തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി, കാസര്‍കോട് ജില്ലാ കലക്ടര്‍ക്കു സമ്മാനിച്ചു

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാങ്കേതിക വിദ്യ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയതിനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്‍ അവാര്‍ഡ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരനു സമ്മാനിച്ചു. ന്യൂഡല്‍ഹി മനേക്ഷാ സെന്ററില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് വിതരണം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടെയുള്ള നവീന സാങ്കേതിക വിദ്യകള്‍ ഇമ്പശേഖരന്റെ നേതൃത്വത്തില്‍ പ്രയോജനപ്പെടുത്തുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ നവീനാശയങ്ങള്‍ നടപ്പാക്കുന്നതിനുള്ള ചീഫ് ഇലക്ഷന്‍ ഓഫീസറുടെ പുരസ്‌കാരം 2025ല്‍ ജില്ലാ കളക്ടര്‍ക്കു ലഭിച്ചിരുന്നു.

ഇനിയുള്ള മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ? ട്വന്റി 20 പരമ്പരയിലെ താരത്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്ക് നിരാശ

കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസണ്‍ കളിക്കാന്‍ കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ മലയാളികളെ ആശങ്കപ്പെടുത്തുന്നു. ഓരോ തവണയും സഞ്ജു ടീമില്‍ ഇടം നേടുമ്പോള്‍ മലയാളികള്‍ അത് ആഘോഷമാക്കുന്നു. സമീപകാലത്തെ സഞ്ജു സാംസണിന്റെ കളി ആരാധകരെ നിരാശപ്പെടുത്തുന്നു. വരാനിരിക്കുന്ന ട്വന്റി 20 ലോക കപ്പ് ടീമില്‍ ഇടം ഉറപ്പിക്കാനുള്ള അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുള്ള ട്വന്റി 20 പരമ്പര. എന്നാല്‍ ഇന്ത്യയുടെ തിളക്കമുള്ള വിജയത്തിനിടയിലും പരമ്പരയിലെ മൂന്നാം മാച്ചിലുണ്ടായ ഗോള്‍ഡന്‍ ഡക്ക് ആണ് ആരാധകരെ നിരാശപ്പെടുത്തിയത്. ആദ്യ മൂന്നുമത്സരങ്ങളിലും മോശം …

സമസ്തവാര്‍ഷികം: സേവനവും ചായ സല്‍ക്കാരവുമായി ഇമാം ശാഫി വിദ്യാര്‍ത്ഥികള്‍

കുണിയ: സമസ്ത നൂറാം വാര്‍ഷിക സമ്മേളന നഗരി സജ്ജമാക്കുന്നതിന്റെ ഭാഗമായി ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളും അധ്യാപകരും കുണിയയില്‍ ഒരു ദിവസത്തെ സേവനം അനുഷ്ഠിച്ചു.സേവനത്തോടൊപ്പം ജോലിക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥികള്‍ ചായ സല്‍ക്കാരവും നടത്തി.സ്ഥാപനത്തിലെ ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി വിദ്യാര്‍ത്ഥികളാണ് ഇന്നലെ പണി ആയുധങ്ങളുമായി നിരത്തിലിറങ്ങിയത്.സയ്യിദ് ശുഹൈബ് തങ്ങള്‍, ശൈഖുന ബംബ്രാണ അബ്ദുല്‍ ഖാദിര്‍ ഖാസിമി, കെ. എല്‍ അബൂദുല്‍ ഖാദിര്‍ ഖാസിമി, മൊയ്തു നിസാമി കാലടി, താജുദ്ദീന്‍ ദാരിമി, ഇബ്രാഹിം ഹാജി, സുബൈര്‍ നിസാമി, മൂസ …

ഭാര്യയെ അടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കോട്ടയം: ഭാര്യയെ അടിച്ചു കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം, പാമ്പാടി, വയലിലെ ബിന്ദു(58)വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. മൃതദേഹത്തിനു സമീപത്തു നിന്നു ഇരുമ്പു വടി കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സുധാകര (64)നെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നു സംശയിക്കുന്നു. പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മക്കള്‍: സുദീപ്, സുമിത്, സുബിത.

