ഫോട്ടോഗ്രഫി മത്സരം: അനില്‍ വിജയി

കാസര്‍കോട്: ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ചു ആള്‍കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോ. നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ അനില്‍ ഐ ഫോക്കസ് വിജയിച്ചു. 19നാണ് ദിനാചരണം. ഫോട്ടോഗ്രഫി മത്സരത്തില്‍ അനില്‍ മുമ്പും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

നുള്ളിപ്പാടിയില്‍ യുവാവിനു കുത്തേറ്റ സംഭവം; പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, പ്രതികളെ തെരയുന്നു

കാസര്‍കോട്: കാസര്‍കോട്, നുള്ളിപ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ടൗണ്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്്തു. തിരുവനന്തപുരം, ബാലരാമപുരം, എഴുതാവൂരിലെ എച്ച് എസ് തൗഫീഖി (24)ന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. മദ്യഷോപ്പിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് തൗഫീഖിനു കുത്തേറ്റത്. സുഹൃത്തായ നിയാസ് എന്നയാളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ വയറിനും തലയിലും തോളിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു കേസില്‍ പറയുന്നു.അതേസമയം നെലക്കളയിലെ കെ …

ധാര്‍മ്മികതയിലൂന്നിയുള്ള സാമൂഹിക മുന്നേറ്റത്തിന് സജ്ജരാകണം:എ.പി.പി. കുഞ്ഞഹമ്മദ് ഹാജി

കാഞ്ഞങ്ങാട്: മഹല്ലിലെ മുഴുവന്‍ ജനങ്ങളുടെയും ആത്മീയ-വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മഹല്ലു കമ്മിറ്റികള്‍ സജ്ജരാകണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ വഖഫ് സെല്‍ ചെയര്‍മാന്‍ എ.പി.പി.കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു. മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്തോടൊപ്പം സഞ്ചരിക്കാന്‍ വഖഫ്, മസ്‌ലഹത്ത്, പ്രീ മാരിറ്റല്‍-പാരന്റിങ്ങ് കോഴ്‌സുകള്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം. മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ഖുബ സംഗമം കാലിച്ചാ നടുക്കത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ നടത്തുന്ന മഹല്ലു ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ മഹല്ല് …

വി എസിനെതിരെ അധിക്ഷേപ പോസ്റ്റ്; ഗള്‍ഫില്‍ നിന്നു മടങ്ങുകയായിരുന്ന പള്ളിക്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. പള്ളിക്കര, തൊട്ടിയിലെ ഫൈസലിനെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്.വി എസ് അന്തരിച്ച സമയത്താണ് വി എസ് വര്‍ഗ്ഗീയ വാദിയാണെന്നു പറഞ്ഞു കൊണ്ടുള്ള അധിക്ഷേപ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗള്‍ഫില്‍ …

സിപിഎം അക്രമം വച്ച് പൊറുപ്പിക്കില്ല: അശ്വിനി

കാസര്‍കോട്: സിപിഎം അക്രമത്തെ വെച്ച് പൊറുപ്പിക്കില്ലെന്നു ബിജെപി ജില്ലാ പ്രസി. എംഎല്‍ അശ്വിനി പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടന്ന നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തി വിട്ട വ്യാജ ആരോപണങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തില്‍ സിപിഎം തൃശ്ശൂരില്‍ സുരേഷ്‌ഗോപിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത്. ആയിരത്തില്‍ താഴെ വോട്ടിനു 2 തവണ മഞ്ചേശ്വരം നിയോജക മണ്ഡലം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ബിജെപി. വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ നേരെ അപവാദ പ്രചരണം നടത്താനോ എംഎല്‍എ ഓഫീസ് …

പൊലീസ് സ്റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി ചാടിപ്പോയ പോക്‌സോ കേസ് പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കോഴിക്കോട്: ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. അസം സ്വദേശി പ്രസന്‍ ജിത്തിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 2.45മണിയോടെ ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഫറോക്ക് മാപ്പിള യു പി സ്‌കൂളിനു സമീപത്തു ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്.ബുധനാഴ്ച രാത്രിയിലാണ് പ്രസന്‍ജിത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടത്. മാസങ്ങള്‍ക്കു മുമ്പ് വെല്‍ഡിംഗ് തൊഴിലാളിയായാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്. ഇതിനിടയിലാണ് പെരുമുഖത്ത് താമസിക്കുന്ന അതിഥി തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുമായി …

