താലിമാല ഭര്‍തൃവീട്ടില്‍ ഊരിവച്ച ശേഷം യുവതിയായ ഭാര്യ സ്ഥലം വിട്ടു

പുത്തൂര്‍(കര്‍ണ്ണാടക): മൂന്നു വര്‍ഷം മുമ്പു വിവാഹിതയായ യുവതി താലിമാല ഭര്‍തൃവീട്ടില്‍ ഊരിവച്ച ശേഷം സ്ഥലം വിട്ടു.പുത്തൂര്‍ താലൂക്കിലെ സര്‍വെ വില്ലേജില്‍പ്പെട്ട ഭക്തകോടി കല്ലെഗുഡ്ഡുറിലെ ഹരീഷിന്റെ ഭാര്യ ദീപിക (23)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായത്. ഹരീഷും ബന്ധുക്കളും ഭാര്യയെ പലേടത്തും തിരക്കിയെങ്കിലും എവിടെയും കണ്ടെത്താന്‍ കഴിയാതായതിനെ തുടര്‍ന്നു സാമ്പ്യ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷിക്കുന്നുണ്ട്.മൂന്ന് മാസങ്ങള്‍ക്കു മുമ്പും ദീപികയെ കാണാതായിരുന്നുവെന്നും അന്ന് മംഗളൂരുവില്‍ വച്ചു കഡബ കര്‍മ്മയിലെ പ്രശാന്തിനൊപ്പം കണ്ടെത്തുകയായിരുന്നെന്നും പറയുന്നു. ഇപ്പോഴും ദീപിക പ്രശാന്തിനൊപ്പമായിരിക്കും പോയതെന്നു പൊലീസും …

ചോറ്റാനിക്കര ക്ഷേത്രത്തില്‍ അഗ്നിബാധ: ജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നു തീകെടുത്തി

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ രാവിലെയുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നു തീ പെട്ടെന്ന് കെടുത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.മേല്‍ക്കാവിലെ തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്കു നിവേദ്യം ഒരുക്കുന്നതിനിടയിലാണ് തീ ആളിപ്പിടിച്ചത്. മേല്‍ക്കൂരയിലേക്കു പടര്‍ന്ന തീ നേരിയ നാശനഷ്ടം ഉണ്ടാക്കിയതായി പറയപ്പെടുന്നു. അവധി ദിവസമായിരുന്നതിനാല്‍ ഭക്തജനത്തിരക്ക് രാവിലെ അനുഭവപ്പെട്ടിരുന്നു.നിവേദ്യപ്പുരയിലേക്കു ശാന്തിമാരും കഴകക്കാരും മാത്രമേ സാധാരണ പ്രവേശിക്കാറുള്ളൂ. തീ ആളിപ്പിടിച്ചപ്പോള്‍ ജീവനക്കാരും ഭക്തന്മാരും ചേര്‍ന്നു വെള്ളമൊഴിച്ചു തീകെടുത്തുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് അടച്ച നട പുണ്യാഹത്തിനു ശേഷം …

നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍; കത്തികളും കണ്ടെടുത്തു

കാസര്‍കോട്: നാടന്‍ കൈത്തോക്കുമായി മുന്നാട് പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. വട്ടപ്പാറയിലെ സി അശോകനെയാണ് ബേഡകം പോലീസ് അറസ്റ്റു ചെയ്തത്. മുന്നാട് സഹകരണ ആശുപത്രിക്കടുത്തുള്ള തട്ടുകടക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കൈത്തോക്ക് നിറച്ച നിലയിലായിരുന്നു.ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയതെന്ന് പോലീസ് സൂചിപ്പിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുനു മോന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

രണ്ടു ദിവസം കൊണ്ട് ജീവനെടുക്കുന്ന മഹാരോഗം ജപ്പാനില്‍ പ്രകടമാവുന്നു

ടോക്കിയോ: മഹാമാരകമായ ബാക്ടീരിയ ജപ്പാനില്‍ വ്യാപകമാവുന്നെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.സ്‌ട്രെപ്‌റ്റോ കോക്കല്‍ ടോക്പിറ്റ് ഷോക്ക് സിന്‍ഡ്രോം എന്ന രോഗമാണ് ഇത്തരത്തില്‍ ഭീഷണി പരത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ബാക്ടീരിയ മനുഷ്യരില്‍ 48 മണിക്കൂറിനുള്ളില്‍ ജീവഹാനിക്ക് ഇടയാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ 941 പേര്‍ക്ക് ഈ രോഗം ബാധിച്ചു. ഇക്കൊല്ലം ഇതുവരെ 977 പേര്‍ രോഗബാധിതരായെന്നു ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യന്‍ ഡിസീസ് റിപ്പോര്‍ട്ട് ചെയ്തു.കുട്ടികളില്‍ തൊണ്ട ഇടര്‍ച്ച, തൊണ്ടവീക്കം, മുതിര്‍ന്നവരില്‍ സന്ധിവേദന, സന്ധിവീക്കം, കുറഞ്ഞ …

കോളേജ് ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു ഭീഷണി

പാട്‌ന: കോളേജ് ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്കു വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പാമ്പ്.ഭക്ഷണത്തിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിഹാറിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഹോസ്റ്റല്‍ ഭക്ഷണത്തിനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു.

