നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു.വിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ്.യു. നടത്തിയ മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജ്ജും നടത്തുകയായിരുന്നു. പൊലീസിനു നേരെ കല്ലേറുണ്ടായി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേറ്റു.

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. പീഡനകേസിൽ പാലക്കാട് ആലത്തൂർ സ്വദേശിയായ എസ്. സായൂജിന് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ഇക്കാര്യം വ്യക്തമാക്കിയത്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഫോട്ടോയും വിഡിയോയും പ്രചരിക്കുമെന്ന് ഭീഷണപ്പെടുത്തിയെന്ന പരാതിയിൽ ജൂൺ 13നാണ് സായൂജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും പരാതിക്കാരി വിവാഹിതയാണെന്നും ചൂണ്ടിക്കാട്ടി യുവാവ് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകുകയായിരുന്നു. സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നും വാദിച്ചു. ഇതോടെ …

ഓണ്‍ലൈന്‍ ചൂതാട്ടം; കടം തീര്‍ക്കാന്‍ പണിയെടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടറുകളും ഐഫോണുകളും കവര്‍ച്ച ചെയ്ത ടെക്കി പിടിയില്‍

ബംഗളൂരു: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 20 ലക്ഷത്തോളം രൂപയുടെ കടക്കാരനായ ടെക്കി പണിയെടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് ലാപ്‌ടോപ്പുകളും ഐഫോണുകളും കവര്‍ച്ച ചെയ്തു. ബംഗളൂരു പരപ്പ അഗ്രഹാര പൊലീസ് ഐടി ജീവനക്കാരനെ അറസ്റ്റുചെയ്തു. ബംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തിലെ ടെക്കിയായ സുബ്രഹ്‌മണ്യ പ്രസാദി(32)നെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. ചൂതാട്ടത്തിലൂടെ കടക്കെണിയിലായ ഇയാള്‍ കമ്പനിയുടെ സ്റ്റോര്‍ റൂമില്‍ നിന്ന് 56 ലാപ്‌ടോപ്പുകളും 16 ഐഫോണുകളും കവര്‍ച്ച ചെയ്യുകയായിരുന്നു.

വിറക് അടുപ്പിലെ പാചകം നല്ലതോ? തലച്ചോറില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പുതിയ പഠനം

ബംഗളൂരു: വിറക് അടുപ്പ് ഉപയോഗിച്ച് പാചകം തലച്ചോറില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് കണ്ടെത്തല്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്‌നമുണ്ടാവുകയെന്നും പഠനത്തില്‍ പറയുന്നു. വായുമലിനീകരണത്തിന് വിധേയരായ സ്ത്രീകളിലാണ് ഈ പ്രശ്‌നമെന്നാണ് കണ്ടെത്തല്‍.ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ശ്രീനിവാസപുരയില്‍ നിന്നുള്ള മുതിര്‍ന്നവരുടെ എംആര്‍ഐ ബ്രെയിന്‍ സ്‌കാനുകളാണ് ഇതിനായി പഠനവിധേയമാക്കിയത്. വായു സഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ ഖര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കാര്‍ബണ്‍, …

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ബിഎസ്എന്‍എല്ലിന്റെ 107 രൂപയുടെ പ്ലാനില്‍ മാറ്റം വരുത്തി, ദിവസങ്ങള്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: 107 രൂപയുടെ പ്ലാനില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ബിഎസ്എന്‍എല്‍ മാറ്റം വരുത്തി.മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ വാലിഡിറ്റിയാണ് ഇനി ഈ പ്ലാനില്‍ ലഭിക്കുക. 35 ദിവസത്തിന് പകരം 28 ദിവസമായി വാലിഡിറ്റി കുറച്ചിരിക്കുകയാണ്. എന്നാല്‍, ഡാറ്റ, വോയ്സ് ആനുകൂല്യങ്ങള്‍ പഴയ പോലെ തുടരും. 3 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിങ് സൗകര്യമുണ്ടാവും. ഇത് പ്ലാനിനെ മുമ്പത്തേക്കാള്‍ ചെലവേറിയതാക്കി. മുമ്പ് പ്ലാനിന്റെ ശരാശരി പ്രതിദിന ചെലവ് 3.05 രൂപയായിരുന്നു, ഇപ്പോള്‍ അത് …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, വൈകീട്ട് സൈറണ്‍ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഉച്ചയ്ക്ക് ശേഷം കാസര്‍കോട്, കണ്ണൂര്‍ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആയതിനാല്‍ മുന്നറിയിപ്പിന്റെ ഭാഗമായി വെകുന്നേരം 4 മണിയ്ക്ക് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങും.

