കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മധ്യപ്രദേശിലെ ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

ഭോപ്പാൽ: ഓപ്പറേഷൻ സിന്ദൂരിന്റെ മുൻനിര പോരാളി കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ്മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു . കേസ് റജിസ്റ്റർ ചെയ്ത് എഫ്ഐആർ സമർപ്പിക്കാൻ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകുകയായിരുന്നു. സമൂഹത്തിൽ മതസ്പർധയും വിള്ളലും ഉണ്ടാക്കാൻ ശേഷിയുള്ളതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സാവിത്രി താക്കൂർ ഉൾപ്പെടെ പങ്കെടുത്ത വേദിയിലാണ് സോഫിയ ഖുറേഷിയെ അപമാനിക്കുന്ന പരാമർശം മന്ത്രി നടത്തിയത്.മതം ചോദിച്ച് വിവസ്ത്ര …

കുടുംബത്തിലെ എല്ലാവരുടെയും മരണത്തിനു കുട്ടി കാരണമാകും; ദുർമന്ത്രവാദിനിയെ വിശ്വസിച്ച് 2 വയസ്സുകാരനായ മകനെ യുവതി കനാലിൽ എറിഞ്ഞു

ഫരീദാബാദ്: ഹരിയാണയിൽ ദുർമന്ത്രവാദിനിയെ വിശ്വസിച്ച് 2 വയസ്സുകാരനായ മകനെ യുവതി കനാലിൽ എറിഞ്ഞു കൊന്നു. ഫരീദാബാദ് സ്വദേശിനിയായ മേഘ ലുക്റയാണ് കൃത്യത്തിനു പിന്നിൽ. മേഘയെയും ദുർമന്ത്രവാദിനി മിത ഭാട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മേഘയുടെ ഭർത്താവ് കപിലിന്റെ പരാതിയിന്മേലാണ് നടപടി.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മകനുമായി പുറത്തിറങ്ങിയ മേഘ കനാലിനു സമീപം എത്തിയപ്പോൾ കുട്ടിയെ വെള്ളത്തിലേക്ക് ഇടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കപിലിനും മേഘയ്ക്കും രണ്ടു മക്കളാണുള്ളത്. 14 വയസ്സുകാരിയായ …

ചൈനീസ് സർക്കാർ മാധ്യമങ്ങൾക്കു ഇൻഡ്യയിൽ വിലക്ക്

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തിനിടെ ചൈനീസ് സർക്കാർ മാധ്യമങ്ങളുടെ സമൂഹ മാധ്യമത്തിലെ അക്കൗണ്ടിനു ഇന്ത്യ വിലക്കേർപ്പെടുത്തി.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ്, ചൈനീസ് സർക്കാരിന്റെ വാർത്ത ഏജൻസിയായ ഷിൻഹുവ എന്നിവയുടെ എക്സ് അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്.ഇന്ത്യ-പാക്കിസ്താൻ സംഘർഷങ്ങളെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് ചൈനയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇന്ത്യൻ വ്യോമസേനയുടെ മിക് 29 വിമാനം പാക്കിസ്താൻ വെടിവച്ചിട്ടതായി ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. വിമാനം സാങ്കേതിക തകരാറിലായതിന്റെ പഴയ ചിത്രങ്ങൾ …

പിതാവ് പിന്നോട്ടെടുത്ത വാഹനം തട്ടി പരിക്കേറ്റ ഒന്നരവയസ്സുകാരിയായ മകള്‍ മരിച്ചു

കോട്ടയം: പിതാവ് പിന്നോട്ടെടുത്ത വാഹനത്തിനടിയില്‍പ്പെട്ട് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു.അയര്‍ക്കുന്നം കോയിത്തുരുത്തിലെ നിബിന്‍ദാസ്-മെരിയ ജോസഫ് ദമ്പതികളുടെ മകള്‍ ദേവപ്രിയയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ കുട്ടി ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും. ദമ്പതികളുടെ ഏക മകളാണ് ദേവപ്രിയ.

