ഖമീനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ ; കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധിയെന്ന് മുന്നറിയിപ്പ്, മൊസാദിന്റെ ആസ്ഥാനം തകർത്തെന്ന് ഇറാൻ, തള്ളി ഇസ്രയേൽ

ടെഹ്റാൻ / ടെൽഅവീവ്: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമീനിക്കു സദാം ഹുസൈന്റെ വിധി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ മുന്നറിയിപ്പ്. 1979 മുതൽ 2003 വരെ ഇറാഖ് പ്രസിഡന്റായിരുന്ന സദാം ഹുസൈനെ യുഎസ് സൈന്യം പിടികൂടി തൂക്കിലേറ്റുകയായിരുന്നു. നേരത്തേയും ഖമീനിയെ ലക്ഷ്യമിടുന്നതായി ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഖമീനിയെ വധിച്ചാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഖമീനിയുടെ വിശ്വസ്തരായ …

കെ മുരളീധരൻ ആയമ്പാറ,ദിവ്യ കുട്ടികൃഷ്ണൻ,അഖിലേഷ്‌ മാരാങ്കാവ് പെരിയ സൗഹൃദവേദി-യു എ ഇ സാരഥികൾ

ഷാർജ :കാസർകോട് ജില്ലയിലെ പെരിയ നിവാസികളുടെ യു എ ഇ കൂട്ടായ്മയായ പെരിയ സൗഹൃദവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ സെൻട്രൽ ലുലുമാളിൽ നടന്ന ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്‌. പ്രസിഡന്റായി മുരളി ആയമ്പാറ , സെക്രട്ടറിയായി ദിവ്യ കുട്ടികൃഷ്ണൻ , ട്രഷററാ യി അഖിലേഷ് മാരാങ്കാവ് എന്നിവരെയും രക്ഷാധികാരിയായി സുരേന്ദ്രൻ കെ ആർ നെയും തെരെഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ : പ്രവീൻരാജ് കൂടാനം(വൈസ് പ്രസി) , അനിൽ എരോൽ (ജോ. സെക്ര ), പ്രമോദ് മളിക്കൽ(ജോ. ട്രഷ.) …

സ്വത്തുതർക്കത്തെ തുടർന്ന് ആക്രമണം: ഭർതൃപിതാവിനെ മരുമകൾ വെട്ടിപരുക്കേൽപ്പിച്ചു

പാലക്കാട്: കുടുംബ വഴക്കിനിടെ ഭർതൃപിതാവിനെ മരുമകൾ വെട്ടിപരുക്കേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് പുറ്റാനിക്കാട്ടിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മലയിൽ വീട്ടിൽ മുഹമ്മദാലിയെ(65) മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദാലിയുടെ മകൻ ഷെരീഫിന്റെ ഭാര്യ ഷബ്നയാണ് കൃത്യത്തിനു പിന്നിൽ. ഷെരീഫ് വിദേശത്താണ്. സ്വത്ത് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

9 മാസം പ്രായമായ കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റു; അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

മലപ്പുറം: 9 മാസം പ്രായമുള്ള കുഞ്ഞിനെ വിൽപന നടത്തിയ അമ്മയും രണ്ടാനച്ഛനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. തിരൂർ കോട്ട് സ്കൂളിനു സമീപത്തെ ക്വാർട്ടേഴ്സിലെ താമസക്കാരായ തമിഴ്നാട് സ്വദേശിയായ കുഞ്ഞിന്റെ അമ്മ കീർത്തന (24), ഭർത്താവ് സേലം സ്വദേശി ശിവ(24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തിൽ കുമാർ, പ്രേമ ലത എന്നിവരാണ് പിടിയിലായത്. ദമ്പതികൾ കുട്ടിയെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരൂർ പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ അമ്മയെ …

ബാലൻ കെ. നായരുടെ ഭാര്യ ശാരദ അന്തരിച്ചു

തൃശൂർ : അനശ്വര നടൻ ബാലൻ കെ. നായരുടെ ഭാര്യ രാമകണ്ടത്ത് ശാരദ നായർ അന്തരിച്ചു. 83 വയസ്സായിരുന്നു. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഷൊർണൂർ വാടാനംകുറിശി സ്വദേശിനിയാണ്. പരേതനായ നടൻ മേഘനാഥൻ, പരേതനായ അജയകുമാർ, കേബിൾ ടിവി ഓപ്പറേറ്റർ ആർ.ബി. അനിൽകുമാർ, സ്വർണ ലത, സുജാത എന്നിവർ മക്കളാണ്.

പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും; പ്രവേശനം നേടിയതു 3 ലക്ഷത്തിലധികം വിദ്യാർഥികൾ, അപേക്ഷിക്കാത്തവർക്ക് ഇനിയും അവസരം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 9ന് തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മൂന്നാം അലോട്ട്മെന്റും പ്രഖ്യാപിച്ചതോടെ 3,12,908 പേർക്കാണ് ഇതുവരെ പ്രവേശനം ലഭിച്ചിട്ടുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. 4688 സീറ്റുകൾ ശേഷിക്കുന്നു. സ്പോർട്സ് ക്വാട്ടയിൽ 2889 സീറ്റും മോഡൽ റെസിഡൻഷ്യൽ സ്കൂകളിൽ 359 സീറ്റും ഒഴിവുണ്ട്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഇനി പരിഗണിക്കില്ല. …

മൃതദേഹത്തോട് ആദരവ് : മനസ്സാക്ഷിക്കു മാതൃകയായി ചെർക്കളയിൽ ജനകീയ മുന്നേറ്റം

കാസർകോട്: ഒരു മാസമായി ചെർക്കളയിലെ കെട്ടിടത്തിന്റെ കോണിപ്പടിയിൽ താമസിച്ചിരുന്ന രാജൻ എന്ന ഗബ്രിയേൽ (62) അന്തരിച്ചു.ഗബ്രിയേലിനെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിനു ചെർക്കള ആക്ഷൻ ഫോറം വാട്സാപ്പ് ടീം തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ട വിവരം മനസ്സിലാക്കാൻ കഴിഞ്ഞത്. ഞായറാഴ്ച രാത്രി 10 മണിക്ക് ഇസ്തിരി കടക്കാരൻ മണികണ്ഠൻ ഇദ്ദേഹവുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹത്തിന് ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിച്ചു കൊടുത്തതു മണികണ്ഠൻ തന്നെയായിരുന്നു.രാവിലെ അദ്ദേഹത്തിൻ്റെ മരണവാർത്ത മണികണ്ഠൻ, നാസർ ചെർക്കളയെ വിളിച്ചറിയിച്ചു …

വീട്ടമ്മയെ കാണാതായി; ഒഴുക്കിൽപ്പെട്ടതായി സംശയം, പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തി

കാസർകോട്: കുഡ്‌ലു, ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനി (65) യെ കാണാതായതായി പരാതി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 11 മണിയോടെ വീട്ടിൽ നിന്നു പോയതായിരുന്നു. ഒഴുക്കിൽപ്പെട്ടതായി സംശയിക്കുന്നു. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മകന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.

ഇസ്രയേൽ-ഇറാൻ സംഘർഷം തലസ്ഥാനങ്ങളിലേക്ക്: ടെഹ്റാനിൽ നിന്നു ഒഴിഞ്ഞു പോകാൻ ജനങ്ങളോടു ഇസ്രയേൽ, ടെൽ അവീവ് വിടാൻ നിർദേശിച്ച് ഇറാനും

ടെഹ്റാൻ: ഇസ്രയേൽ, ഇറാൻ സംഘർഷം നാലാം ദിവസത്തേക്കു കടക്കുന്നതിനിടെ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇരുരാജ്യങ്ങളും നീക്കങ്ങൾ ആരംഭിച്ചു.ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ജനങ്ങളോടു എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും സൈനിക നീക്കം ഉണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. പിന്നാലെ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ നിന്നു ജനങ്ങളോടു ഒഴിഞ്ഞു പോകാൻ ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷ്ണറി ഗാർഡ് കോർപ്സും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിക്കുന്നെന്ന സൂചനയാണ് പുറത്തു വരുന്നത്.നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ …

പരിപ്പുവടയിൽ തേരട്ട: പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ, ബേക്കറി പൂട്ടി അധികൃതർ

തൃശൂർ: പുതുക്കാട് ബേക്കറിയിൽ നിന്നു വാങ്ങിയ പരിപ്പുവടയിൽ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ബേക്കറി അടപ്പിച്ചു. പുതുക്കാട് സിഗ്നൽ ജംക്ഷന് സമീപം പ്രവർത്തിക്കുന്ന ഈറ്റ്സ് ആന്റ് ട്രീറ്റ്സ് എന്ന ബേക്കറിയിൽ നിന്നു വാങ്ങിയ പരിപ്പുവടയിൽ നിന്നാണ് ചത്ത തേരട്ടയെ ലഭിച്ചത്. കേരളബാങ്കിലെ ജീവനക്കാർ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പരിപ്പുവടയിലാണ് തേരട്ട ഉണ്ടായിരുന്നത്. പാതി കഴിച്ച ശേഷമാണ് ഇതു ശ്രദ്ധയിൽപെട്ടത്. ഉടൻ ബാങ്ക് ജീവനക്കാർ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്ന് പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ …

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണിവച്ച കർഷകൻ കസ്റ്റഡിയിൽ

ആലപ്പുഴ: താമരക്കുളത്ത് കാട്ടുപ്പന്നിക്കുള്ള കെണിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെണി വച്ച കർഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരക്കുളം കിഴക്കേമുറി പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ. പിള്ള (65) ആണ് മരിച്ചത്. വൈദ്യുത വേലി സ്ഥാപിച്ച കിഴക്കേമുറി ചരുവിളയിൽ ജോൺസണെ(61) നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെ 7.30ഓടെ കൊടുവര വയലിലാണ് അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ ജോൺസന്റെ കൃഷിസ്ഥലത്ത് മരിച്ചീനി സംരക്ഷിക്കാൻ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്കു ഷോക്കേൽക്കുകയായിരുന്നു. ശിവൻകുട്ടി ബോധരഹിതനായി കിടക്കുന്നതു ശ്രദ്ധയിൽപെട്ട അയൽവാസിയായ …