എകെഎം അഷ്‌റഫ് എംഎല്‍എയ്ക്കും മൂന്നുലീഗ് നേതാക്കള്‍ക്കും മൂന്നുമാസം തടവും 10,000 രൂപ പിഴയും

കാസര്‍കോട്: എകെഎം അഷ്‌റഫ് എല്‍എല്‍എയെ കാസര്‍കോട് ഡിസ്ട്രിക്ട് ആന്റ് അഡീഷണല്‍ സെഷന്‍സ് കോടതി(2) മൂന്നുമാസം തടവും 10,000 പിഴയും ശിക്ഷിച്ചു. ലീഗ് നേതാക്കന്മാരും ജനപ്രതിനിധികളുമായിരുന്ന മറ്റു പ്രതികളായ ബഷീര്‍ കനില, അബ്ദുല്ല കജ, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കും ഇതേ ശിക്ഷ വിധിച്ചു. 2010 മാര്‍ച്ച് 15 ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്കിടയില്‍ പ്രതികള്‍ ഹാളില്‍ കടന്നു കയറി ഡപ്യൂട്ടി തഹസില്‍ദാര്‍ എ ദാമോദരനെ അസഭ്യം …

ഒന്‍പത് വര്‍ഷം മുമ്പ് മലേഷ്യയിലേക്ക് പോയ എടച്ചാക്കൈ സ്വദേശി എവിടെ? ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: 9 വര്‍ഷം മുമ്പ് മലേഷ്യയില്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍നിന്നും ഇറങ്ങിയ ആളെ കാണാതായതായി പരാതി. ഉദിനൂര്‍ എടച്ചാക്കൈ സ്വദേശി റംസീന മന്‍സിലില്‍ പി ഹനീഫ(52)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ഭാര്യ റംസിയയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2016 ഫെബ്രുവരി മാസം ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയതിന് ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. പരാതിയില്‍ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

പിതാവ് കഴുത്ത് ഞെരിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ തടഞ്ഞുവച്ചു, ഓമനപ്പുഴയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാവും അറസ്റ്റില്‍

ആലപ്പുഴ: ഓമനപ്പുഴയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന് പിന്നാലെ മാതാവും അറസ്റ്റില്‍. എയ്ഞ്ചലിനെ കൊലപ്പെടുത്തുമ്പോള്‍ മാതാവ് കൂട്ടുനിന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വാഭാവിക മരണമെന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്ന 28കാരിയായ എയ്ഞ്ചല്‍ ജാസ്മിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജോസ്‌മോന്‍ എന്ന ഫ്രാന്‍സിസ് കഴുത്തില്‍ തോര്‍ത്തിട്ട് കുരുക്കിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഏയ്ഞ്ചലിനെ മാതാവ് ജെസിമോള്‍ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് യുവതി അബോധാവസ്ഥയിലായതോടെ കട്ടിലില്‍ കിടത്തി. മരണം ഉറപ്പുവരുത്തിയ ശേഷം കുടുംബാംഗങ്ങളോട് മറ്റു മുറികളില്‍ പോകാന്‍ ജോസ്‌മോന്‍ നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചിത്രകാരന്‍ മരിച്ചു

കാസര്‍കോട്: ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്ന ശില്‍പ-ചിത്ര കലാകാരന്‍ മരണത്തിന് കീഴടങ്ങി. വാഴുന്നോറൊടി മേനിക്കോട്ടെ അപ്പ ആചാരിയുടെ മകന്‍ എം.വി മധു(53)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞു വീണ മധുവിനെ ജില്ലാആശുപത്രിയില്‍ കൊണ്ടുപോകവേ വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും ചികില്‍സ നടത്തിയിരുന്നു. തുടര്‍ ചികില്‍സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ച് പണം സ്വരൂപിച്ച് വരുന്നതിനിടെയാണ് മരണം. ഭാര്യ: ജയലക്ഷ്മി. മക്കള്‍: ഉണ്ണിമായ, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: ശശിധരന്‍, രാജു, സന്തോഷ്, ലത, പരേതനായ …

55 കാരനായ അമ്മാവനെ വിവാഹം കഴിക്കാനായി 25 കാരനായ ഭര്‍ത്താവിനെ വെടിവച്ചുകൊലപ്പെടുത്തി; നവവധു അറസ്റ്റില്‍

പാട്‌ന: വിവാഹം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍, അമ്മാവനെ വിവാഹം കഴിക്കാനായി നവവധു ഭര്‍ത്താവിനെ കൊലപ്പെടുത്തി. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം. ഗുഞ്ച ദേവി (20) എന്ന യുവതിയാണ് വാടക കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവ് പ്രിയാന്‍ഷുവിനെ (25) വെടിവച്ചുകൊലപ്പെടുത്തിയത്. അമ്മാവനായ ജീവന്‍ സിംഗുമായി (55) ഗൂഢാലോചന നടത്തി യുവതി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ജീവന്‍ സിംഗിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഗുഞ്ചയും അമ്മാവനായ ജീവനും തമ്മില്‍ പ്രണയത്തിലായിരുന്നു. …

