16കാരനായ ബന്ധുവിനു കാര്‍ ഓടിക്കാന്‍ നല്‍കിയ ആള്‍ കെണിഞ്ഞു; കേസില്‍ പ്രതിയായി

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനു കാറോടിക്കാന്‍ നല്‍കിയ ആള്‍ കെണിഞ്ഞു. ബന്ധുവായ 16കാരന്‍ ഓടിച്ച കാറിന്റെ ആര്‍സി ഓണറായ ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് ഷഫീഖിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കുമ്പള ടൗണില്‍ കാര്‍ ഓടിച്ചു രസിക്കുകയായിരുന്ന കൗമാരക്കാരന്റെ ഡ്രൈവിംഗില്‍ പിശകു തോന്നിയ പൊലീസ് അയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നു വ്യക്തമായത്. തുടര്‍ന്നു കാര്‍ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷഫീഖിനെതിരെ നടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.

മംഗ്ളൂരു വിമാന താവളത്തിൽ നിന്നു മടങ്ങിയ കാർ കാഞ്ഞങ്ങാട്ട് റോഡരുകിൽ നിറുത്തിയിരുന്ന കാറിലിടിച്ചു; മുന്നോട്ട് നീങ്ങിയ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി കത്തി, കുതിച്ചെത്തിയ ഫയർഫോഴ്സ് ഒഴിവാക്കിയത് വൻ ദുരന്തം

കാസർകോട്: കാഞ്ഞങ്ങാട് ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് സംഭവം. മംഗ്ളൂരു വിമാന താവളത്തിൽ പോയി മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് ,പുഞ്ചാവിയിലെ സമദ് ഓടിച്ചിരുന്ന പുത്തൻ ക്രെറ്റ കാർ അപകടത്തിൽപ്പെട്ടതോടെയാണ് നാടകീയ സംഭവത്തിന്റെ തുടക്കം. കാർ കാഞ്ഞങ്ങാട് ടിബി റോഡിൽ എത്തിയപ്പോൾ പള്ളിക്കു സമീപത്തു റോഡരുകിൽ നിർത്തിയിരുന്ന എ.ബി.സി ഡ്രൈവിംഗ് സ്കൂളിന്റെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ഡ്രൈവിംഗ് സ്കൂളിന്റെ കാർ തൊട്ടടുത്തെ ട്രാൻസ്ഫോർമറിലേയ്ക്ക് ഇടിച്ചു കയറി. ഇതോടെ …

കാഞ്ഞങ്ങാട്ട് കമ്പവലി പരിശീലകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കാസര്‍കോട്: കമ്പവലി പരിശീലകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട്, കിഴക്കും കരയിലെ കെ.വി.രാജേഷിനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.45ന് ആണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍, ഏഴോം, എച്ചില്‍മൊട്ട, നരീക്കോട്ടെ വിനീത ഹൗസില്‍ വി എച്ച് വിനോദ് കുമാര്‍ (43) ആണ്കുശവന്‍കുന്നില്‍ വച്ച് അക്രമത്തിനു ഇരയായത്. റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കമ്പവലി പരിശീലനത്തിനു എത്തിയതായിരുന്നു വിനോദ് കുമാര്‍.ഈ സമയത്താണ് യാതൊരു പ്രകോപനവും ഇല്ലാതെ …

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കല്ലുവെട്ടുകുഴിയില്‍ തള്ളാനെത്തിയ സംഘം നാട്ടുകാരെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; നാട്ടുകാര്‍ മാലിന്യം നിറച്ച പിക്കപ്പ് പിടിച്ചു, പിക്കപ്പ് പൊലീസ് കസ്റ്റഡിയില്‍, പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍

കാസര്‍കോട്: വലിയ പിക്കപ്പ് വാനില്‍ നിറയെ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുത്തിഗെ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ പേരാല്‍ കണ്ണൂര്‍ സിദ്ധിവയലിലെ കല്ലുവെട്ടുകുഴിയില്‍ തള്ളുന്നതു നാട്ടുകാര്‍ പതിയിരുന്നു പിടിച്ചതോടെ പിക്കപ്പിലുണ്ടായിരുന്ന രണ്ടു പേര്‍ വാഹനമുപേക്ഷിച്ചു രക്ഷപ്പെട്ടു. ഇന്ന് (ഞായര്‍) അതിരാവിലെയായിരുന്നു ഇത്. നാട്ടുകാര്‍ വിവരം കുമ്പള പൊലീസിനെ അറിയിക്കുകയും എസ്‌ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിക്കപ്പും അതിലുണ്ടായിരുന്ന പ്ലാസ്റ്റിക് വേസ്റ്റുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോറി ഉടമയെ വിളിപ്പിക്കാനും ലോറി ജീവനക്കാരുടെ വിവരം ശേഖരിച്ച് അവരെ പിടികൂടാനുമുള്ള ശ്രമത്തിലാണ് …

കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് അഞ്ചു മാസം മുമ്പ് വിവാഹിതയായ പെരുമ്പള സ്വദേശിനിക്ക് പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസ്

കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. പെരുമ്പള, ബേനൂര്‍, വലിയടുക്കത്തെ ബി.എം. ഫാത്തിമ (21) യാണ് പീധനത്തിനു ഇരയായത്. സംഭവത്തില്‍ ഭര്‍ത്താവ് കാഞ്ഞങ്ങാട് കടപ്പുറം, ബദ്രിയ നഗറിലെ ഉനൈസ്, വീട്ടുകാരായ കുഞ്ഞാമി, സഫ്രിയ, റുക്‌സീന, റിമ, ജുനൈദ്, നൗഷാദ്, നിസാര്‍, റിയാസ് എന്നിവര്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു.2025 ഏപ്രില്‍ 16ന് ആണ് ഫാത്തിമയും ഉനൈസും തമ്മിലുള്ള വിവാഹം മതാചാരപ്രകാരം നടന്നത്. അതിനു ശേഷം കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു ഫാത്തിമ …

ചെമ്മനാട് പഞ്ചായത്തിന് ‘പച്ചതുരുത്ത്’ പുരസ്‌കാരം: ഒന്നാം സ്ഥാനം

കാസര്‍കോട് : നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ ജില്ലാ തലത്തില്‍ മികച്ച പച്ചതുരുത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ ചെമ്മനാട് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി.പഞ്ചായത്തു 12-ാം വാര്‍ഡിലെ കുന്നുപാറയിലെ മുളന്തുരുത്താണ് ഒന്നാം സ്ഥാനം നേടിയത്. സെപ്റ്റംബര്‍ 16-ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.ചെമ്മനാട് പഞ്ചായത്തിന്റെ പരിധിയില്‍ നിരവധി കാവുകളും പച്ചതുരുത്തുകളും സംരക്ഷിച്ച് വരുന്നുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ആറു വര്‍ഷം മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി …

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര: ഉച്ച മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം; റോഡരുകില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ കുടുങ്ങും

കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. പുതിയകോട്ട മുതല്‍ ഇഖ്ബാല്‍ ജംഗ്ഷന്‍ വരെ സംസ്ഥാന പാതയുടെ പടിഞ്ഞാറു ഭാഗം ടു വേ ആയി വാഹനങ്ങള്‍ പോകണം. കാസര്‍കോട് നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കളനാട് നിന്നു മാങ്ങാട് വഴി ചട്ടഞ്ചാലില്‍ എത്തി ദേശീയ പാത വഴി പോകണം. നീലേശ്വരത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ …

രാംദാസ് നഗര്‍, പായിച്ചാലില്‍ യുവതിയെ കാണാതായി; മജല്‍ സ്വദേശിക്കൊപ്പം പോയതായി സംശയം