യൂട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിക്കെതിരെ അപവാദ പ്രചരണം: കാസർകോട് ഡിപ്പോയിലെ ഡ്രൈവറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ച ഡ്രൈവറെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. യൂട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തിയ വി. ഹരിദാസിനു എതിരെയാണ് നടപടി. കാസർകോട് ഡിപ്പോയിലെ ഡ്രൈവറായ ഹരിദാസ് ഗുരുതര അച്ചടക്കലംഘനം നടത്തിയതായി കെഎസ്ആർടിസി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സ്വഭാവ ദൂഷ്യമുള്ളയാളാണ് ഹരിദാസെന്ന് പിരിച്ചു വിടുന്ന ഉത്തരവിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ വിഡിയോ പ്രചരിച്ചത്. ഇതിനെതിരെ കോന്നി സ്വദേശി …

കുടുംബവഴക്കിനിടെ മദ്യലഹരിയിൽ ഭാര്യയെ വെടിവച്ചു; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ എയർഗൺ കൊണ്ട് വെടിവച്ചു പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ(58) ആണ് ഭാര്യ മേരിയെ(52) വെടിവച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ മദ്യലഹരിയിലായിരുന്ന ശിവൻ എയർഗൺ കൊണ്ട് വെടിയുതിർക്കുകയായിരുന്നു. കാൽമുട്ടിനു പരുക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ ശിവനെ റിമാൻഡ് ചെയ്തു.

ബൈക്കിടിച്ച് ഓട്ടോ മറിഞ്ഞു: റോഡിൽ തെറിച്ചു വീണ ഒരു വയസ്സുകാരൻ മരിച്ചു, അമ്മയ്ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കും ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. വിതുര സ്വദേശി ഷിജാദിന്റെയും നൗഷിമയുടെയും മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ച ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. നൗഷിമയുടെ കൈയ്യിലിരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ നൗഷിമയുടെ തോളെല്ലിനും കാലിനും പരുക്കുണ്ട്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലാണ്.

മഴയിലും കൊട്ടിക്കയറി നിലമ്പൂരിലെ പ്രചാരണച്ചൂട്; പ്രിയങ്ക ഗാന്ധിയും പിണറായി വിജയനും യൂസഫ് പത്താനും സ്ഥാനാർഥികൾക്കായി കളത്തിലിറങ്ങി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന ഞായറാഴ്ച പ്രമുഖരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തി. ആര്യാടൻ ഷൗക്കത്ത് കഴിവുതെളിയിച്ച വ്യക്തിയാണെന്നും ഷൗക്കത്തിനെ വിജയിപ്പിച്ചാൽ എംപി എന്ന നിലയിലുള്ള തന്റെ പ്രവർത്തനം സുഗമമാക്കുമെന്നും പ്രിയങ്ക വോട്ടർമാരോട് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന സർക്കാർ വരണമെന്നും അതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും അവർ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുങ്കൽ, …

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു പുറത്തേക്കു ചാടി; 16 വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു ചാടിയ 16 വയസ്സുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുട്ടി ബസിൽ നിന്നു തെറിച്ചു വീണെന്നാണ് കരുതിയിരുന്നത്. എന്നാൽ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ബസിന്റെ തുറന്നു കിടന്ന റോഡിലൂടെ പുറത്തേക്ക് ചാടിയ കുട്ടി തലയുടെ പിൻഭാഗം ഇടിച്ചു വീഴുകയായിരുന്നു. ഓട്ടോമേറ്റഡ് ഡോർ അടയ്ക്കാതെ ബസ് ഓടിച്ചതിനു ഡ്രൈവർക്കെതിരെ കേസെടുത്തു. കുട്ടി എന്തിനാണ് ചാടിയതെന്ന …

പ്രതിയുമായി പോയ ജീപ്പ് മറിഞ്ഞു, 2 പൊലീസുകാർക്ക് പരിക്ക്

കൊല്ലം:പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് 2 പൊലീസുകാർക്ക് പരിക്കേറ്റു. പത്തനാപുരം കടയ്കൽ പാലത്തിനു സമീപമാണ് പത്തനാപുരം പൊലീസ് സ്റ്റേഷന്റെ ജീപ്പ് മറിഞ്ഞത്. കനത്തമഴയിൽ നിയന്ത്രണം തെറ്റിയാണ് അപകടമെന്നു പറയുന്നു. നാട്ടുകാരും പൊലീസുകാരും ചേർന്ന് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്തെടുത്ത 5 വയസ്സുകാരിയോട് ലൈംഗികാതിക്രമം, വളർത്തച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: പാറശാലയിൽ ദത്തെടുത്ത 5 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 വയസ്സുകാരനായ വളർത്തച്ഛൻ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടി അമ്മയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെ വൈദ്യ പരിശോധന നടത്തി. ഡോക്ടർ പീഡനം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.