ഹര്‍ഘര്‍ തിരംഗ: കേന്ദ്രസര്‍വ്വകലാശാലയില്‍ ആവേശകരമായി ആഘോഷിച്ചു

കാസര്‍കോട്: സ്വാന്ത്ര്യദിനത്തിന്റെ ഭാഗമായി ദേശവ്യാപകമായി നടന്ന ഹര്‍ ഘര്‍ തിരംഗ റാലി കേന്ദ്രസര്‍വ്വകലാശാലയില്‍ ആവേശകരമായി ആഘോഷിച്ചു.കേന്ദ്രസര്‍വ്വകലാശാലയില്‍ നടന്ന ഹര്‍ഘര്‍ തിരംഗറാലി ആവേശം പകര്‍ന്നു. ഡോ. ബി ആര്‍ അംബേദ്കര്‍ ഭവന് മുന്നില്‍ നടന്ന പരിപാടിയില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ദേശീയപതാകയേന്തി അണിനിരന്നു. വൈസ് ചാന്‍സിലര്‍ പ്രൊഫ. സിദ്ദു പി അല്‍ഗൂര്‍, സ്റ്റുഡന്‍സ് ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, മറ്റു ഡീനുമാര്‍, വകുപ്പു മേധാവികള്‍, എന്‍ എസ് എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍, ഡോ. എസ് അന്‍ബഴകി, ഡോ. …

വിഭജനഭീതി ദിനാചരണം; കാസര്‍കോട് ഗവ. കോളേജില്‍ എസ് എഫ് ഐ- എ ബി വി പി സംഘര്‍ഷം, കേന്ദ്രസര്‍വ്വകലാശാലയില്‍ ദിനാചരണ പരിപാടി നടന്നത് പുലര്‍ച്ചെ

കാസര്‍കോട്: സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണ പരിപാടികള്‍ പാടില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ പരിപാടി നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 12.15 മണിയോടെയാണ് പരിപാടി നടന്നത്. എ ബി വി പി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പന്തം കൊളുത്തി ക്യാമ്പസിനകത്ത് നടത്തിയ പരിപാടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നു എസ് എഫ് ഐയും കെ എസ് യു …

ബാബു പെരിങ്ങേത്ത് വീണ്ടും കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി; കാഞ്ഞങ്ങാട്ട് സി.കെ സുനില്‍ കുമാറിനെ നിയമിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി സി.കെ സുനില്‍ കുമാറിനെ നിയമിച്ചു. കാസര്‍കോട്ട് ഐ.പി.എസ് ഉദ്യോഗസ്ഥനെ എ.എസ്.പിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സുനില്‍ കുമാറിനെ കാഞ്ഞങ്ങാട്ടേക്ക് മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായ ബാബു പെരിങ്ങേത്തിനെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയായി മാറ്റിനിയമിച്ചു. കണ്ണൂര്‍ വിജിലന്‍സില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് ബാബു പെരിങ്ങേത്തിനെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയായി നിയമിച്ചത്.

ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായര്‍ക്കും ഡിവൈ എസ് പി യു പ്രേമനും രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

കാസര്‍കോട്: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ മെഡലിനു അര്‍ഹരായി. മുന്‍ അഡീഷണല്‍ എസ് പിയും കണ്ണൂര്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എസ് പിയുമായ പി ബാലകൃഷ്ണന്‍ നായര്‍, കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി യു പ്രേമന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.ബേക്കല്‍ പാലക്കുന്ന് സ്വദേശിയായ പി ബാലകൃഷ്ണന്‍ നായര്‍ അടുത്തിടെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായി ചുമതലയേറ്റത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള യു പ്രേമന്‍ കാഞ്ഞങ്ങാട്, ചെമ്മട്ടംവയലിലാണ് …

ചെങ്കല്ല് ലോറി ബൈക്കിലിടിച്ച് വ്യാപാരിക്കും സുഹൃത്തിനും ഗുരുതരം; അപകടം സീതാംഗോളിയില്‍

കാസര്‍കോട്: ചെങ്കല്ല് ലോറി ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ വ്യാപാരിക്കും സുഹൃത്തിനും ഗുരുതര പരിക്ക്. നീര്‍ച്ചാല്‍, മേലെ ബസാറിലെ ഫാന്‍സി ഷോപ്പ് ഉടമ പപ്പു എന്ന പ്രകാശന്‍ (36) സുഹൃത്തും നീര്‍ച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ബദിയഡുക്ക, ചെടേക്കാല്‍ സ്വദേശി രതീഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.വൈകുന്നേരം അഞ്ചുമണിയോടെ സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം.ചെങ്കല്ല് ലോറി ഇടിച്ചതോടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന പ്രകാശനും രതീഷും റോഡില്‍ നിന്നു പുറത്തുവീണതിനാലാണ് വന്‍ അപകടം ഒഴിവായത്.