കാസര്‍കോട്: രാംദാസ് നഗര്‍, പായിച്ചാലിലെ സുശീലയുടെ മകള്‍ ശരണ്യ (18) യെ കാണാതായതായി പരാതി. മാതാവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് ശരണ്യയെ വീട്ടില്‍ നിന്നു കാണാതായതെന്നും മജല്‍ സ്വദേശിയായ അമൃതിനൊപ്പം പോയതായി സംശയിക്കുന്നതായും മാതാവ് നല്‍കിയ പരാതിപ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

യുവാക്കളെ ഹണി ട്രാപ്പില്‍ വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു; തലകീഴായി കെട്ടിത്തൂക്കി ജനനേന്ദ്രിയത്തില്‍ 15 വീതം സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചു, യുവ ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും തലകീഴായി കെട്ടിത്തൂക്കിയ ശേഷം കുരുമുളക് സ്‌പ്രേ അടിച്ച് ജനനേന്ദ്രിയത്തില്‍സ്റ്റാപ്ലര്‍ പിന്നടിച്ചു. പത്തനംതിട്ട ജില്ലയിലെ ചരല്‍കുന്നില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവദമ്പതികളും ചരല്‍കുന്ന് സ്വദേശികളുമായ ജയേഷ്, ഭാര്യ രശ്മി എന്നിവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങിനെ – ‘റാന്നി, ആലപ്പുഴ സ്വദേശികളായ രണ്ടു യുവാക്കളാണ് ക്രൂരകൃത്യത്തിന് ഇരകളായത്. യുവാക്കളെ രശ്മിയാണ് ഫോണില്‍ വിളിച്ച് ഹണി ട്രാപ്പില്‍ വീഴ്ത്തിയത്. …

കളനാട് കൊമ്പംപാറയിലെ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ, കളനാട്, കൊമ്പംപാറയിലെ അബ്ദുല്‍ ഖാദര്‍ (68) അന്തരിച്ചു.ചേറ്റുകുണ്ടിലെ ബോംബെ മുഹമ്മദിന്റെയും ദൈനബിയുടെയും മകനും മുന്‍ പ്രവാസിയുമാണ്. ഭാര്യ: ഖദീജ. മക്കള്‍: വസീം, വാസിഫ്, വാസില. മരുമക്കള്‍: നൂര്‍ജഹാന്‍, ഷാന, നിയാസ്. സഹോദരങ്ങള്‍: ഹമീദ്, യൂസഫ്, അബ്ബാസ്, ഫാത്തിമ, റഹിയാന, പരേതയായ കുഞ്ഞാസിയ.

തണ്ണോട്ടെ പ്രമുഖ കര്‍ഷകന്‍ അരീക്കര നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: രാവണീശ്വരം, തണ്ണോട്ട്, ചീറുംകോട്ടെ പ്രമുഖ കര്‍ഷകന്‍ അരീക്കര നാരായണന്‍ (76) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.ഭാര്യ: കെ.വി ലളിത. മക്കള്‍: സനീഷ്, സജികുമാര്‍, ഗോപകുമാര്‍ (മൂവരും ഗള്‍ഫ്), സുമേഷ്. മരുമക്കള്‍: സൗമ്യ, സൂര്യ, ആതിര, ഹര്‍ഷിദ. സഹോദരങ്ങള്‍: ഗോപാലന്‍, മാധവി (ഇരുവരും തണ്ണോട്ട്), പരേതരായ കൃഷ്ണന്‍, വിജയന്‍, കമ്മാടത്തു.

