ഉദുമ അംബിക വായനശാല ആന്റ് ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു

ഉദുമ: ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല ആന്റ് ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. കെ.വി അപ്പു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട്സി.കെ വേണു അധ്യക്ഷത വഹിച്ചു. ശിവപ്രസാദ് സി, ബീന ഇ, മനോജ് എം, പ്രസാദ് കുമാര്‍ ബി, എന്‍. ഗംഗാധരന്‍, കെ. രവീന്ദ്രന്‍, സൗരവ് ആര്‍, അശ്വിന്‍,എന്‍ നാരായണന്‍, സുജാത പ്രസംഗിച്ചു.

മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി

മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി.ആദൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.അഡീ. ക്യാബിനറ്റ് സെക്രട്ടറി കെ.ജെ വിനോ, മുന്‍ പ്രസിഡണ്ട് കെ ശേഖരന്‍ നായര്‍, ക്ലബ്ബ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍ വിനോദ് മേലത്ത്, വൈസ് പ്രസി. ടി എന്‍ മോഹനന്‍, മോഹനന്‍ കരിച്ചേരി പ്രസംഗിച്ചു. കെ.എ ചന്ദ്രന്‍, പ്രജിത വിനോദ്, എം.വി അനില്‍ കുമാര്‍, മണികണ്ഠന്‍, സിന്ധു, ശാരദ ശ്രീധരന്‍, …

കാസര്‍കോട്ടു ദേശീയപാത നിര്‍മ്മാണത്തിനിടെ രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവം: ഉന്നതതല അന്വേഷണം വേണം: ശ്രീകാന്ത്

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ കാസര്‍കോട്ട് രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നുബിജെപി മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ കരാറുകാരായ ഊരാളങ്കല്‍ സൊസൈറ്റി വീഴ്ച വരുത്തിയോ എന്നു അന്വേഷിക്കണം. ദേശീയപാത അതോറിറ്റി അനാസ്ഥ കാട്ടിയോ എന്നും പരിശോധിക്കണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കമ്പനിക്കെതിരെയും ദേശീയപാതജീവനക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നു ശ്രീകാന്ത് ആവശ്യമുന്നയിച്ചു.സിപിഎം നിയന്ത്രണത്തിലുള്ള നിര്‍മ്മാണ കമ്പനിയുടെ വീഴ്ച മറച്ചുവെക്കാന്‍ അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടോ എന്ന് ശ്രീകാന്ത് സംശയം പ്രകടിപ്പിച്ചു. ജീവന്‍ …

അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ദാമോദരന്റെ മാതാവ് മുത്താണി അമ്മ അന്തരിച്ചു

കാസര്‍കോട്: രാവണീശ്വരം, പൊടിപ്പള്ളത്തെ പരേതനായ അപ്പകുഞ്ഞിയുടെ ഭാര്യ മുത്താണി അമ്മ (96) അന്തരിച്ചു. മക്കള്‍: നാരായണി (മൂലക്കണ്ടം), കൃഷ്ണന്‍ (പൊടിപ്പളളം), പി. ദാമോദരന്‍ (മുന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ബാലന്‍, യശോദ, ഗംഗാധരന്‍, ജാനകി. മരുമക്കള്‍: കുട്ട്യന്‍(മൂലക്കണ്ടം), പരേതനായ കൃഷ്ണന്‍, തമ്പാന്‍(കണ്ണോത്ത്), ശാരദ,ശ്യാമള, ഗീത, മിനി. സഹോദരങ്ങള്‍: കെ.വി അപ്പകുഞ്ഞി, സാവിത്രി, മാധവി, നാരായണി, പരേതനായ കെ.വി രാഘവന്‍, കുമാരന്‍.

ഡിഫന്‍സ് ബാങ്കോട് മെഗാ ക്വിസ്: മത്സര പേപ്പര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: ഡിഫന്‍സ് ബാങ്കോട് പ്രവാസി കൂട്ടായ്മയായ ഡി ബി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ അല്‍-മദ്രസത്തുല്‍ ദീനിയ്യ വിദ്യാര്‍ഥികള്‍ക്ക് നടത്തുന്ന മെഗാ ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പര്‍ ഡിഫന്‍സ് ബാങ്കോട് പ്രസിഡന്റ് ഇഖ്ബാല്‍ മദ്രസ സദര്‍ മുഹല്ലിം സെയ്ദിന് നല്‍കി പ്രകാശനം ചെയ്തു. മദ്രസ മാനേജര്‍ ലത്തിഫ് സിംകോ അധ്യക്ഷത വഹിച്ചു. പള്ളി ഇമാംഉവൈസ് മന്നാനി, പള്ളി വൈസ് പ്രസിഡന്റ് ഹംസ നജാത്ത്, ഉസ്താദുമാരായ ഖലീല്‍ ദാരിമി, അസ്ലം മൗലവി, ലത്തീഫ് മൗലവി ഡി. ബി. പ്രതിനിധികളായ ഫായിസ്, താജു സൗദി, …

ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന

കാസർകോട്: ജർമ്മൻ വിസ വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ സൂത്രധാരൻ അറസ്റ്റിൽ . തൃശൂർ, അഷ്ടമിച്ചിറ ,വടക്കുംഭാഗത്തെ പി.ബി. ഗൗതം കൃഷ്ണ ( 30)യെ ആണ് ഹൊസ്ദുർഗ്ഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ.എം.വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റു ചെയ്തത്. പുതുക്കൈ, കാർത്തിക, ഗുരുവനം കുരിക്കൾ വീട്ടിലെ കെ.വി. നിതിൻ ജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ് . പരാതിക്കാരനും രണ്ടു സുഹൃത്തുക്കൾക്കും ജോലിയുള്ള ജർമ്മൻ വിസ വാഗ്ദാനം നൽകി …

ക്ലാസ് മുറിയിലെ കളരിപ്പയറ്റ്; കളരിഗുരുവിനും ശിഷ്യഗണങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കും പൊലീസ് താക്കീത്

കുമ്പള: ക്ലാസിലിരുന്ന വിദ്യാര്‍ത്ഥിയെ ഹിപ്‌നോട്ടിസം പഠിപ്പിച്ച കളരി ഗുരുക്കന്മാരുടെയും അവരുടെ ആശാനായ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയും അവരുടെ രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും കുമ്പള പൊലീസ് താക്കീതു ചെയ്തു വിട്ടയച്ചു. സ്‌കൂളധികൃതരും അധ്യാപകരും ഇത്തരത്തിലുള്ള നികൃഷ്ട പരിപാടികള്‍ക്കു സ്‌കൂളിനെ കളരിയാക്കരുതെന്നും അക്കാര്യത്തില്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. മാത്രമല്ല, ഇത്തരം ഏര്‍പ്പാടുകള്‍ക്കെതിരെ ബോധവല്‍ക്കരണം തുടരണമെന്നും ധിക്കാരികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുന്നറിയിച്ചു.രാവിലെ സ്‌കൂളിലേക്കു പുറപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പിന്നെ എന്തൊക്കെ ചെയ്യുന്നുവെന്നു തങ്ങള്‍ അറിയുന്നില്ലെന്നു രക്ഷിതാക്കള്‍ നിസ്സഹായത …

16കാരനായ ബന്ധുവിനു കാര്‍ ഓടിക്കാന്‍ നല്‍കിയ ആള്‍ കെണിഞ്ഞു; കേസില്‍ പ്രതിയായി

കുമ്പള: പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനു കാറോടിക്കാന്‍ നല്‍കിയ ആള്‍ കെണിഞ്ഞു. ബന്ധുവായ 16കാരന്‍ ഓടിച്ച കാറിന്റെ ആര്‍സി ഓണറായ ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് ഷഫീഖിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കുമ്പള ടൗണില്‍ കാര്‍ ഓടിച്ചു രസിക്കുകയായിരുന്ന കൗമാരക്കാരന്റെ ഡ്രൈവിംഗില്‍ പിശകു തോന്നിയ പൊലീസ് അയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നു വ്യക്തമായത്. തുടര്‍ന്നു കാര്‍ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷഫീഖിനെതിരെ നടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.

മംഗ്ളൂരു വിമാന താവളത്തിൽ നിന്നു മടങ്ങിയ കാർ കാഞ്ഞങ്ങാട്ട് റോഡരുകിൽ നിറുത്തിയിരുന്ന കാറിലിടിച്ചു; മുന്നോട്ട് നീങ്ങിയ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി കത്തി, കുതിച്ചെത്തിയ ഫയർഫോഴ്സ് ഒഴിവാക്കിയത് വൻ ദുരന്തം

കാസർകോട്: കാഞ്ഞങ്ങാട് ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാവിലെയാണ് സംഭവം. മംഗ്ളൂരു വിമാന താവളത്തിൽ പോയി മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് ,പുഞ്ചാവിയിലെ സമദ് ഓടിച്ചിരുന്ന പുത്തൻ ക്രെറ്റ കാർ അപകടത്തിൽപ്പെട്ടതോടെയാണ് നാടകീയ സംഭവത്തിന്റെ തുടക്കം. കാർ കാഞ്ഞങ്ങാട് ടിബി റോഡിൽ എത്തിയപ്പോൾ പള്ളിക്കു സമീപത്തു റോഡരുകിൽ നിർത്തിയിരുന്ന എ.ബി.സി ഡ്രൈവിംഗ് സ്കൂളിന്റെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ഡ്രൈവിംഗ് സ്കൂളിന്റെ കാർ തൊട്ടടുത്തെ ട്രാൻസ്ഫോർമറിലേയ്ക്ക് ഇടിച്ചു കയറി. ഇതോടെ …

