3.97 കോടി രൂപയുടെ മ്യാവു മ്യാവു മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

മുംബൈ 3.97 കോടി രൂപയുടെ മ്യാവൂ , മ്യാവൂ ( മെഫെട്രോൺ) മയക്കുമരുന്നുമായി രണ്ടുപേരെ താ നെയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 2 . 1 8 4 കിലോ മയക്കുമരുന്ന് പിടിച്ചു .താനെയിലെ ഭക്ഷ്യസാധന വിതരണ ഏജൻ്റ് ഇർഫാൻ അമാനുള്ള ഷേക്ക് ( 36 ) ,ഷാൻ റൂക്ക് സത്താർ മേവ എന്ന റിസ്വാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇർഫാൻ അമാനുള്ള ഷോക്കിൽ നിന്നു3, 0 4 , 71, 700 രൂപയുടെയും …

ഇന്ത്യൻ ബഹിരാകാശ ഗവേഷകേന്ദ്രവും നാസയും ചേർന്നു ഭൂമി നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം നാസയുടെ സഹകരണത്തോടെ നിർമ്മിച്ച അത്യാധുനിക ഭൗമ നിരീക്ഷണ ദൗത്യമായ നിസാർ (നാസ – ഐ.എസ്.ആർ.ഒ. സിന്തറ്റിക് അപ്പാർച്ചർ റഡാർ ) ഉപഗ്രഹം ശ്രീഹരിക്കോട്ട സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു ബുധനാഴ്ച വൈകിട്ട് വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 5.40 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 10 വർഷത്തിലധികം കാലം കൊണ്ടാണ് ഇൻഡ്യയുടെ ബഹിരാകാശ നിരീക്ഷണത്തിലെ നാഴികക്കല്ലായ ഈ ഉപഗ്രഹം നിർമ്മിച്ചത്. ഇൻഡ്യൻ – അമേരിക്കൻ ബഹിരാകാശ ഏജൻസികൾ 1.5 ദശലക്ഷത്തിലധികം ഡോളർ …

പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന കേസ്: പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട്: പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. തൃക്കരിപ്പൂരിനടുത്തെ സ്ത്രീയെ കേസിലെ ഒന്നും രണ്ടും പ്രതികളായ ജലീസ്, ജാസിം എന്നിവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും പിടിവലിക്കിടയില്‍ സ്വര്‍ണ്ണമാല കാണാതെ പോവുകയും ചെയ്തുവെന്ന കേസാണ് ജില്ലാ കോടതി തള്ളിക്കളഞ്ഞത്. 2019 ജുലായ് 29നാണ് അക്രമമെന്നാണ് പരാതി. പ്രതികള്‍ സഹോദരന്മാരാണ്. പ്രതികള്‍ക്കു വേണ്ടി അഡ്വ. നിഖില്‍ നാരായണന്‍ കോടതിയില്‍ ഹാജരായി.

കള്ളത്തോക്ക് പിടികൂടി; പൊലീസിനെ കണ്ട് വീട്ടുടമ ഇറങ്ങിയോടി

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച കള്ളത്തോക്ക് പിടികൂടി. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി, കുട്ടിമാവ് ഉന്നതിയിലെ ചപ്പിലിബാബുവിന്റെ വീട്ടില്‍ നിന്നാണ് പയ്യാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ ശശിയും സംഘവും കള്ളത്തോക്ക് പിടികൂടിയത്. പൊലീസിനെ കണ്ട് ബാബു ഓടി രക്ഷപ്പെട്ടു. നായാട്ടിനുപയോഗിക്കുന്ന കള്ളത്തോക്ക് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വീട്ടില്‍ പരിശോധനക്കെത്തിയത്.പൊലീസ് സംഘത്തില്‍ എസ്‌ഐമാരായ ടോമി, പി.പി പ്രഭാകരന്‍, എ.എസ്.ഐമാരായ കെ.വി പ്രഭാകരന്‍, റീന, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.

