വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ‘തൃക്കണ്ണന്‍’ കസ്റ്റഡിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ആളാണ് തൃക്കണ്ണന്‍ എന്ന പേരില്‍ ഉള്ള ഹാഫിസ്. ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

വേനല്‍ മഴ വരുന്നു; ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളില്‍ മഴ പ്രവചിച്ച് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കനത്ത ചൂടില്‍ മഴ ലഭിച്ചാല്‍ വലിയ ആശ്വാസമാകും. അതോടൊപ്പം താപനിലയിലും കുറവുണ്ടാകും. കേരളത്തിന് …

വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് വിഷ്ണു അവതാരങ്ങളുടെ രൂപം; അതെടുത്ത് വിഗ്രഹത്തിന് കീഴില്‍ വച്ചു; സംഭവം കാണാന്‍ ക്ഷേത്രത്തില്‍ ഭക്തരുടെ ഒഴുക്ക്

ബറേലി: വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങിന് ദൈവരൂപത്തിന്റെ സാദൃശ്യം. ഇതേ തുടര്‍ന്ന് ഉരുളക്കിഴങ്ങുകള്‍ സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തില്‍ സ്ഥാപിച്ചു. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാന്‍ ക്ഷേത്രത്തിലേക്കെത്തുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ കൈമ ഗ്രാമത്തിലാണ് ഈ വിസ്മയ കാഴ്ചയുള്ളത്. വിഷ്ണുവിന്റെ അവതാരങ്ങളായ കൂര്‍മം, മത്സ്യം, വഹാരം എന്നിവയുടെയും പാമ്പിന്റെയും രൂപമാണ് ഉരുളക്കിഴങ്ങിനെന്നാണ് ഭക്തര്‍ പറയുന്നത്. കര്‍ഷകനായ രാം പ്രകാശിനാണ് കഴിഞ്ഞ ദിവസം വിളവെടുക്കുന്നതിനിടെ സാധാരണയിലും അധിക വലിപ്പവും രൂപവുമുള്ള ഉരുളക്കിഴങ്ങ് ലഭിച്ചത്.തിങ്കളാഴ്ച തുളസി മാനസ് ക്ഷേത്രത്തിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുപോയി. …

കക്കുന്നത്ത് വാതില്‍ തകര്‍ത്ത് പണവും ആഭരണവും കവര്‍ന്നു; കവര്‍ച്ച നടന്നത് വീട്ടുകാര്‍ വീട് പൂട്ടിപ്പോയതിന് പിന്നാലെ

കാസര്‍കോട്: വീട് പൂട്ടിപ്പോയതിന് പിന്നാലെ വതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തതായി പരാതി. തെക്കെ തൃക്കരിപ്പൂര്‍ കക്കുന്നത്തെ ചാലക്കോട് വീട്ടില്‍ സി.ജിതിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച 9 ന് രാത്രി 8 നും 11.30 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച 10,000 രൂപയും മേശവലിപ്പില്‍ ഉണ്ടായിരുന്ന 20,000 രൂപയുമാണ് കവര്‍ന്നത്. കുടാതെ മേശവലിപ്പില്‍ സൂക്ഷിച്ച മുക്കാല്‍ പവന്‍ വരുന്ന രണ്ട് …

കോതാറമ്പത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതാറമ്പം തറവാട് ഭാരവാഹികള്‍

ഉദുമ: കോതാറമ്പത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതാറമ്പം തറവാട് വാര്‍ഷിക ജനറല്‍ ബോഡിയോഗം തറവാട് പ്രസിഡണ്ട് കമലാക്ഷന്‍ കരിച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വാര്‍ഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 2025- 27 വര്‍ഷത്തെ രക്ഷാധികാരികളായി കണ്ണന്‍ രാവണീശ്വരം, ഗോവിന്ദന്‍ അരവത്ത്, കുഞ്ഞമ്പു കൂടാനം, ഭാസ്‌കരന്‍ കാഞ്ഞങ്ങാട് എന്നിവരെ തിരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങളായി കമലാക്ഷന്‍ കരിച്ചേരി, നാരായണന്‍ അരവത്ത്, കെ ദാമോദരന്‍ ആയമ്പാറ, കുഞ്ഞിരാമന്‍, ആകാശ്, പിതാമ്പരന്‍ തണ്ണോട്ട്, നാരായണന്‍ കാനക്കോട്, ജഗദീഷ് മേനത്ത്, ബാലന്‍ …

