുറക്കണം; ഗോള്‍ഡ് മര്‍ച്ചന്റ് അസോ.

കാസര്‍കോട്: ജി എസ് ടി നിലവില്‍ വന്ന 2017 ജുലൈയില്‍ ഒരു പവന്‍ 916സ്വര്‍ണത്തിന് 20700 രൂപ വിലയായിരുന്നപ്പോള്‍ ഏര്‍പ്പെടുത്തിയ മൂന്ന് ശതമാനം നികുതി ഒരു ശതമാനമായി കുറക്കണം എന്ന് ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2026 ജനുവരിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 10,5000 രൂപയില്‍ അധികമായി വില വര്‍ധിച്ചു. 5 ഇരട്ടിയോളം വിലകൂടിയപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയായിരുന്ന ജി എസ് ടി ഇപ്പോള്‍ 3150 രൂപയായി ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെ വിലക്കയറ്റവും നികുതിയുടെ വര്‍ദ്ധനവും …

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് നല്‍കുന്ന പുതിയ സംവിധാനം ഉടന്‍; മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം ഉടന്‍ നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ് റ്റ് വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന വിധമാണ് ക്രമീകരണം നടപ്പാക്കിയിട്ടുള്ളത്. പുതിയ സംവിധാനം ഉടന്‍ നടപ്പാക്കും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്ടോറുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ …

സംസാരിക്കാന്‍ വിസമ്മതിച്ച വിരോധം; 17കാരിയെ മുഖത്തടിച്ച സഹപാഠിക്കെതിരെ കേസ്

കാസര്‍കോട്: സംസാരിക്കാന്‍ വിസമ്മതിച്ചുവെന്ന വിരോധത്തില്‍ 17കാരിയെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു.ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. തിങ്കളാഴ്ച വൈകുന്നേരം 4.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ റോഡില്‍ വച്ച് മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

ലൈംഗികാതിക്രമ അധിക്ഷേപം; മരിച്ച ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെന്‍സ് അസോസിയേഷന്‍; 3.70 ലക്ഷം രൂപ കൈമാറി

കോഴിക്കോട്: ബസിലെ ലൈംഗികാതിക്രമ അധിക്ഷേപത്തിന് പിന്നാലെ മരിച്ച ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെന്‍സ് അസോസിയേഷന്‍. വിവിധ സംഘടനകളില്‍ നിന്ന് സമാഹരിച്ച 3.70 ലക്ഷം രൂപ അസോസിയേഷന്‍ പ്രതിനിധികള്‍ ദീപക്കിന്റെ കുടുംബത്തിന് കൈമാറി. ദീപക്കിന്റെ ഓര്‍മ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ദീപക്കിന്റെ വീട്ടില്‍ എത്തിയ രാഹുലും അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളെ കണ്ട് തുക കൈമാറുകയായിരുന്നു. ലൈംഗികാതിക്രമ അധിക്ഷേപം നടത്തിയ യുവതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം, പുരുഷന്മാര്‍ക്ക് നീതി ലഭ്യമാക്കാന്‍ …

തൊഴിലന്വേഷിക്കുന്ന യുവതീയുവാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം; 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാസം 1000 രൂപ

തിരുവനന്തപുരം: പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതീ യുവാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 1000 രൂപ വാഗ്ദാനം ചെയ്തു. വിദ്യാഭ്യാസത്തിന് ശേഷം മത്സര പരീക്ഷകള്‍ക്കും മറ്റും തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലക്ഷ്യത്തിലെത്തുന്നതുവരെ സിഎം കണക്ട് ടു വര്‍ക്ക് വഴി സാമ്പത്തിക പിന്തുണ നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായ 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണ് അര്‍ഹതയെന്ന് മന്ത്രി …

ബസിലെ ലൈംഗികാതിക്രമ പരാതിയും യുവാവിന്റെ ആത്മഹത്യയും; ഷിംജിത മുസ്തഫ മംഗ്‌ളൂരുവിലേക്ക് മുങ്ങി, പിന്തുടര്‍ന്ന് പൊലീസ് സംഘം