ബേഡകത്ത് ഡി വൈ എഫ് ഐ നേതാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേഡകത്ത് ഡി വൈ എഫ് ഐ നേതാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, പോളയിലെ വിനീഷ് (34)ആണ് ജീവനൊടുക്കിയത്. ബീംബുങ്കാല്‍ മേഖലാ പ്രസിഡണ്ടാണ്. വ്യാഴാഴ്ച രാവിലെ കിടപ്പുമുറിയിലാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഡി വൈ എഫ് ഐ ബീംബുങ്കാല്‍ മേഖലാ പ്രസിഡണ്ടായ വിനീഷ് കുണ്ടംകുഴി ഫാര്‍മേഴ്‌സ് ബാങ്ക് ജീവനക്കാരന്‍ കൂടിയാണ്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: നിര്‍മ്മല.

മൊയലൻ ആന്റണി തോമസ് ടെക്സസ്സിൽ അന്തരിച്ചു

ഹ്യൂസ്റ്റൻ : ഒല്ലൂർ സ്വദേശി മൊയലൻ ആന്റണി തോമസ് (95 ) ഹൂസ്റ്റനിൽ അന്തരിച്ചു. മൊയലൻ ആന്റണി തോമസ് ബർമയിലും പിന്നീട് ഒറീസയിൽ ഗവൺമെൻറ് സർവീസിലും ജോലി ചെയ്തിരുന്നു. റിട്ടയർമെന്റിന് ശേഷം കേരളത്തിലേക്ക് മടങ്ങി. 2000 ൽ അമേരിക്കയിലെത്തി. ഭാര്യ : സെലിൻ സ്‌കൂൾ പ്രിന്സിപ്പലായിരുന്നു. മക്കൾ : ബിജോയ് (ഭാര്യ നിർമ്മല), സന്തോഷ്, (ഭാര്യ ഷൈനി), ഡോ ആനി (സീമ) മൈക്കൾസ് . സംസ്കാരം 16 ന് സെന്റ് മൈക്കിൾ ദി ആർക്കേഞ്ചൽ പള്ളിയിൽ.

മൂത്രവിസര്‍ജ്ജനത്തിനിടയില്‍ മരക്കൊമ്പ് തലയില്‍ വീണ് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; സംഭവം പെര്‍ള, ബെദിരംപള്ളയില്‍

കാസര്‍കോട്: റോഡരുകില്‍ ലോറി നിര്‍ത്തി മൂത്രവിസര്‍ജ്ജനം നടത്തുകയായിരുന്ന ലോറി ഡ്രൈവര്‍ തലയിലേക്ക് മരക്കൊമ്പ് പൊട്ടി വീണ് മരിച്ചു. കര്‍ണ്ണാടക, ബണ്ട്വാള്‍, പേറാജെ, കുടോലു ഹൗസിലെ പരേതരായ കാന്തപ്പ ഗൗഡ-ഗീതമ്മ ദമ്പതികളുടെ മകന്‍ കെ. ജഗദീശ ഗൗഡ (50)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറേകാല്‍ മണിയോടെ പെര്‍ള-സീതാംഗോളി റോഡിലെ ബെദിരംപളളയിലാണ് അപകടം. മൂടുബിദ്രിയില്‍ നിന്നു കാസര്‍കോട്ടേക്ക് കാലിത്തീറ്റയുമായി വരികയായിരുന്നു ജഗദീശഗൗഡ. ക്ലീനറും കൂടെയുണ്ടായിരുന്നു. ബെദിരംപള്ളയിലെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ലോറി റോഡരുകില്‍ നിര്‍ത്തി മരത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കുകയായിരുന്നു ജഗദീശ. ഇതിനിടയില്‍ …