ബൈക്കില്‍ ബസിടിച്ച് ബൈക്ക് യാത്രികനായ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ബൈക്കില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കണയന്നൂരിലെ നിഖില്‍ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവില്‍ പീടികയിലാണ് അപകടം. അഞ്ചരക്കണ്ടിയില്‍ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസുമാണ് കൂട്ടിയിടിച്ചത്.സാരമായി പരുക്കേറ്റ നിഖിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിലാഷ് പപ്പടം ഉടമ മോഹനന്റെയും നിഷയുടെയും മകനാണ്. സഹോദരന്‍: ഷിമില്‍.

കാലിക്കടവിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ പിപി ജനാര്‍ദ്ദനന്‍ അന്തരിച്ചു

കാസര്‍കോട്: കാലിക്കടവിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ പുത്തിലോട്ട് സ്വദേശി പിപി ജനാര്‍ദ്ദനന്‍ (75) അന്തരിച്ചു. ഭാര്യ: ടിവി കാര്‍ത്യായനി. മക്കള്‍: സുനീഷ് ടിവി, സജീഷ് ടിവിമരുമക്കള്‍: സനിത കരിന്തളം, ജിഷ പയ്യന്നൂര്‍. സഹോദരങ്ങള്‍: അപ്പു പിപി, തമ്പായി പിപി.

ശീതളപാനിയ കുപ്പിയുടെ മൂട് വിഴുങ്ങി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സോഫ്റ്റ് ഡ്രിങ്ക് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെ തുടര്‍ന്ന് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെലങ്കാന ലക്സെറ്റിപേട്ട് ഉത്കൂറിലാണ് ദാരുണസംഭവം നടന്നത്. ഞായറാഴ്ച രാത്രി ബന്ധുവീട്ടിലെ ഒരുചടങ്ങിനിടയിലാണ് സംഭവം. രുദ്ര അയാന്‍ എന്ന കുഞ്ഞാണ് മരിച്ചത്. പിതാവ് സുരേന്ദറും കുടുംബവും കൊമ്മഗുഡയിലെ മുത്തശിയുടെ വീട്ടില്‍ ഒരു പരിപാടിക്കായി ഒത്തുകൂടിയിരുന്നു. വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങിപ്പോവുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായിരുന്നു. ചികിത്സ നല്‍കിയെങ്കിലും …

പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലെ കടുവ പ്രസവിച്ചു; പാര്‍ക്കിലെ കടുവകളുടെ എണ്ണം പത്തായി

മംഗളൂരു: പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലെ റാണി എന്ന കടുവ പ്രസവിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഇതോടെ പാര്‍ക്കിലെ കടുവകളുടെ എണ്ണം പത്തായി. 2016 ല്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി റാണി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് 2021 ല്‍ മൂന്ന് കുഞ്ഞുങ്ങള്‍ കൂടി ജനിച്ചു. 2016-ല്‍ ഒരു മൃഗ കൈമാറ്റ പരിപാടിയുടെ ഭാഗമായി ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്നാ റാണിയെ പിലിക്കുളയിലേക്ക് കൊണ്ടുവന്നത്. പകരം പിലിക്കുളയില്‍ നിന്ന് ഒരു ആണ്‍ കടുവയെ ബന്നാര്‍ഘട്ടയിലേക്ക് കൊണ്ടുപോയി. പിലിക്കുളില്‍ …

ആർഭാട ജീവിതത്തിനൊപ്പം ബിസിഎ പഠനം; ബംഗളൂരുവിൽ പിടിയിലായ പ്രിന്‍സ് സാംസണ്‍ കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി

ബംഗളൂരു : സംസ്ഥാനത്തേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നതിലെ പ്രധാന കണ്ണിയായ ടാന്‍സാനിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ നിന്ന് വയനാട് പൊലീസ് പിടികൂടി. ഗോബ വില്ലേജിലെ പ്രിന്‍സ് സാംസണ്‍(25) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. എം.എസ് നഗറില്‍ ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എന്‍.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബംഗളൂരുവിലെ ഗവ.കോളജില്‍ ബിസിഎ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ മാസം 24ന് മുത്തങ്ങയിൽ നിന്ന് ലഹരിയുമായി പിടികൂടിയ …

തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേ വിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും

തിരുവനന്തപുരം മൃഗശാലയില്‍ ചത്ത മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച മൃഗശാലയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കു ശേഷം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്, പാലോട് നടത്തിയ വിശദ പരിശോധനയില്‍ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്.തുടര്‍ന്ന് മൃഗശാല ഡയറക്ടര്‍ പി എസ് മഞ്ജുളാദേവി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തില്‍, മ്ലാവുമായി അടുത്ത് ഇടപഴകിയ മുഴുവന്‍ ജീവനക്കാര്‍ക്കും പോസ്റ്റ് എക്‌സ്‌പോഷര്‍ ആന്റി റാബീസ് വാക്‌സിന്‍ എടുക്കുന്നതിനും മറ്റ് ജീവനക്കാര്‍ക്ക് പ്രൊഫൈലാക്ടിക് വാക്‌സിന്‍ എടുക്കുന്നതിനും നടപടിയൊരുക്കാൻ തീരുമാനമായി. മ്ലാവിനെ പാര്‍പ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവന്‍ മൃഗങ്ങള്‍ക്കും …

സ്വർണ്ണക്കടത്ത്; നടി രന്യ റാവുവിന്റെ കൂട്ടാളി അറസ്റ്റിൽ, ഒരുതവണ സ്വർണം കടത്താൻ കമ്മീഷൻ വാങ്ങിയത് 5 ലക്ഷം രൂപ

ബംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിയായ രന്യ റാവുവിന്റെ കൂട്ടാളി അറസ്റ്റിൽ. ബംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്. രന്യക്കൊപ്പം തരുൺ രാജ് നിരവധി വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നാണ് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആർ ഐ) കസ്റ്റഡിയിലെടുത്തത്. രന്യ റാവു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണി മാത്രമെന്ന് റവന്യു ഇന്റലിജന്‍സിൻ്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി 30 തവണ രന്യ ദുബായ് യാത്ര നടത്തിയതായും അന്വേഷണത്തില്‍ …

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കരുത്, സമൂഹമാധ്യമങ്ങളിൽ നിന്ന് ഫോട്ടോയും വിവരങ്ങളും പിൻവലിക്കണം; ശക്തമായ നടപടി വരുമെന്ന് പൊലീസിന്റെ അറിയിപ്പ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. അതേസമയംപെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി …

ചീമേനിയിലെ ജനകീയ ഡോക്ടർ എം.മുരളീധരൻ അന്തരിച്ചു; സംസ്കാരം ഇന്ന്, ചീമേനിയിൽ ഒരു മണിവരെ വ്യാപാരികൾ ഹർത്താൽ ആചരിക്കും

കാസർകോട്: ചീമേനിയിലെ ജനകീയ ഡോക്ടർ കാറമേലിലെ ഡോ:എം.മുരളീധരൻ(66) അന്തരിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ മുൻ സിവിൽ സർജൻ ആയിരുന്നു. വർഷങ്ങളായി ചീമേനിയിലാണ് സേവനം ചെയ്തത്. ചീമേനിക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ആയിരുന്നു.ഭൗതിക ശരീരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീമേനി വ്യാപാരഭവനിൽ പൊതുദർശനത്തിന് വക്കും. ആദരസൂചകമായി രാവിലെ 11 മണി മുതൽ 1 മണി വരെ ഏകോപന സമിതി ചീമേനി യൂണിറ്റ് ഹർത്താൽ ആചരിക്കും. പരേതരായ കെ.വി. കൃഷ്ണൻ്റെയും മാവിലാ മാധവിയുടെയും മകനാണ്.ഭീപയാണ് ഭാര്യ.മക്കൾ: ഡോ.വൃന്ദ (കിംസ് ശ്രീ …

മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് നിര്‍ണായകം; ഡോ.ആനി പോള്‍

പി പി ചെറിയാന്‍ ഡാളസ്: കാലാ കാലങ്ങളായി സമൂഹത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കു സ്ത്രീകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നുവെന്നു റോക്ക്ലാന്‍ഡ് കൗണ്ടി, ന്യൂയോര്‍ക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ ആനി പോള്‍ അഭിപ്രായപ്പെട്ടു. മാര്‍ഗരറ്റ് താച്ചര്‍, ഇന്ദിരാഗാന്ധി, മലാല, സരോജിനി നായിഡു, മദര്‍ തെരേസ്സ തുട ങ്ങിയവരുടെ ജീവതം അവര്‍ അനുസ്മരിച്ചു. അന്താരാഷ്ട്ര വനിതാ ദിനം, അവഗണനയനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നതിക്കുള്ള അവസരം കൂടിയാണെന്ന് ഡോ.ആനി പോള്‍ ഓര്‍മിപ്പിച്ചു.കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മുഖ്യ …

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് 16 ന്: നാസ സ്ഥിരീകരിച്ചു

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: 9 മാസം നീണ്ട കാത്തിരിപ്പിനൊടുവില്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീര്‍ഘകാലമായി കാത്തിരുന്ന സുനിത വില്യംസും ബുച്ച് വില്‍മോറിനും സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് പതിനാറിന് ഭൂമിയില്‍ തിരിച്ചെത്തും. തിരിച്ചുവരവ് തീയതി നാസ സ്ഥിരീകരിച്ചു.2024 ജൂണില്‍ സ്റ്റാര്‍ലൈനര്‍ എന്ന സ്‌പേസ് ക്രാഫ്റ്റില്‍ ബഹിരാകാശ നിലയത്തില്‍ എത്തിയ ഇവരുടെ മടക്കവാഹനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ജൂണ്‍ മുതല്‍ ബഹിരാകാശത്ത് കുടുങ്ങിയത്. ഇവര്‍ …

ലഹരി വ്യാപനം: നേരിടാനുറച്ച് ജില്ലാ പഞ്ചായത്തും, സംയുക്ത ജമാഅത്തും; കരുത്തായി കോടതി നിരീക്ഷണവും പൊലീസ് നടപടിയും

കാസര്‍കോട്: ലഹരി മാഫിയയ്‌ക്കെതിരെ സമൂഹം ഉണരുന്നു. ഇനിയും പിടിച്ചുകെട്ടിയില്ലെങ്കില്‍ പിടിയിലൊതുങ്ങില്ലെന്ന വിലയിരുത്തലിലാണ് തദ്ദേശ ഭരണസമിതികളും, ജമാഅത്ത് കമ്മിറ്റികളും, സംഘടനകളും, നാട്ടുകാരും. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ലഹരിക്കെതിരെ സമഗ്ര പദ്ധതി തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും. ലഹരിമുക്ത ജില്ലയാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യം. ഇതിന് സന്നദ്ധ സംഘടനകളുടെയും, വിവിധ വകുപ്പുകളുടെയും പിന്തുണ ഉറപ്പുവരുത്തും.കാസര്‍കോട് സംയുക്ത ജമാഅത്തും ലഹരിക്കെതിരെ തിരിഞ്ഞു. റംസാന്‍ പവിത്രത കാത്തുസൂക്ഷിച്ച് വ്രത ശുദ്ധിയോടെ ലഹരിക്കെതിരെ വ്യാപക ബോധവല്‍ക്കരണത്തിന് ജമാഅത്ത് കമ്മിറ്റികള്‍ക്ക് …

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; ആവിക്കരയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വര്‍ധിച്ചു വരുന്ന ലഹരിമരുന്നു വ്യാപനം തടയാന്‍ സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന ശക്തമാക്കി. ഹൊസ്ദുര്‍ഗ് ആവിക്കരയില്‍ 24 ഗ്രാം കഞ്ചാവ് കൈവശം വച്ച യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. കുശാല്‍ നഗര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(30)യെ ആണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിളിലെ ഇന്‍സ്‌പെക്ടര്‍ വിവി പ്രസന്നകുമാറും സംഘവും പിടികൂടിയത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെകെ ബാലകൃഷ്ണന്‍, വി ബാബു, …