ഹൃദയാഘാതം; ഒമാനില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ വെച്ച് മരണപ്പെട്ടു. കണ്ണൂര്‍ ചാലാട് അലവില്‍ സ്വദേശി പുളിക്കപ്പറമ്പില്‍ ആദര്‍ശ് (44) ആണ് മരിച്ചത്. മവേല സൂഖിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭാര്യ സബീനയും മകന്‍ അദര്‍വും കൂടെയുണ്ടായിരുന്നു. 15 വര്‍ഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്‌സിങ് ജോലി ചെയ്യുകയായിരുന്നു. സുബ്രമണ്യന്റെയും റീത്തയുടെയും മകനാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; മാതാവിന്റെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: പുനലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശിയായ സജീര്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്ത് നിരവധി തവണ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയായതിന് ശേഷവും പ്രതി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞു.പുനലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മാതാവിന്റെ അറിവോടെയാണ് പെണ്‍കുട്ടിയെ ഇയാള്‍ പലയിടത്തും കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.സംഭവത്തെ ശക്തമായി അപലപിച്ച കേന്ദ്ര വിദേശകാര്യമന്ത്രാലയം തൊഴിലാളികളുടെ മോചനം വേഗത്തിലാക്കാൻ മാലി സർക്കാറിനോട് ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഫാക്ടറി വളപ്പിൽ ആയുധധാരികളായ ഒരു സംഘം അക്രമികൾ മൂന്ന് ഇന്ത്യക്കാരെ ബലമായി ബന്ദികളാക്കി കൊണ്ടുപോയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അൽ-ഖ്വയ്ദ …

വീട്ടുകാരുടെ മുന്നിൽ വച്ചു കഴുത്തു ഞെരിച്ചു, അബോധാവസ്ഥയിൽ ആയപ്പോൾ കട്ടിലിൽ കിടത്തി; ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തിയതിന്റെ കാരണം ഇതാണ്

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.വീട്ടുകാര്‍ക്ക് മുമ്പില്‍ വെച്ചാണ് പ്രതി ജോസ്മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. എയിഞ്ചൽ പതിവായി രാത്രി യാത്ര നടത്തുന്നത് നാട്ടുകാർ ജോസ് മോനെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി സ്കൂട്ടർ എടുത്ത് പുറത്തു പോയ യുവതി തിരിച്ചെത്തിയത് രാത്രി പത്തരയ്ക്ക്. ഇത് ജോസ് മോൻ ചോദ്യം ചെയ്തിരുന്നു. …

സ്കൂൾ കെട്ടിട നിർമാണത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാസർകോട്: സ്കൂൾ കെട്ടിട നിർമാണത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. ബേക്കൽ മൗ വ്വലിലെ ബി.എം.ബഷീറാണു(52) മരിച്ചത്. പിലിക്കോട് ഗവ.യുപി സ്കൂ‌ൾ കെട്ടിടത്തിൻ്റെ നിർമാണ ജോലിക്കെത്തിയതായിരുന്നു ബഷീർ. ബുധനാഴ്ച വൈകിട്ട് നിർമാണ പ്രവൃത്തിക്കിടെ തളർന്നുവീണ ഇയാളെ ചെറുവത്തുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചന്തേര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരേതനായ വി.എം.മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങൾ: ഹാരി സ്(അബുദാബി), റസീന, റഹ്‌ന, പരേതനായ ഹാഷിം.

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡ് നിർദേശം. ആരോഗ്യനില മോശമായതോടെ ഇന്നലെ 2 തവണ ഡയാലിസിസ് നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. ജൂൺ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആറുവർഷം നീണ്ട പ്രണയം; കാമുകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ഭാഗം മുറിച്ചുമാറ്റി കാമുകി

ലഖ്നൗ: കാമുകന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റി കാമുകി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഖലീലാബാദ് കോട്‌വാലി പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വികാസ് നിഷാദ് എന്ന 19 -കാരന്‍ തിങ്കളാഴ്ച, അയൽവാസിയായ മുഷാര ഗ്രാമത്തിൽ നിന്നുള്ള കാമുകിയെ കാണാൻ എത്തിയിരുന്നു. ഇയാൾ കാമുകിയുടെ വീട്ടില്‍ ഏതാണ്ട് ആറ് മണിക്കൂറിലധികം ചെലവഴിച്ചു. ഒടുവിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്‍റെ സ്വകാര്യ ഭാഗം ബ്ലേഡ് …