എസ്.എം.എഫ്. ദക്ഷിണ കന്നഡ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

ചെമ്മാട്: ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ദക്ഷിണ കന്നഡ ജില്ലാ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അഹ്‌മദ് മുസ്ലിയാര്‍ (ഖാസി മംഗലാപുരം) മുഖ്യ രക്ഷാധികാരി, ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ കാസിമി ബംബ്രാണ, ഉസ്മാന്‍ ഫൈസി (രക്ഷാധി)., സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ചെയര്‍.), ജന: കണ്‍. ഹനീഫ് ഹുദവി (ജന.കണ്‍), അഹ്‌മദ് ഹാജി (ട്രഷ.), എസ്.ബി മുഹമ്മദ് ദാരിമി, ഹുസൈന്‍ ദാരിമി, അബ്ദുല്‍ ഹമീദ് ദാരിമി,ഹനീഫ് ഹാജി …

കുട്ടമത്ത് പൊന്മാലത്തെ റിട്ട.അധ്യാപകന്‍ തെങ്ങുന്തറ ഗംഗാധര പൊതുവാള്‍ അന്തരിച്ചു

ചെറുവത്തൂര്‍: കുട്ടമത്ത് പൊന്മാലത്തെ റിട്ട.അധ്യാപകന്‍ തെങ്ങുന്തറ ഗംഗാധര പൊതുവാള്‍ (86) അന്തരിച്ചു. ഭാര്യ: കൊടക്കല്‍ സത്യഭാമ. മക്കള്‍: കെ.സുഗുണ, കെ.സജിനി(അധ്യാപിക എം.കെ.എസ്.എച്ച്.എസ് കുട്ടമത്ത്), സനില്‍കുമാര്‍ (ഗള്‍ഫ്), സജിത്ത് കുമാര്‍(വരക്കാട് ഹയര്‍ സെക്കന്റ്‌റി സ്‌കൂള്‍). മരുമക്കള്‍: പി.കെ. രവീന്ദ്രന്‍(റിട്ട.സബ്ഇന്‍സ്‌പെക്ടര്‍), സതീഷ്‌കുമാര്‍(പ്രവാസി), മഞ്ജുഷ(അന്നൂര്‍), ജിഷ(പടന്നപ്പുറം). സഹോദരങ്ങള്‍: വിജയന്‍(റിട്ട.കനറാ ബാങ്ക്), വാസന്തി (റിട്ട.അധ്യാപിക), തമ്പായി, ചന്ദ്രിക, പരേതരായ സരോജിനി, കൗസല്യ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണി.

കുട്ടികളെ കമ്പവലി പഠിപ്പിച്ചു ആളാകുന്നുവെന്ന തെറ്റിദ്ധാരണ; കമ്പവലി പരിശീലകനെ കുത്തിക്കൊല്ലാന്‍ ശ്രമം; സംഭവം കാഞ്ഞങ്ങാട്, കുശവന്‍ കുന്നില്‍

കാസര്‍കോട്: കമ്പവലി പരിശീലകനെ കഴുത്തിനു കുത്തികൊല്ലാന്‍ ശ്രമമെന്ന് പരാതി. കണ്ണൂര്‍, ഏഴോം, എച്ചില്‍മൊട്ട, നരീക്കോട്ടെ വിനീത ഹൗസില്‍ വി എച്ച് വിനോദ് കുമാര്‍ (43) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ അജാനൂര്‍ കിഴക്കുംകരയിലെ രാജേഷിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.വ്യാഴാഴ്ച രാത്രി 9.45 മണിയോടെ കുശവന്‍കുന്നിലാണ് സംഭവം. റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കമ്പവലി പരിശീലനത്തിനു എത്തിയതായിരുന്നു വിനോദ് കുമാര്‍.ഈ സമയത്താണ് യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം നടത്തിയതെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. …

വിവാഹ വാഗ്ദാനം നല്‍കി 21കാരിയെ പീഡിപ്പിച്ചു; ഒടുവില്‍ ഒഴിഞ്ഞു മാറിയ യുവാവിനെതിരെ ബലാത്സംഗ കേസ്, ചായ്യോം സ്വദേശി ബേക്കലില്‍ പിടിയില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയ ബന്ധം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കിയ ശേഷം 21കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ ബേക്കല്‍ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. നീലേശ്വരം, ചായ്യോത്ത് സ്വദേശിയായ സിനീഷി(27)നെതിരെയാണ് കേസെടുത്തത്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലായതായാണ് വിവരം. പനയാല്‍ ഗ്രാമത്തില്‍ താമസക്കാരിയാണ് പരാതിക്കാരി. പരിചയത്തിലായതിനു ശേഷം സിനീഷ് യുവതിയുടെ വീട്ടില്‍ എത്തിയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു.