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ എംഎല്‍എ ബലംപ്രയോഗിച്ചു മോചിപ്പിച്ചു

പത്തനംതിട്ട: വനം വകുപ്പു കസ്റ്റഡിയിലെടുത്തയാളെ കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാര്‍ ബലം പ്രയോഗിച്ചു മോചിപ്പിച്ചു. ഡിവൈ.എസ്.പിയും പൊലീസ് ഉദ്യോഗസ്ഥന്മാരും വനംവകുപ്പോഫീസിലുള്ളപ്പോഴായിരുന്നു ഇതെന്നു പറയുന്നു.കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ഒരു മണ്ണു മാന്തി യന്ത്രം ഡ്രൈവറെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിവരമറിഞ്ഞാണ് എംഎല്‍എ ക്ഷുഭിതനായി ഫോറസ്റ്റ് ഓഫീസിലെത്തിയത്. ‘കത്തിക്കും’ എന്തു തോന്ന്യാസമാണ് ഈ കാണിക്കുന്നത്. ഇനി നക്‌സലുകള്‍ വരും. ജനങ്ങള്‍ കാട്ടാന നാട്ടിലിറങ്ങിയതില്‍ പ്രതിഷേധിക്കുമ്പോള്‍ ഫോറസ്റ്റ് ജീവനക്കാരും പൊലീസും പാവങ്ങളെ പിടിച്ചു പീഡിപ്പിക്കുന്നു-എം.എല്‍.എ രോഷം പ്രകടിപ്പിച്ചു. …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 കോടി രൂപയോളം വില വരുന്ന മയക്കുമരുന്നുകള്‍ പിടികൂടി; മൂന്നു സ്ത്രീകള്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകളെ കസ്റ്റംസും എയര്‍ ഇന്റലിജന്‍സും ചേര്‍ന്നു അറസ്റ്റു ചെയ്തു.ചെന്നൈ സ്വദേശി റാബിയത് സൈദു സൈനുദ്ദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശി കവിതാ രാജേഷ് കുമാര്‍(40), തൃശൂരിലെ സിമി ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11.45നു തായ്‌ലന്റില്‍ നിന്നെത്തിയ എയര്‍ ഏഷ്യാ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍.34കിലോ ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ കലര്‍ത്തിയ 15 കിലോയോളം ചോക്ലേറ്റ്, കേക്ക്, ക്രീം, ബിസ്‌കറ്റ് എന്നിവയാണ് …

ഇന്ത്യാ-പാക് സംഘര്‍ഷം ഇന്ത്യയെ ന്യായീകരിച്ചു കൊണ്ട് പാക് പൗരന്‍ രംഗത്ത്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു ഇന്ത്യ നടത്തിയ സൈനിക നടപടികളെ പിന്തുണച്ചുകൊണ്ടു പാക്കിസ്ഥാനി രംഗത്തുവന്നു.പാക്കിസ്ഥാനില്‍ നിന്നുള്ള ഫോറെക്‌സ് വ്യാപാരിയായ ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെ ന്യായീകരിച്ചു; സ്വന്തം രാജ്യമായ പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുകയാണെന്ന് തുറന്നു പറഞ്ഞു.താന്‍ ഒരു പാക്കിസ്ഥാനിയാണെന്ന ആമുഖത്തോടെ അഭിപ്രായ പ്രകടനം തുടങ്ങിയ അദ്ദേഹം, അക്രമത്തിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യക്കു എല്ലാ അവകാശവുമുണ്ടെന്നു പറഞ്ഞു. പാക്കിസ്ഥാനിയായ അഭയ് എന്നയാളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പോസ്റ്റിട്ടത്. ഇന്ത്യക്കാരെ പാക്കിസ്ഥാന്‍ അങ്ങോട്ടു കയറി ആക്രമിച്ച ശേഷം ഇന്ത്യ പ്രതികരിക്കുമ്പോള്‍ സമാധാനത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും പറയുന്നതില്‍ എന്ത് …