പത്മ പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന് അഭിമാനകരം; മറ്റു പുരസ്‌കാരങ്ങളെക്കുറിച്ച് പറയുന്നില്ല; വെള്ളാപ്പള്ളി നടേശനെതിരെ ഒളിയമ്പെയ്ത് കെ. മുരളീധരന്‍

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന് അഭിമാനകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മറ്റു പുരസ്‌കാരങ്ങളെക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും, വെള്ളാപ്പള്ളി നടേശനെ ഒളിയമ്പെയ്ത് മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍, ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മുരളീധരന്‍ പറഞ്ഞു. നടന്‍ മമ്മൂട്ടിക്ക് ലഭിച്ച പത്മഭൂഷണ്‍ ബഹുമതി കലാരംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ്. വിമലാ മേനോന് നല്‍കിയ പുരസ്‌കാരം …

ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ച് പിന്നാലെ വന്ന കാറിലും ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു; 3 വാഹനങ്ങള്‍ക്കും കേടുപാടുകള്‍

തൃശ്ശൂര്‍: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ച് പിന്നാലെ വന്ന കാറിലും ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു. തൃശ്ശൂര്‍- മണ്ണുത്തി റോഡില്‍ ഒല്ലൂക്കര കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന് മുന്നിലായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ആക്സിലും ടയറും ഊരിത്തെറിച്ച് നിന്ന ബസില്‍ പിന്നാലെ വന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസിന്റെ പിന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. അരമണിക്കൂറോളം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു.

മൂന്നാഴ്ച മുമ്പ് ഗൾഫിലേയ്ക്ക് പോയ പെര്‍മുദെ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: മൂന്നാഴ്ച മുമ്പ് ഗള്‍ഫിലേക്ക് പോയ ആള്‍ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. ബന്തിയോട്, പെര്‍മുദെ പെട്രോള്‍ പമ്പിനു സമീപത്തെ അന്തുഞ്ഞിയുടെ മകന്‍ ആദം കുഞ്ഞി (49)യാണ് സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചത്. മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: റംല. മക്കള്‍: തസ്‌നിം, ഫാത്തിമത്ത് റിഫ, സമീമ. സഹോദരങ്ങള്‍: അഹമ്മദലി, അബ്ദുല്‍അസീസ്, അബ്ദുല്‍ ലത്തീഫ്, സൈനബ, ആയിഷ, സക്കീന, സാഹിദ.

വിവാഹം കഴിക്കാത്തതിലുള്ള പക; മുന്‍ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവച്ച യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍

അമരാവതി: വനിത ഡോക്ടര്‍ക്ക് എച്ച്.ഐ.വി കുത്തിവച്ച കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവതിയുടെ മുന്‍ കാമുകന്റെ ഭാര്യയാണ് ആക്രമണത്തിനിരയായ വനിത ഡോക്ടര്‍ എന്ന് പൊലീസ് പറഞ്ഞു. കുര്‍ണൂല്‍ സ്വദേശിയായ ബി. ബോയ വസുന്ധര (34), അഡോണിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സായ കോംഗെ ജ്യോതി (40), 20 വയസ്സുള്ള രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്. വസുന്ധരയുടെ മുന്‍ കാമുകനായിരുന്നു അക്രമത്തിനിരയായ വനിത ഡോക്ടറുടെ ഭര്‍ത്താവ്. ഇയാള്‍ മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള …

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം ‘പാട്രിയറ്റ്’ ഏപ്രില്‍ 23 ന് റിലീസ് ചെയ്യും

കൊച്ചി: ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടി- മോഹന്‍ ലാല്‍ ചിത്രം പാട്രിയറ്റിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഏപ്രില്‍ 23 ന് ആഗോളമായി റിലീസ് ചെയ്യും. പൃഥ്വിരാജ്, ടോവീനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ബേസില്‍ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ന്‍, നസ്ലെന്‍, നസ്രിയ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നാല്‍പ്പതിലധികം താരങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍ മലയാളത്തില്‍ പുറത്തു വിട്ടത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ …

രാഷ്ട്രീയ നീക്കത്തില്‍ സംശയം: എന്‍.ഡി.എ നേതാവായ മകനെ ദൂതനാക്കിയത് ശരിയായില്ല; എസ്.എന്‍.ഡി.പി ഐക്യനീക്കത്തില്‍ നിന്ന് പിന്മാറി എന്‍.എസ്.എസ്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. ഇന്ന് ചേര്‍ന്ന എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡാണ് എസ്.എന്‍.ഡി.പി യുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. ഐക്യം വേണ്ടെന്ന് പ്രമേയം പാസാക്കിയത് താന്‍ തന്നെയെന്നും എന്‍.എസ്.എസിന് എല്ലാ പാര്‍ട്ടികളോടും സമദൂരമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടര്‍ ബോര്‍ഡിലെ ഭൂരിഭാഗം പേരും എതിര്‍ത്തതോടെയാണ് സംയുക്ത നീക്കത്തില്‍ നിന്ന് സംഘടന ഔദ്യോഗികമായി പിന്മാറിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമുള്ള …

