വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോയെടുക്കും; ഫോട്ടോകള്‍ മോര്‍ഫ്‌ചെയ്ത് അശ്ലീല സൈറ്റിലിടും; ഫോട്ടോഗ്രാഫറും മുന്‍ എസ്എഫ്‌ഐ നേതാവുമായ യുവാവ് പിടിയില്‍
കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവച്ചു. മുന്‍ എസ്എഫ്‌ഐ നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമാണ് രോഹിത്. ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രോഹിത് അറസ്റ്റിലായത്. വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്. പരിചയപ്പെട്ടപെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയാണ് …