കാഞ്ഞങ്ങാട്ട് കമ്പവലി പരിശീലകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കാസര്‍കോട്: കമ്പവലി പരിശീലകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട്, കിഴക്കും കരയിലെ കെ.വി.രാജേഷിനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.45ന് ആണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍, ഏഴോം, എച്ചില്‍മൊട്ട, നരീക്കോട്ടെ വിനീത ഹൗസില്‍ വി എച്ച് വിനോദ് കുമാര്‍ (43) ആണ്കുശവന്‍കുന്നില്‍ വച്ച് അക്രമത്തിനു ഇരയായത്. റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കമ്പവലി പരിശീലനത്തിനു എത്തിയതായിരുന്നു വിനോദ് കുമാര്‍.ഈ സമയത്താണ് യാതൊരു പ്രകോപനവും ഇല്ലാതെ …

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കല്ലുവെട്ടുകുഴിയില്‍ തള്ളാനെത്തിയ സംഘം നാട്ടുകാരെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; നാട്ടുകാര്‍ മാലിന്യം നിറച്ച പിക്കപ്പ് പിടിച്ചു, പിക്കപ്പ് പൊലീസ് കസ്റ്റഡിയില്‍, പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍

കാസര്‍കോട്: വലിയ പിക്കപ്പ് വാനില്‍ നിറയെ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുത്തിഗെ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ പേരാല്‍ കണ്ണൂര്‍ സിദ്ധിവയലിലെ കല്ലുവെട്ടുകുഴിയില്‍ തള്ളുന്നതു നാട്ടുകാര്‍ പതിയിരുന്നു പിടിച്ചതോടെ പിക്കപ്പിലുണ്ടായിരുന്ന രണ്ടു പേര്‍ വാഹനമുപേക്ഷിച്ചു രക്ഷപ്പെട്ടു. ഇന്ന് (ഞായര്‍) അതിരാവിലെയായിരുന്നു ഇത്. നാട്ടുകാര്‍ വിവരം കുമ്പള പൊലീസിനെ അറിയിക്കുകയും എസ്‌ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പിക്കപ്പും അതിലുണ്ടായിരുന്ന പ്ലാസ്റ്റിക് വേസ്റ്റുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലോറി ഉടമയെ വിളിപ്പിക്കാനും ലോറി ജീവനക്കാരുടെ വിവരം ശേഖരിച്ച് അവരെ പിടികൂടാനുമുള്ള ശ്രമത്തിലാണ് …

കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് അഞ്ചു മാസം മുമ്പ് വിവാഹിതയായ പെരുമ്പള സ്വദേശിനിക്ക് പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസ്

കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി. പെരുമ്പള, ബേനൂര്‍, വലിയടുക്കത്തെ ബി.എം. ഫാത്തിമ (21) യാണ് പീധനത്തിനു ഇരയായത്. സംഭവത്തില്‍ ഭര്‍ത്താവ് കാഞ്ഞങ്ങാട് കടപ്പുറം, ബദ്രിയ നഗറിലെ ഉനൈസ്, വീട്ടുകാരായ കുഞ്ഞാമി, സഫ്രിയ, റുക്‌സീന, റിമ, ജുനൈദ്, നൗഷാദ്, നിസാര്‍, റിയാസ് എന്നിവര്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു.2025 ഏപ്രില്‍ 16ന് ആണ് ഫാത്തിമയും ഉനൈസും തമ്മിലുള്ള വിവാഹം മതാചാരപ്രകാരം നടന്നത്. അതിനു ശേഷം കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു ഫാത്തിമ …

ചെമ്മനാട് പഞ്ചായത്തിന് ‘പച്ചതുരുത്ത്’ പുരസ്‌കാരം: ഒന്നാം സ്ഥാനം

കാസര്‍കോട് : നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ ജില്ലാ തലത്തില്‍ മികച്ച പച്ചതുരുത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ ചെമ്മനാട് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി.പഞ്ചായത്തു 12-ാം വാര്‍ഡിലെ കുന്നുപാറയിലെ മുളന്തുരുത്താണ് ഒന്നാം സ്ഥാനം നേടിയത്. സെപ്റ്റംബര്‍ 16-ന് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും.ചെമ്മനാട് പഞ്ചായത്തിന്റെ പരിധിയില്‍ നിരവധി കാവുകളും പച്ചതുരുത്തുകളും സംരക്ഷിച്ച് വരുന്നുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ആറു വര്‍ഷം മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി …

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര: ഉച്ച മുതല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം; റോഡരുകില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ കുടുങ്ങും

കാസര്‍കോട്: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. പുതിയകോട്ട മുതല്‍ ഇഖ്ബാല്‍ ജംഗ്ഷന്‍ വരെ സംസ്ഥാന പാതയുടെ പടിഞ്ഞാറു ഭാഗം ടു വേ ആയി വാഹനങ്ങള്‍ പോകണം. കാസര്‍കോട് നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കളനാട് നിന്നു മാങ്ങാട് വഴി ചട്ടഞ്ചാലില്‍ എത്തി ദേശീയ പാത വഴി പോകണം. നീലേശ്വരത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ …

രാംദാസ് നഗര്‍, പായിച്ചാലില്‍ യുവതിയെ കാണാതായി; മജല്‍ സ്വദേശിക്കൊപ്പം പോയതായി സംശയം

കാസര്‍കോട്: രാംദാസ് നഗര്‍, പായിച്ചാലിലെ സുശീലയുടെ മകള്‍ ശരണ്യ (18) യെ കാണാതായതായി പരാതി. മാതാവ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് ശരണ്യയെ വീട്ടില്‍ നിന്നു കാണാതായതെന്നും മജല്‍ സ്വദേശിയായ അമൃതിനൊപ്പം പോയതായി സംശയിക്കുന്നതായും മാതാവ് നല്‍കിയ പരാതിപ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

യുവാക്കളെ ഹണി ട്രാപ്പില്‍ വീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു; തലകീഴായി കെട്ടിത്തൂക്കി ജനനേന്ദ്രിയത്തില്‍ 15 വീതം സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചു, യുവ ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും തലകീഴായി കെട്ടിത്തൂക്കിയ ശേഷം കുരുമുളക് സ്‌പ്രേ അടിച്ച് ജനനേന്ദ്രിയത്തില്‍സ്റ്റാപ്ലര്‍ പിന്നടിച്ചു. പത്തനംതിട്ട ജില്ലയിലെ ചരല്‍കുന്നില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവദമ്പതികളും ചരല്‍കുന്ന് സ്വദേശികളുമായ ജയേഷ്, ഭാര്യ രശ്മി എന്നിവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങിനെ – ‘റാന്നി, ആലപ്പുഴ സ്വദേശികളായ രണ്ടു യുവാക്കളാണ് ക്രൂരകൃത്യത്തിന് ഇരകളായത്. യുവാക്കളെ രശ്മിയാണ് ഫോണില്‍ വിളിച്ച് ഹണി ട്രാപ്പില്‍ വീഴ്ത്തിയത്. …

കളനാട് കൊമ്പംപാറയിലെ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ, കളനാട്, കൊമ്പംപാറയിലെ അബ്ദുല്‍ ഖാദര്‍ (68) അന്തരിച്ചു.ചേറ്റുകുണ്ടിലെ ബോംബെ മുഹമ്മദിന്റെയും ദൈനബിയുടെയും മകനും മുന്‍ പ്രവാസിയുമാണ്. ഭാര്യ: ഖദീജ. മക്കള്‍: വസീം, വാസിഫ്, വാസില. മരുമക്കള്‍: നൂര്‍ജഹാന്‍, ഷാന, നിയാസ്. സഹോദരങ്ങള്‍: ഹമീദ്, യൂസഫ്, അബ്ബാസ്, ഫാത്തിമ, റഹിയാന, പരേതയായ കുഞ്ഞാസിയ.

തണ്ണോട്ടെ പ്രമുഖ കര്‍ഷകന്‍ അരീക്കര നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: രാവണീശ്വരം, തണ്ണോട്ട്, ചീറുംകോട്ടെ പ്രമുഖ കര്‍ഷകന്‍ അരീക്കര നാരായണന്‍ (76) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.ഭാര്യ: കെ.വി ലളിത. മക്കള്‍: സനീഷ്, സജികുമാര്‍, ഗോപകുമാര്‍ (മൂവരും ഗള്‍ഫ്), സുമേഷ്. മരുമക്കള്‍: സൗമ്യ, സൂര്യ, ആതിര, ഹര്‍ഷിദ. സഹോദരങ്ങള്‍: ഗോപാലന്‍, മാധവി (ഇരുവരും തണ്ണോട്ട്), പരേതരായ കൃഷ്ണന്‍, വിജയന്‍, കമ്മാടത്തു.