ഡോ. എ.വി സുരേഷ് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ഗുഡ്ഡെ ടെമ്പിളിനു സമീപത്തെ ഡോ. എ.വി സുരേഷ് (62) അന്തരിച്ചു. റിട്ട. ഡി.എം.ഒ (ആയുര്‍വേദ) ആയിരുന്നു. വൈക്കം, ടി.വി പുരം സ്വദേശിയാണ്. ഭാര്യ: നിഷ (യൂണിറ്റ് ഹെഡ് കെല്‍, കാസര്‍കോട്). മക്കള്‍: ഡോ. ഹര്‍ഷ (അസോസിയേറ്റ് പ്രൊഫസര്‍, ശാരദാംബ മെഡിക്കല്‍ കോളേജ് തലപ്പാടി, കര്‍ണ്ണാടക), ഋഷികേശ് (ഐ.ടി ഹൈദരാബാദ്). മരുമകന്‍: ശബരിനാഥ് (എഞ്ചിനീയര്‍ ബംഗ്‌ളൂരു). സഹോദരങ്ങള്‍: സുഭാഷ്, ഡോ. സുനില്‍, പൊന്നമ്മ, വത്സമ്മ, പരേതരായ സുധീര്‍ബാബു, സുദര്‍ശന്‍.സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 7.30ന് കേളുകുന്ന് ശ്മശാനത്തില്‍ …

കാസര്‍കോട്ടെ മുന്‍ ഡിവൈ എസ് പി. പി.വി പയസ് ജോര്‍ജ്ജ് വിടവാങ്ങി; മരണം തട്ടിയെടുത്തത് സഹോദരന്റെ പേരില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സമാപന ചടങ്ങിനിടയിൽ

കാസർകോട്: കാസര്‍കോട്ട് ഡിവൈ എസ് പിയായി ജോലി ചെയ്തിരുന്ന എറണാകുളം, കൂത്താട്ടുകുളം,പൈറ്റക്കുളം പരിയാരത്ത് പയസ് ജോര്‍ജ്ജ് (57)അന്തരിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. സഹോദരനും അഭിഭാഷകനുമായിരുന്ന പി വി സന്തോഷിന്റെ സ്മരണയ്ക്കായി പൈറ്റക്കുളം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.2003 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പയസ് ജോര്‍ജ്ജ്. 2017 ആഗസ്ത് മുതൽ 2018 ജനുവരി വരെ …

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഉണ്ണിക്കൃഷ്ണന് താല്‍പര്യം ആണ്‍ സുഹൃത്തുക്കളോട്; പല ഗ്രൂപ്പുകളിലും അംഗം

തിരുവനന്തപുരം: കമലേശ്വരത്ത് സയനേഡ് കഴിച്ച് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയായ ഉണ്ണിക്കൃഷ്ണന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. ഉണ്ണികൃഷ്ണന് താല്‍പര്യം ആണ്‍ സുഹൃത്തുക്കളോട് ആയിരുന്നു, ആണ്‍കൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണന്‍ അംഗമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നത്. ഇതിന്റെ തെളിവുകള്‍ ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. 2019 ല്‍ ആയിരുന്നു ഗ്രീമയുടേയും ഉണ്ണികൃഷ്ണന്റേയും വിവാഹം. …

വേനല്‍ കടുത്തു കൊണ്ടിരിക്കുന്നെങ്കിലെന്ത്?; കാസര്‍കോട്ട് വെള്ളം വെള്ളം സര്‍വ്വത്ര !

കാസര്‍കോട്: വേനല്‍ രൂക്ഷമായിക്കൊണ്ടിരിക്കെ കാസര്‍കോട്ടു വെള്ളം മെക്കാഡം ടാര്‍ റോഡിലൂടെ കുത്തിയൊഴുകുന്നു.ചന്ദ്രഗിരിപ്പുഴയിലെ ബാവിക്കരയില്‍ നിന്നു അതി ശക്തമായ പമ്പുകളുപയോഗിച്ചു പമ്പു ചെയ്തു വിദ്യാനഗറിലെ ശുദ്ധീകരണ ശാലയിലെത്തിച്ചു ശുദ്ധീകരിച്ചു തുറന്നു വിടുന്ന വെള്ളമാണ് പൈപ്പ് പൊട്ടി റോഡിലൊഴുകുന്നത്. കാസര്‍കോട് ടൗണിലെ ഫോര്‍ട്ട് റോഡില്‍ നിന്നു തായലങ്ങാടി റോഡിലിറങ്ങുന്ന ജംഗ്ഷനടുത്ത് പൈപ്പ് പൊട്ടിയ സ്ഥലത്തു കുടിവെള്ളം തടസ്സിമില്ലാതെ ഒഴുകിപ്പോവുന്നതിന് അധികൃതര്‍ മണ്ണു തെളിച്ചു വച്ചിട്ടുണ്ട്. അതിനടുത്തു തന്നെ ഒരു അപകട പ്ലാസ്റ്റിക് കുറ്റിയും വച്ചു. ഉപഭോക്താക്കള്‍ക്കുവേണ്ടി വെള്ളം തുറന്നു വിടുമ്പോള്‍ …