വയനാട്ടില്‍ വൃദ്ധയെ വനത്തിനുള്ളില്‍ കാണാതായി; പൊലീസും ഫോറസ്റ്റും തിരച്ചിലില്‍

മാനന്തവാടി: വയനാട്ടില്‍ വൃദ്ധയെ വനത്തിനുള്ളില്‍ കാണാതായി. മാനന്തവാടി, പിലാക്കാവ് മണിയന്‍ കുന്ന് ഊന്നുകല്ലിലെ ലീലയെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനു പൊലീസും വനംവകുപ്പും അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് ഇവര്‍ വനത്തിലൂടെ പോവുന്നതിന്റെ ദൃശ്യം വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വന്യമൃഗശല്യം ഏറെയുള്ള സ്ഥലമാണിത്. മാസങ്ങള്‍ക്കു മുമ്പു ഒരു പശുവിനെ കടുവ ഈ പ്രദേശത്ത് ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

പാക്കിസ്ഥാന്‍ സേന പിടികൂടിയ ബി.എസ്.എഫ് ജവാനെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: ഏപ്രില്‍ 23ന് അന്താരാഷ്ട്ര അതിര്‍ത്തി കടന്നെന്നാരോപിച്ചു പാക്കിസ്ഥാന്‍ സൈന്യം പിടികൂടിയ 82 ബറ്റാലിയനിലെ ബി.എസ്.എഫ് ജവാന്‍ പൂര്‍ണ്ണം കുമാര്‍ സാഹുവിനെ മോചിപ്പിച്ചു. ഇന്നു രാവിലെ പാക്‌സേന സാഹുവിനെ ഇന്ത്യക്കു കൈമാറുകയായിരുന്നുവെന്നു ഇന്ത്യന്‍ സേന വെളിപ്പെടുത്തി.കര്‍ഷകരെ സഹായിക്കുന്നതിനു പഞ്ചാബിലെ ഫിറോസ്പുര്‍ അതിര്‍ത്തി കടന്നെന്നാരോപിച്ചാണ് പാക് സൈന്യം സാഹുവിനെ പിടികൂടിയത്. ബംഗാള്‍ സ്വദേശിയാണ് സാഹു. പഹല്‍ഗാം ആക്രമണത്തിനു ശേഷമായിരുന്നു ഇത്. പഹല്‍ഗാം അക്രമത്തിനു ശേഷം പാക്കിസ്ഥാനെ രൂക്ഷമായി ആക്രമിക്കാതിരിക്കാന്‍ സാഹുവിനെ അവര്‍ കരുവാക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് …

23,000 കിലോമീറ്റര്‍ തുടര്‍ച്ചയായി ബൈക്ക് യാത്ര ചെയ്ത് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച കുമ്പളയിലെ അമൃത യു.എ.ഇ-ഒമാന്‍ ബൈക്ക് യാത്രക്കായി ദുബായില്‍

കാസര്‍കോട്: ചെറുപ്രായത്തില്‍ കൂടുതല്‍ ദൂരം സോളോ ബൈക്ക് യാത്ര ചെയ്തു ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ കുമ്പള സ്വദേശിനി അമൃത ജോഷി തന്റെ സോളോ ബൈക്കില്‍ യുഎ.ഇയിലും ഒമാനിലും ബൈക്ക് യാത്ര ആരംഭിച്ചു.ഈ മാസം അഞ്ചിനാണ് മംഗ്ളൂരു വിമാനത്താവളത്തില്‍ നിന്ന് അമൃത ദുബായിലേക്കു യാത്ര തിരിച്ചത്. തന്റെ സോളോ ബൈക്ക് അതിനു മുമ്പ് അമൃത കൊച്ചിയില്‍ നിന്നു ദുബായിലേക്ക് അയച്ചിരുന്നു.ദുബായിലെ സന്ദര്‍ശന യാത്രയുടെ ഭാഗമായി കറാമയില്‍ എത്തിയ അമൃത അവിടെയും ബൈക്ക് ഓടിച്ചു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ജനങ്ങളുമായി സംസാരിച്ചു. …