നായന്മാര്‍മൂലയിലെ പ്രവാസിയുടെ ദുരൂഹമരണം; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് ഹൈക്കോടതി

കാസര്‍കോട്: നായന്മാര്‍മൂല, പാണലം സ്വദേശിയായ പ്രവാസി യുവാവിന്റെ ദുരൂഹമരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി, ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ട അബ്ദുല്‍ മജീദിന്റെ ഭാര്യ നസീമയും മകന്‍ ഖിളര്‍ഷയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 2023 നവംബര്‍ 1ന് രാവിലെ 11 മണിയോടെയാണ് അബ്ദുല്‍ മജീദിനെ ചന്ദ്രഗിരിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേനാള്‍ സുഹൃത്താണ് അബ്ദുല്‍ മജീദിനെ ചന്ദ്രഗിരിപ്പുഴക്ക് സമീപത്തെ റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് ഭാര്യ പരാതിയില്‍ പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ അബ്ദുല്‍ …

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രിന്‍സിപ്പിലിനെതിരെ പോക്സോ കേസ്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയതായി പരാതി. കൊണസീമ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജനെതിരെ പൊലീസ് കേസെടുത്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. എന്നാല്‍ മൂന്നു മാസമായി പെണ്‍കുട്ടിയുടെ ആര്‍ത്തവം തെറ്റിയത് മാതാവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായത്.സംഭവത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ റായവാരം പൊലീസ് സ്റ്റേഷനില്‍ പോക്സോ പ്രകാരം …

പുത്തിഗെ പഞ്ചായത്ത് വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം: മുസ്ലിം ലീഗ്

പുത്തിഗെ: പുത്തിഗെ പഞ്ചായത്തിലെ കരടു വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമാക്കിയിരിക്കുകയാണ് അധികൃതരെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി പരാതിപ്പെട്ടു. ഇതു സംബന്ധിച്ച് ലീഗ് സെക്രട്ടറി ഇ.കെ മുഹമ്മദ് കുഞ്ഞി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.പല പഞ്ചായത്തു വാര്‍ഡുകളിലെയും വോട്ടര്‍ ലിസ്റ്റില്‍ വാര്‍ഡ് അതിര്‍ത്തി വിട്ടും വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്നു പരാതിയില്‍ പറഞ്ഞു. വോട്ടര്‍മാരെ പുതിയ വാര്‍ഡിലേക്കും പോളിംഗ് ബൂത്തിലേക്കും ക്രമീകരിച്ചപ്പോഴും അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ കൂടി മറ്റു വാര്‍ഡുകളില്‍ ചാടിക്കയറിയിരിക്കുന്നു. പഞ്ചായത്ത് 11-ാം വാര്‍ഡിലെ അനന്തപുരം വാര്‍ഡില്‍പ്പെട്ട വോട്ടര്‍മാര്‍ …

രണ്ടു മക്കളുമായി യുവതി കിണറ്റില്‍ ചാടി; യുവതിയുടെയും ഒരു കുട്ടിയുടെയും നില ഗുരുതരം

പയ്യന്നൂര്‍: പരിയാരം, ശ്രീസ്ഥയില്‍ യുവതി രണ്ടു മക്കളുമായി കിണറ്റില്‍ ചാടി. ധനഞ്ജയ ആണ് മക്കളുമായി കിണറ്റില്‍ ചാടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അയല്‍വാസികളും വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൂന്നു പേരെയും പുറത്തെടുത്തു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ യുവതിയുടെയും ഒരു കുട്ടിയുടെയും നില അതീവ ഗുരുതരമാണ്. സ്വന്തം വീട്ടിലായിരുന്ന യുവതിയും മക്കളും അടുത്തിടെയാണ് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതെന്നു പറയുന്നു.

ഗര്‍ഭിണിയായ ഫസീല എന്തിനു ജീവനൊടുക്കി?; മാതാവിനു അയച്ച സന്ദേശം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍, ഇരിങ്ങാലക്കുട, കാരുമാത്ര സ്വദേശിനിയായ ഫസീല (23)യാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ ടെറസില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലി(29)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫസീലക്ക് ഒരു കുട്ടിയുണ്ട്. രണ്ടാമതും ഗര്‍ഭിണിയാണെന്നും കഴിഞ്ഞ ദിവസം തന്നെ അടിവയറ്റില്‍ ചവിട്ടിയതായും ഭര്‍തൃവീട്ടുകാരില്‍ നിന്നു കടുത്ത പീഡനമാണെന്നും കാണിച്ച് മാതാവിനു വാട്‌സ്ആപ് സന്ദേശം അയച്ച ശേഷമാണ് ഫസീല ജീവനൊടുക്കിയതെന്നു പറയുന്നു.

