ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം; സ്വന്തം വീട്ടില്‍ അഭയം തേടി എത്തിയ യുവതിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു, ജീവനൊടുക്കാന്‍ ഇറങ്ങിത്തിരിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു, പൊലീസെത്തി ‘സഖി’യിലേക്ക് മാറ്റി, കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്: നാലു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിന്റെ മാതാവായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോയിപ്പാടി, പെര്‍വാഡ് കടപ്പുറത്തെ 20കാരിയുടെ പരാതി പ്രകാരമാണ് കേസ്. ഭര്‍ത്താവ് പെര്‍വാഡ്, കടപ്പുറത്തെ ഫിറോസ്, വീട്ടുകാരായ അബ്ദുല്‍ റഹ്‌മാന്‍, നബീസ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. 2024 ഏപ്രില്‍ 21ന് ആണ് യുവതിയും ഒന്നാം പ്രതിയായ ഫിറോസും തമ്മിലുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. 2025 മാര്‍ച്ച് …