10 ലക്ഷത്തിന്റെ മയക്കുമരുന്നുമായി പശ്ചിമബംഗാള്‍ സ്വദേശിനിയായ 18 കാരി കൊച്ചിയില്‍ അറസ്റ്റില്‍; മയക്കുമരുന്നു പിടികൂടിയത് ശരീര ഭാഗങ്ങളില്‍ ഒട്ടിച്ച നിലയില്‍

കൊച്ചി: സംസ്ഥാനത്തേക്കു മയക്കുമരുന്നു കടത്തുകയായിരുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയായ യുവതിയെയും അസാം സ്വദേശിയായ യുവാവിനെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.പശ്ചിമ ബംഗാള്‍ നോവപാറ മാധവ്പുരിയിലെ ടാനിയ പര്‍വീണ്‍ (18), അസം നൗഗോള്‍ അബഗാനിലെ ബഹാറുല്‍ ഇസ്ലാം (24) എന്നിവരെയാണ് പിടികൂടിയത്.33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും 19500 രൂപയും ഇവരില്‍ നിന്നു പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിനു 10 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് അറിയിച്ചു.ഹെറോയിന്‍ മയക്കുമരുന്നു വില്‍ക്കാന്‍ സൗകര്യത്തില്‍ ഏറ്റവും ചെറിയ കുപ്പികളിലാക്കി പര്‍വീണ്‍ …

ചന്ദ്രഗിരിപ്പുഴയില്‍ ഒരാള്‍ ചാടിയതായി സൂചന: പൊലീസും നാട്ടുകാരും തിരച്ചിലില്‍

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടിയെന്ന വിവരത്തെത്തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.ഇന്നു 11 മണിയോടെയാണ് തിരച്ചിലാരംഭിച്ചത്. തിരച്ചില്‍ തുടരുകയാണ്.40 വയസ്സോളം പ്രായമുള്ള ഒരാളാണ് പുഴയില്‍ ചാടിയതെന്നേ വിവരമുള്ളൂ. ആളെ കണ്ടുകിട്ടിയാല്‍ മാത്രമേ ആരാണെന്നു കണ്ടെത്താനാവൂ. വിവരമറിഞ്ഞു നിരവധി പേര്‍ പാലത്തിലും സമീപത്തും തടിച്ചു കൂടിയിട്ടുണ്ട്.

ആറു ജില്ലകളില്‍ ശക്തമായ മഴക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്നു ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു.കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഴയ്ക്കു സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വീട്ടുമുറ്റത്തു കയറി യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരം ആലുവിളപാലത്തിനടുത്തു വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊന്നു.വീട്ടുമുറ്റത്തു നിന്ന ആലുവിള കരീംപ്ലാവിളയില്‍ ഗോപിയുടെ മകന്‍ ബിജു (40) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വഴിമുക്ക് പിച്ചിക്കോട്ടെ കുമാറാ(40)ണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇയാളെ ഇന്ന് പൊലീസ് അറസ്റ്റുചെയ്തു.ഇന്നലെ രാത്രി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തിയ ബിജു കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ കുമാര്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തുകൊണ്ടിരുന്നു. ഇതില്‍ സഹികെട്ട ബിജു വീട്ടിനു പുറത്തിറങ്ങിയപ്പോള്‍ കുമാര്‍ നെഞ്ചിലും കഴുത്തിലും തുരുതുരെ കുത്തുകയായിരുന്നുവെന്നു പറയുന്നു.വീട്ടുകാര്‍ ബഹളംകേട്ടു പുറത്തിറങ്ങിയപ്പോള്‍ കുമാര്‍ ബൈക്കുപേക്ഷിച്ചു …

നീറ്റ് പരീക്ഷാ അഴിമതി; ബിഹാറില്‍ 4 വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സാല്‍വര്‍ സംഘാംഗങ്ങളുമുള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍; 9 പേര്‍ക്കു നോട്ടീസ്

പാട്‌ന: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ 13 പേരെ ബിഹാറില്‍ അറസ്റ്റു ചെയ്തു. ഇവരില്‍ നാലു പേര്‍ നീറ്റ് യു ജി പരീക്ഷാര്‍ത്ഥികളാണ്. ഇവരുടെ രക്ഷിതാക്കളും തട്ടിപ്പിലെ ആസൂത്രകരായ സാല്‍വര്‍ സംഘാംഗഘങ്ങളുമാണ് അറസ്റ്റിലായ മറ്റുള്ളവരെന്നു പറയുന്നു.തട്ടിപ്പുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 9 പരീക്ഷാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നോട്ടീസ് നല്‍കിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.