വി.എൻ വേണുഗോപാലിന് രാഷ്ട്രപതിയുടെ മെഡൽ; കാസർകോട് ഫയർഫോഴ്സിനു അഭിമാന തിളക്കം

കാസര്‍കോട്: രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍ സര്‍വീസ് മെഡല്‍ തിളക്കത്തില്‍ ജില്ല. കാസര്‍കോട് അഗ്‌നിരക്ഷാ സേനാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിനാണ് പുരസ്‌കാരം ലഭിച്ചത്. ചെറുവത്തൂര്‍, കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശിയാണ്. സംസ്ഥാനത്തെ നാലു ഉദ്യോഗസ്ഥരാണ് ഇത്ത വണ ഫയര്‍ സര്‍വീസ് വിഭാഗത്തില്‍ മെഡലിന് അർഹരായത്. ഇതിലൊരു മെഡലാണ് വേണുഗോപാലനിലൂടെ ജില്ലയിലേക്ക് എത്തിയത്.2004-ല്‍ മലപ്പുറം ഫയര്‍ സ്‌റ്റേഷനില്‍ ആറ് മാസത്തെ അടിസ്ഥാന പരിശീലനം നേടി പാലക്കാട് സ്‌റ്റേഷനില്‍ ആറു മാസത്തെ സ്‌റ്റേഷന്‍ പരിശീലനവും …

അന്താരാഷ്ട്ര ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയ്ക്ക് രാഷ്ട്രപതി അശോക ചക്രം സമ്മാനിച്ചു

ന്യൂഡല്‍ഹി: കര്‍ത്തവ്യ പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദര്‍ശിച്ച ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയ്ക്ക് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സമാധാനകാല ധീരതാ അവാര്‍ഡായ അശോക ചക്ര നല്‍കി രാഷ്ട്രപതി ആദരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് 41 കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുക്ല ബഹിരാകാശത്തേക്ക് പോയത്. ഇതോടെ അദ്ദേഹം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. തുടര്‍ന്ന് ആക്‌സിയം -4 ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം ഐ.എസ്.എസിലേക്ക് പറന്നു. 1984ല്‍ …

റിപ്പബ്ലിക് ദിനാഘോഷം: ന്യൂഡല്‍ഹിയില്‍ വര്‍ണാഭം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി തുടരുന്നു. ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്നുനടന്ന ആവേശകരമായ റിപ്പബ്ലിക് ദിന പരേഡില്‍ സൈനിക വിഭാഗങ്ങളും അര്‍ദ്ധ സൈനിക വിഭാഗങ്ങളും പരേഡ് നടത്തി. പാക് ഭീകര വാദികള്‍ക്ക് എതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ ആകാശത്ത് പറന്നു. രണ്ട് റാഫേല്‍ ജെറ്റുകള്‍, രണ്ട് സുഖോയ് -30 വിമാനങ്ങള്‍, രണ്ട് മിഗ്-29 യുദ്ധവിമാനങ്ങള്‍, ഒരു ജാഗ്വാര്‍ …

നീര്‍ച്ചാല്‍, കന്യപ്പാടിയില്‍ വീടു കുത്തിത്തുറന്ന് കവര്‍ച്ച

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാലില്‍ വീടു കുത്തിത്തുറന്ന് കവര്‍ച്ച. കന്യപ്പാടിയിലെ നിലോഫര്‍ മഹലിലാണ് കവര്‍ച്ച നടന്നത്. വീട്ടുടമ ഫസീല നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച രാവിലെ ഒന്‍പതര മണിക്കും ഇടയിലാണ് സംഭവം. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന 7000 രൂപയും രണ്ടു ഡബ്ബികളിലായി സൂക്ഷിച്ചിരുന്ന 1,300 രൂപയും കൈക്കലാക്കിയതായി ഫസീല നല്‍കിയ പരാതിയില്‍ പറഞ്ഞു.ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഡൂരില്‍ ഏതാനും ആഴ്ചകള്‍ക്കു …