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫ മംഗ്‌ളൂരുവിലേക്ക് കടന്നതായി സംശയം. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം മംഗ്‌ളൂരുവിലേക്ക് വ്യാപിപ്പിച്ചു. അതേ സമയം ഒളിവില്‍ പോയ ഷിംജിത മുസ്തഫ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചതായും സൂചനയുണ്ട്.വസ്ത്രവ്യാപാര ശാലയിലെ സെയില്‍സ് മാനേജരായ കോഴിക്കോട് സ്വദേശി ദീപക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ഷിംജിത.സ്വകാര്യ ബസിലെ യാത്രക്കിടയില്‍ പയ്യന്നൂരില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഷിംജിത സമൂഹമാധ്യമത്തില്‍ …

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 32 ശതമാനം വോട്ടെന്ന് സര്‍വ്വെ; പിണറായി ഭരണത്തില്‍ 50 ശതമാനത്തിലധികം പേര്‍ അതൃപ്തരെന്നും എന്‍ഡി.ടി.വി വോട്ട് വൈബ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്ന് എന്‍ഡിടിവി വോട്ട് വൈബ് റിപ്പോര്‍ട്ട്. 50 ശതമാനത്തിലധികം ജനങ്ങള്‍ ഭരണത്തില്‍ അതൃപ്തരാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണം വളരെ മോശമെന്നു 31 ശതമാനം ആളുകളും മോശം എന്ന് 20 ശതമാനം ആളുകളും അഭിപ്രായപ്പെട്ടതായി സര്‍വ്വെ ഫലത്തില്‍ പറയുന്നു. 40 ശതമാനം ആള്‍ക്കാര്‍ മികച്ച ഭരണമാണെന്നു അഭിപ്രായപ്പെട്ടു. 22 ശതമാനം വി.ഡി സതീശനെയും 18 ശതമാനം പേര്‍ പിണറായി വിജയനെയും 16 ശതമാനം ആള്‍ക്കാര്‍ കെ.കെ ശൈലജയെയും അനുകൂലിക്കുന്നു. ബിജെപി …

കാസര്‍കോട്ട് ഭര്‍തൃവീട്ടിലേയ്ക്ക് പോയ യുവതിയെ കാണാതായി

കാസര്‍കോട്: ഭര്‍തൃവീട്ടിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. കാസര്‍കോട്, കറന്തക്കാട്ടെ ഉമാവതിയുടെ മകള്‍ പ്രീതിക (20)യെ ആണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ ഭര്‍തൃവീട്ടിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം മകള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരിട്ടത് ക്രൂര ബലാത്സംഗം; ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ചു; വീഡിയോ ഇപ്പോഴും എംഎല്‍എയുടെ ഫോണില്‍; രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം നല്‍കരുതെന്ന് പരാതിക്കാരി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി, നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണില്‍ ഉണ്ട്, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു. പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചത്. പാലക്കാട്ടെ ഫ് ളാറ്റില്‍ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ബലാത്സംഗത്തിനിടെ ദേഹത്തുണ്ടായ മുറിവുകളുടെ …

മദ്യലഹരിയില്‍ ചത്ത തിമിംഗലത്തിന്റെ പുറത്ത് കയറി മത്സ്യത്തൊഴിലാളികളുടെ ഫോട്ടോ ഷൂട്ട്; വീഡിയോക്കെതിരെ വ്യാപക വിമര്‍ശനം

കൊച്ചി: മദ്യലഹരിയില്‍ ചത്ത തിമിംഗലത്തിന്റെ പുറത്ത് കയറി ഫോട്ടോ ഷൂട്ട് എടുത്ത മത്സ്യത്തൊഴിലാളികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. കോളിന്‍ റഗ് എന്ന എക്‌സ് ഹാന്‍ഡിലില്‍ കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. ചത്ത തിമിംഗലത്തോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നാണ് വിമര്‍ശനം. എന്നാല്‍ ഏത് സമുദ്രത്തില്‍ നിന്നു എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. ഇതിനകം തന്നെ അഞ്ച് കോടി നാല്പത് ലക്ഷം പേര്‍ വീഡിയോ കണ്ടു. വൈറല്‍ വീഡിയോയില്‍ സമുദ്രത്തില്‍ ചത്ത് ഒഴുകി നടക്കുന്ന …