കൗമാരക്കാരെ അണിനിരത്തി ടോള്‍ ബൂത്ത് പ്രതിഷേധമെന്നു പരാതി: നിയമലംഘനത്തിനെതിരെ നടപടിവേണമെന്നു നിവേദനം

കുമ്പള: പതിനെട്ടു വയസ്സുതികയാത്ത കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് അക്രമാസക്തമായ തരത്തില്‍ നിയമവ്യവസ്ഥകളെ ധിക്കരിച്ചുവെന്നു കുമ്പളയിലെ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വിക്രംപൈ പൊലീസ് ഡയറക്ടര്‍ ജനറല്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരോടു പരാതിപ്പെട്ടു.ദേശീയപാതയിലെ കുമ്പളയില്‍ സ്ഥാപിക്കുന്ന ടോള്‍ ബൂത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ടോള്‍ ബൂത്ത് മാര്‍ച്ചില്‍ കുട്ടികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് കൂടുതലും പങ്കെടുപ്പിച്ചതെന്ന് പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സഹിതം നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ ആവേശം കയറി പ്രതിഷേധത്തില്‍ …

മുട്ടത്തെ മാതൃകാ സ്‌കൂളില്‍ ഹിപ്‌നോട്ടിസം പഠനം: ക്ലാസില്‍ക്കയറി അക്രമം; തലക്കും മുഖത്തും പരിക്കേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കുമ്പള: വടക്കന്‍ കേരളത്തിലെ പ്രശസ്ത വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ വക ഹിപ്‌നോട്ടിസം പഠിപ്പിക്കലില്‍ മര്‍മ്മസ്ഥാനത്തു ഇടിയും മറുഇടിയും!മുട്ടത്തെ സ്‌കൂളില്‍ ഇന്നലെ എട്ടാംക്ലാസില്‍ അതിക്രമിച്ചു കടന്ന അടുത്ത ക്ലാസിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ മംഗല്‍പ്പാടി നയബസാര്‍ സ്വദേശിയുടെ മകനും അതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുമായ 14കാരന്റെ കഴുത്തിന് പിന്നില്‍ ആഞ്ഞടിച്ചു. ഇടിയേറ്റ് തലയിടിച്ചു നിലത്തു വീണ വിദ്യാര്‍ത്ഥിയുടെ തലക്കു സാരമായി പരിക്കേറ്റു. ബോധം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ മുഖത്ത് വീണ്ടുമിടിച്ചതോടെ കുട്ടി ഞെട്ടിത്തരിച്ചു എണീക്കുകയും ഇടി വീരന്മാരായ അടുത്ത ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അതുകണ്ട് …

മുന്‍ കേരള ബാങ്ക് ജീവനക്കാരന്‍ ബംബ്രാണയിലെ ബി. ബാലകൃഷ്ണ ഷെട്ടി അന്തരിച്ചു

കാസര്‍കോട്: മുന്‍ കേരള ബാങ്ക് ജീവനക്കാരന്‍ കുമ്പള, ബംബ്രാണയിലെ ബി ബാലകൃഷ്ണ ഷെട്ടി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഭാര്യ: ശശികല. മക്കള്‍: ചൈത്ര, ശ്രുതി, ധന്യശ്രീ. മരുമകന്‍: നവീന്‍ ചന്ദ്ര ആള്‍വ. സഹോദരങ്ങള്‍: ഗംഗാധര ഷെട്ടി, വസന്ത ഷെട്ടി, ശിവരാമ ഷെട്ടി, സദാനന്ദ ഷെട്ടി, പ്രഭാകര ഷെട്ടി.