ദുബൈ അൽബഷ്റയിൽ റസ്റ്റോറൻ്റിനു തീപിടിച്ചു; സിവിൽ ഡിഫൻസ് സംഘം പാഞ്ഞെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി; അന്വേഷണം തുടരുന്നു

ദുബൈ: ദുബൈ അൽബഷ്റയിലെ എ- 1, റസ്റ്റോറൻ്റിനു ചൊവ്വാഴ്ച അർദ്ധരാത്രിയുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘപാഞ്ഞെത്തി നിയന്ത്രണ വിധേയമാക്കി. തീപിടിത്തകാരണം അന്വേഷിക്കുന്നുണ്ട്. തീ പിടിത്തം മൂലം റസ്റ്റോറൻ്റ് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിനു കേടുപാട്ടുണ്ടായിട്ടുണ്ടോ എന്നു പരിശോധന തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രി വൻ സ്ഫോടനത്തോടെയാണു തീപിടിത്തമുണ്ടായതെന്നു പറയുന്നു. ആ സമയത്ത് നിരവധി പേർ റസ്റ്റോറൻ്റിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ അറിയിച്ചു. പാചക വാതക ചോർച്ചയാണ് കാരണമെന്നു അധികൃതർ അറിയിച്ചു. അപകടസ്ഥലത്തേക്കു പൊതുജനങ്ങൾ പോകരുതെന്നും തീപിടിത്തത്തെക്കുറിച്ച് അഭ്യുഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാവുമെന്നും …

പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടി; 2 എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

കൊച്ചി: പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ 2 എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ. പെരുമ്പാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥൻ സലിം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവർ ഉൾപ്പെടുന്ന 4 അംഗ സംഘമാണ് തട്ടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായത്.കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ എടത്തല സ്വദേശി മണികണ്ഠൻ, ബിലാൽ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം പിടിയിലായി. പൊലീസ് ചമഞ്ഞ് തൊഴിലാളികളിൽ നിന്നു 70,000 രൂപയും 4 മൊബൈൽ ഫോണുകളും ഇവർ തട്ടിയെടുത്തെന്നാണ് പരാതി. ഇവർ സഞ്ചരിച്ച കാറും …

ഇന്ത്യ-പാക് നയതന്ത്ര സംഘർഷം തുടരുന്നു; ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥന്മാരെ പുറത്താക്കി,പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ ചാരവൃത്തി നടത്തിയെന്ന് ആരോപണം

ലഹോർ: വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഇന്ത്യ-പാക് നയതന്ത്ര സംഘർഷം തുടരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാക്കിസ്താൻ പുറത്താക്കി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശിച്ചു. ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി മണിക്കൂറുകൾക്കകമാണ് നടപടി. സമാനമായി 24 മണിക്കൂറിനകം രാജ്യം വിടണമെന്നും ഇന്ത്യ നിർദേശിച്ചിരുന്നു.പദവിക്കു നിരക്കാത്ത പ്രവൃത്തിയിലേർപ്പെട്ടതിനു രാജ്യത്തിനു അസ്വീകാര്യനായ വ്യക്തിയായി പ്രഖ്യാപിച്ചാണ് പാക് ഹൈമ്മിഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കിയത്. നേരത്തേ ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്താനു ചോർത്തി നൽകിയതിനു 2 പേരെ …

ജോലി വാഗ്ദാനം ചെയ്ത് പ്രായ പൂർത്തിയാകാത്ത അസം സ്വദേശിനിയെ കേരളത്തിലെത്തിച്ച്അനാശാസ്യ പ്രവർത്തനം: കമിതാക്കൾ അറസ്റ്റിൽ

കോഴിക്കോട്: അസം സ്വദേശിയായ 17 വയസ്സുകാരിയെ ജോലി വാഗ്ദാനം ചെയ്ത് നാട്ടിലെത്തിച്ചു അനാശാസ്യപ്രവർത്തനം നടത്തിയ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ഫുർഖാൻ അലി(26), അക്ലീമ ഖാതുൻ(24) എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലസ് ഒഡിഷയിൽ നിന്ന് പിടികൂടിയത്.ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി ഇവർ ബന്ധം സ്ഥാപിച്ചത്. കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ അസമിൽ നിന്നു കേരളത്തിലെത്തിച്ചു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ലോഡ്ജിൽ പൂട്ടിയിട്ട് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയെ പലർക്കും …

പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനത്തിൽ അനിശ്ചിതത്വം;കേന്ദ്രസർക്കാർ ഇടപെടണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: വെടിനിർത്തൽ നിലവിൽ വന്നിട്ടും അബദ്ധത്തിൽ അതിർത്തി കടന്നതിനു പാക്കിസ്താൻ പിടിച്ചുവച്ചിരിക്കുന്ന ബിഎസ്എഫ് ജവാന്റെ മോചനം വൈകുന്നു. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാൻ പൂർണം സാഹു വിനെക്കുറിച്ച് ഇപ്പോൾ അപ്ഡേറ്റ് നൽകാനാകില്ലെന്നണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾവാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്.പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏപ്രിൽ 23നാണ് ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിർത്തിയിൽ കർഷകരെ സഹായിക്കുന്നതിനിടെ സാഹു അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്നത്. പിന്നാലെ സാഹുവിനെ കസ്റ്റഡിയിലെടുത്ത പാക്കിസ്താൻ സാഹു വിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. സാഹുവിന്റെ മോചനം സംബന്ധിച്ച് ബിഎസ്എഫും …

ചാത്തങ്കൈ മാണിയിലെ വള്ളിയോടൻ രമണി അമ്മ അന്തരിച്ചു

കാസർകോട് : ചാത്തങ്കൈ മാണിയിലെ പരേതനായ പേറയിൽ ചന്തു നായരുടെ ഭാര്യ വള്ളിയോടൻ രമണി അമ്മ (82) അന്തരിച്ചു. മക്കൾ: പി.വി.സുകുമാരൻനായർ (റിട്ട.റയിൽവെ ), സാവിത്രി, വിജയൻ നായർ (ദുബായ്),രാധാകൃഷ്ണൻ നായർ (ദുബായ്) . മരുമക്കൾ: നിർമ്മല , മേലത്ത് കുഞ്ഞിരാമൻ നായർ, സുജാത, രേഷ്മ.സഹോദരി: പരേതയായ കാർത്യായനി കോളോട്ട്. സംസ്ക്കാരം ബുധനാഴ്ചരാവിലെ കുടുംബ ശ്മശാനത്തിൽ .

3 കുട്ടികളെ കാണാനില്ല, ട്രെയിനിൽ കയറി പോയെന്ന് സംശയം, സൂചനകളില്ലെന്ന് ബന്ധുക്കൾ

കൊച്ചി: എറണാകുളം ഫോർട് കൊച്ചിയിൽ നിന്നു കാണാതായ 3 വിദ്യാർഥികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ്, അഫ്രീദിന്റെ സഹോദരനായ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹഫീസ് എന്നിവരെയാണ് തിരയുന്നത്. ചൊവ്വാഴ്ച രാവിലെ 11ന് ശേഷം മൂവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവർ ട്രെയിൻ കയറി പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഇവർ എങ്ങോട്ടു പോയെന്നോ യാത്രാ …

ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു: ബസ് ഇടിച്ചു കയറി, പിഞ്ചു കുഞ്ഞ് മരിച്ചു. 6 പേർക്ക് പരുക്ക്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം. 6 പേർക്ക് പരുക്കേറ്റു.കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ-അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ(1) ആണ് മരിച്ചത്. കാർലോയുടെ അമ്മ അലീന(33), സഹോദരൻ സ്റ്റീവ്(3) ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു.ചന്നപട്ടണയിൽ ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് അപകടം. കണ്ണൂരിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കാർ റോഡിലെ വെള്ളക്കെട്ടിൽ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞു. ഡ്രൈവർ ആന്റണി വാഹനത്തിൽ കുടുങ്ങിയവരെ …