കടമ്പാര്‍, മജിബയലില്‍ കോഴിയങ്കം; നാലു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം, കടമ്പാര്‍, മജിബയലിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ഒരു കോഴിയും 10,600 രൂപയുമായി നാലു പേര്‍ അറസ്റ്റില്‍. മംഗ്‌ളൂരു, ബജ്ജല്‍, ജെല്ലിഗുഡ്ഡെയിലെ വികേഷ് (32), കടമ്പാര്‍, മജിബയലിലെ കുമ്പായത്തില്‍ ഹൗസില്‍ സുരേഷ് (33), ഉള്ളാളിലെ യാദവ (63) മംഗളൂരു ഹൊസമനയിലെ മഹാബല (67) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. സ്ഥലത്തെ ഒരു ക്ഷേത്രത്തിനു സമീപത്തെ പൊതുസ്ഥലത്ത് കോഴിയങ്കം നടക്കുന്നുണ്ടെന്ന …

ഗള്‍ഫുകാരന്റെ ഭാര്യയെ പീഡിപ്പിച്ചതായി പരാതി; മീന്‍ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: ഗള്‍ഫുകാരന്റെ ഭാര്യയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. മീന്‍ വില്‍പ്പനക്കാരനെതിരെ ബലാത്സംഗത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തു. നീര്‍ച്ചാല്‍, ബീജന്തടുക്ക സ്വദേശിയായ അബ്ദുല്‍ ഖാദറി(45)നെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 38 കാരിയാണ് പരാതിക്കാരി. 2025 ആഗസ്ത് ഒന്നു മുതല്‍ തന്നെ പല തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ ഭര്‍ത്താവിനു അയച്ചു കൊടുക്കുമെന്നു …

മുള്ളേരിയ, മൂടാംകുളം സ്വദേശി ഡങ്കിപ്പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.മുള്ളേരിയ, മൂടാംകുളത്തെ പരേതരായ കൃഷ്ണന്‍ നായര്‍- നാരായണി ദമ്പതികളുടെ മകന്‍ പ്രഭാകരന്‍ (52) ആണ് മരിച്ചത്. ബംഗ്‌ളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. പനിബാധിച്ച നിലയില്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയിലാണ് ഡങ്കിപ്പനിയാണെന്നു വ്യക്തമായത്. നേരത്തെ മുണ്ടോള്‍ ജംഗ്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന പ്രഭാകരന്‍ വലിയ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു. ഭാര്യ: പ്രഭ. മക്കള്‍: അനഘ, അനുനന്ദ്‌. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, നാരായണന്‍, കുഞ്ഞമ്പു, …

രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

മുള്ളേരിയ :സുൽത്താൻ ഗോൾഡ് & ഡയമണ്ട് , മുള്ളേരിയ ലയൺസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പി ടി എ യുമായി സഹകരിച്ച് മുള്ളേരിയ ജി വി എച്ച് എസ് എസിൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കാറഡുക്ക പഞ്ചാ. പ്രസിഡണ്ട് ജനനി ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ്ബ്‌ പ്രസിഡണ്ട് കെ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.പ്രമുഖ പരിശീലകനും ജെസീസ് ഇന്റർ നാഷണൽ ട്രൈനറുമായ വി വേണുഗോപാൽ ക്ലാസ്സെടുത്തു. പി ടി എ പ്രസിഡണ്ട് പി സതീഷ് കുമാർ,എസ് …

കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ചെങ്ങന്നൂരില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ജിന്‍സി- ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിലെത്തിയ കുട്ടി ബക്കറ്റിനുള്ളില്‍ വീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.