ഡാളസ്സിൽ വൻ മയക്കുമരുന്നു വേട്ട ,ഒരാൾ പിടിയിൽ

പി പി ചെറിയാൻ ഡാളസ്:ഡാളസിൽവീണ്ടും വൻ മയക്കുമരുന്ന് വേട്ട.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 400 പൗണ്ട് (180 കിലോഗ്രാം) മരിജുവാന ഡാളസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുകാരനായ സെൻകി ലിൻ എന്നയാളെ അറസ്റ്റ് ചെയ്തു.ഒരു സ്റ്റോറേജ് കേന്ദ്രത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. നഗരത്തിൽ നിന്ന് ഇത്രയധികം മയക്കുമരുന്ന് പിടിച്ചെടുത്തത് വലിയ വിജയമാണെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് ഡിവിഷൻ കമാൻഡർ മേജർ യാൻസി നെൽസൺ പറഞ്ഞു.

കുമ്പള ആരിക്കാടി ദേശീയപാതയിലെ താൽക്കാലിക ടോൾഗേറ്റ് തുറക്കും; ആക്ഷൻ കമ്മിറ്റി അടക്കമുള്ളവരുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കാസർകോട് കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റിയുടെ ടോൾ ബൂത്ത് നിർമ്മാണം നടത്താം. ആക്ഷൻ കമ്മിറ്റി അടക്കമുള്ളവരുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എൻ. നഗരേഷ് ആണ് ഹർജി തള്ളിയത്. കേന്ദ്രസർക്കാറിന്റെ അനുമതിയോടു കൂടിയാണ് ടോൾ ഗേറ്റ് നിർമ്മിക്കുന്നതെന്നദേശീയപാത അതോറിറ്റി അധികൃതരുടെ വാദം കോടതി അംഗീകരിച്ചു. ഇനി നിർമ്മാണ പ്രവർത്തനങ്ങൾ തുടരാമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് പോകുമെന്ന് ആക്‌ഷൻ കമ്മിറ്റി അംഗം കൂടിയായ അഷ്‌റഫ്‌ കർളെ പറഞ്ഞു.ആക്‌ഷൻ കൗൺസിലിനുവേണ്ടി കാസർകോട് ബ്ലോക്ക് …

50കാരനായ വാരണാസിയിലെ അവിവാഹിതനായ ക്ഷേത്ര പുരോഹിതന് 50 ആണ്‍മക്കള്‍; മൂത്തയാള്‍ക്ക് പ്രായം 72, ഇളയ ആള്‍ക്ക് 28 വയസ്സ്

വാരണാസി: വോട്ടര്‍പട്ടികയില്‍ അവിവാഹിതനായ ക്ഷേത്ര പൂജാരിയും വാരണാസി രാംജങ്കി ക്ഷേത്ര സ്ഥാപകനുമായ സ്വാമി രാംകമല്‍ ദാസിന് 50 ആണ്‍മക്കള്‍. അതില്‍ മൂത്തമകന് 72 വയസ്സും ഇളയവന് 28വയസ്സും.വോട്ട് മോഷ്ടിക്കല്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനിടയിലാണ് ഇക്കാര്യം പുറത്തായത്. ഇതോടെ കോണ്‍ഗ്രസ് വലിയ വിവാദത്തില്‍പ്പെട്ടിരിക്കുകയാണെന്നു പറയുന്നു. 50കാരനും അവിവാഹിതനുമായ സന്യാസിക്ക് 72 കാരനായ മകനുള്‍പ്പെടെ 50 മക്കളെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മീഷനെതിരെ കോണ്‍ഗ്രസ് വന്‍വിവാദം ഇളക്കിവിട്ടിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ അത് തെറ്റാണെന്നു ഇനിയെങ്കിലും അംഗീകരിക്കുമോ എന്ന് കോണ്‍ഗ്രസ് വെല്ലുവിളിക്കുകയും ചെയ്തു.ഇതു സംബന്ധിച്ചു …

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: ആദൂര്‍, കാസര്‍കോട്, മേല്‍പ്പറമ്പ് സ്റ്റേഷനുകളില്‍ കേസെടുത്തു, പരവനടുക്കത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, അക്രമം വ്യാപിക്കുന്നതില്‍ ആശങ്കയുമായി രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും

കാസര്‍കോട്: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവങ്ങളില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തതിനു പിന്നാലെ പരവനടുക്കത്തും സമാന അക്രമം. പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന ചെമ്മനാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ കോളിയടുക്കത്തെ 15 കാരന്‍ അക്രമത്തിനു ഇരയായി. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയായിരുന്നുവെന്നു വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ പറഞ്ഞു. കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. …