പശ്ചിമഘട്ടത്തില്‍ പുതിയ ഇനം കിഴങ്ങ് കണ്ടെത്തി; അറിയപ്പെടുക കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്‍
കല്‍പ്പറ്റ: പശ്ചിമഘട്ടത്തില്‍ പുതിയ ഇനം കിഴങ്ങ് കണ്ടെത്തി. പത്തു വര്‍ഷക്കാലം വയനാട് വനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ ഇനം സസ്യ കിഴങ്ങ് ശാസ്ത്ര സംഘം കണ്ടെത്തിയത്. കാസര്‍കോട്, പനയാല്‍, അരവത്ത് സ്വദേശിയും ജൈവ വൈവിധ്യ ഗവേഷകനും പൊലീസ് ഉദ്യോഗസ്ഥനും സംസ്ഥാന ജൈവ വൈവിവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി പുതുതായി കണ്ടെത്തിയ കിഴങ്ങിന് ‘ ഡയോസ്‌കോറിയ ബാലകൃഷ്ണനി’ എന്നു പേരിട്ടു. കാച്ചില്‍ അഥവാ കാവത്ത് എന്ന് അറിയപ്പെടുന്ന കിഴങ്ങുകളുടെ വന്യ ബന്ധുവാണ് പുതുതായി …