കാഞ്ഞങ്ങാട്ട് പട്ടാപ്പകല്‍ കവര്‍ച്ച; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തു നിന്നും ഇരുമ്പു ജാക്കികള്‍ കവര്‍ന്ന് ടെമ്പോയില്‍ കടത്തിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, മാവുങ്കാലിലെ മനു (38), ബല്ലയിലെ മനീഷ് (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ എം.വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റു ചെയ്തത്.തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എന്‍.എച്ച്.എം ഓഫീസിന്റെ കീഴില്‍ പുതിയ കോട്ടയില്‍ പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ആവശ്യത്തിനു എത്തിച്ചതായിരുന്നു നിര്‍മ്മാണ …

മൊഗ്രാല്‍ കൊപ്പളത്തെ അബ്ദുല്‍ഖാദര്‍ അന്തരിച്ചു

കുമ്പള: പരമ്പരാഗത മത്സ്യതൊഴിലാളി മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ഖാദര്‍ (82)അന്തരിച്ചു. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, മജീദ്, ഫൗസി, സമീര്‍.മരുമക്കള്‍: ഹാരിസ്, മിസ്രിയ, റസിയ, ഖൈറു, സുലൈക്ക.സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തു, ആചിബി, ഉമ്മാഞ്ഞി.സംസ്‌ക്കാരം ഉച്ചയോടെ മൊഗ്രാല്‍ വലിയ ജുമാ മസ്ജിദില്‍ നടക്കും.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ഭാര്യയും മക്കളും ഉള്ള കാര്യം മറച്ചു വച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ കണ്ണാശുപത്രിയില്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി നിസാറി(30)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.യുവതി തന്റെ സഹോദരനെയും കൊണ്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സ്വകാര്യ കണ്ണാശുപത്രി ജീവനക്കാരനായ നിസാറിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. അതിനു ശേഷം ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം മറച്ചുവച്ച നിസാര്‍ യുവതിക്കു വിവാഹ വാഗ്ദാനം നല്‍കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു …

യുഎഇ ബാരക്കാര്‍ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു

ഷാര്‍ജ: പ്രവാസ ജീവിതം നയിക്കുന്ന കാസര്‍കോട് ഉദുമ ബാര നിവാസികളുടെ ക്ഷേമത്തിനും പുരോഗതിക്കും ലക്ഷ്യമാക്കി പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. ഷാര്‍ജ റൂവി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ വി നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വിനയന്‍ പുതുച്ചേരി പ്രസംഗിച്ചു. ബാര വില്ലേജ് പരിധിയിലെ 30 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ 12 മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളെയും 8 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.ഭാരവാഹികള്‍: വി നാരായണന്‍ നായര്‍(ചെയ.), ജയചന്ദ്രന്‍ പെരിയ(പ്രസി.),വിനയന്‍ പുതുച്ചേരി(ജന.സെക്ര.), കുമാരന്‍ എ വി (ട്രഷ.), മണികണ്ഠന്‍ പുല്ലാക്കോടി(ഓഡി.), …

പതിനാലുകാരി പ്രസവിച്ച സംഭവം; പിതാവിനെ ജയിലില്‍ അടച്ചു, ഡിഎന്‍എ പരിശോധനാഫലം നിര്‍ണ്ണായകം

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 14കാരി പ്രസവിച്ച കേസില്‍ അറസ്റ്റിലായ പിതാവിനെ റിമാന്റ് ചെയ്ത് ജയിലില്‍ അടച്ചു. കര്‍ണ്ണാടക, കുടക് സ്വദേശിയും കാഞ്ഞങ്ങാട് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ 48കാരന്‍ ആണ് ജയിലിലായത്. ഭാര്യക്കു അഞ്ചു മക്കള്‍ക്കുമൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു പ്രതി. ഇതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. എന്നാല്‍ വീട്ടുകാരോ, സ്‌കൂള്‍ അധികൃതരോ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടി താമസസ്ഥലത്ത് പ്രസവിച്ചപ്പോഴാണ് മാതാവ് പോലും വിവരമറിഞ്ഞത്. അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ …

ശബരിമല നിറപുത്തരി ഉത്സവ നിറവില്‍

ശബരിമല: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശബരിമലയില്‍ നിറപുത്തരി ഉത്സവം ആരംഭിച്ചു. രാവിലെ 5.30നും 6.30നുമിടയില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ക്കു തന്ത്രിമാരായ കണ്ഠരരു രാജീവര്, കണ്ഠരര് ബ്രഹ്‌മദത്തന്‍, മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ കൊണ്ടുവന്ന നെല്‍ക്കറ്റകള്‍ തന്ത്രിമാര്‍ ഏറ്റുവാങ്ങി പൂജിച്ചു. ശ്രീകോവിലിനു മുന്നില്‍ ഒരു നെല്‍ക്കറ്റ ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായി കെട്ടിവച്ചു. തുടര്‍ന്ന് നെല്‍ക്കതിരുകള്‍ തീര്‍ത്ഥാടകര്‍ക്കു പ്രസാദമായി സമ്മാനിച്ചു. ചടങ്ങില്‍ ഭക്തജനങ്ങള്‍ക്കു പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോഡ് ഭാരവാഹികളും പങ്കെടുത്തു. …

കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് കൊട്‌ല മുഗറു സ്വദേശി

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന മാരകമയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊട്‌ലമുഗര്‍, പള്ളത്തുപദവ്, ജുമൈല മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീ(24)നെയാണ് മഞ്ചേശ്വരം എസ്.ഐ അജയ് എസ് മേനോനും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ കാളിയൂര്‍, മജിരെയില്‍ എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംശകരമായ സാഹചര്യത്തില്‍ മുഹമ്മദ് ജലാലുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ എത്തിയതെന്നു പൊലീസ് പറഞ്ഞു. പരുങ്ങുന്നത് കണ്ട് കാറിനു അകത്ത് പരിശോധന നടത്തുന്നതിനിടയിലാണ് കാറിന്റെ ഹാന്റ് ബ്രേക്കിനു സമീപത്ത് വച്ച നിലയില്‍ മയക്കുമരുന്നു കണ്ടെത്തിയതെന്നു …

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന ആറംഗ തീര്‍ത്ഥാടക സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. പമ്പയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അട്ടതോടിനും ചാലക്കയത്തിനുമിടയിലുള്ള പ്ലാന്തോട്ടാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. തീപിടിത്തമുണ്ടായയുടനെ യാത്രക്കാര്‍ കാര്‍ നിറുത്തി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി. ശബരിമലയില്‍ ഇന്ന് രാവിലെ ആരംഭിച്ച നിറപുത്തരി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാറിലുണ്ടായിരുന്നവര്‍. ആഘോഷം രാത്രി 10 മണിക്ക് സമാപിക്കും.

‘അമേരിക്കയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ അമേരിക്കക്കാരാണ്’: ട്രംപിന്റെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തിരിച്ചടി

-പി പി ചെറിയാന്‍ ബോസ്റ്റണ്‍, എംഎ: അമേരിക്കയില്‍ ജനിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് ഫെഡറല്‍ ജഡ്ജിയുടെ വിലക്ക്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സോറോക്കിന്‍ ജൂലൈ 25-നാണ് വിധി പുറപ്പെടുവിച്ചത്. ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ടുള്ള രാജ്യവ്യാപകമായി ലഭിക്കുന്ന മൂന്നാമത്തെ കോടതി വിധിയാണിത്.‘നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ മറ്റെല്ലാ കാലത്തെയും പോലെ അമേരിക്കയില്‍ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്,’- ന്യൂജേഴ്സി അറ്റോര്‍ണി ജനറല്‍ മാത്യു പ്ലാറ്റ്കിന്‍ വിധിയോട് പ്രതികരിച്ചു. കീഴ്‌ക്കോടതികള്‍ക്ക് …