കര്‍ണ്ണാടകയുടെ മകള്‍, കാസര്‍കോടിന്റെ മരുമകള്‍; എം എല്‍ അശ്വിനി കാസര്‍കോട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി
കാസര്‍കോട്: കര്‍ണ്ണാടകയുടെ മകളായി ജനിച്ച് വളര്‍ന്ന്, കാസര്‍കോടിന്റെ മരുമകളായി മാറിയ ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ എശ്വിനി കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നേടിയാണ് അശ്വിനി ബി ജെ പി രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായത്. 2,19,558 വോട്ടുകളാണ് അശ്വിനി പ്രസ്തുത തെരഞ്ഞെടുപ്പില്‍ നേടിയത്. മണ്ഡലത്തില്‍ ഒരു ബി ജെ പി സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും വലിയ വോട്ടായിരുന്നു അത്.ബംഗ്‌ളൂരു നഗരത്തിലെ ഇടത്തരം കുടുംബത്തില്‍, ലക്ഷ്മണ്‍- …